Get Updates
Get notified of breaking news, exclusive insights, and must-see stories!

എസ്‌ബിഐ അപ്രന്റിസ്‌ഷിപ്പിന്‌ അപേക്ഷ ക്ഷണിച്ചു; 8500 ഒഴിവുകള്‍

മുംബൈ:സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ അപ്രന്റിസ്‌ഷിപ്പിന്‌ അപേക്ഷ ക്ഷണിച്ചു. 8500 പേരെ തിരഞ്ഞെടുക്കും. വിവിധ സംസ്ഥാനങ്ങളിലായാണ്‌ അവസരം. കേരളത്തില്‍ 141 ഒഴിവുണ്ട്‌. തമിഴ്‌നാട്‌, കര്‍ണാടക സംസ്ഥാനങ്ങളിലായി 1070 പേര്‍ക്ക്‌ അവസരമുണ്ട്‌. ഒരു സംസ്ഥാനത്തേക്ക്‌ മാത്രമേ അപേക്ഷിക്കാവൂ. മൂന്ന്‌ വര്‍ഷമായിരിക്കും പരിശീലനം. മുമ്പ്‌ പരിശിലനം ലഭിച്ചവരേയും പ്രവര്‍ത്തി പരിചയമുള്ളവരെയും പരിഗണിക്കില്ല.

കേരളത്തില്‍ പാലക്കാട്‌-14,തിരുവനന്തപുരം-4, കണ്ണൂര്‍-8, മലപ്പുറം-20, കോവിക്കോട്‌-10, കാസര്‍കോട്‌-9, എറണാകുളം-13 കോട്ടയം-10 തൃശൂര്‍-28, വയനാട്‌-4 ഇടുക്കി-11, പത്തനംതിട്ട-3, ആലപ്പുഴ്‌-3, കൊല്ലം-4 എന്നിങ്ങനെയാണ്‌ ഒഴിവുകള്‍

images

അഗീകൃത ബിരുദമാണ്‌ യോഗ്യത. 2020 ഒകടോബര്‍ 31 തീയതി വെച്ചാണ്‌ യോഗ്യത കണക്കാക്കുന്നത്‌.
പ്രായം 20-28 വയസ്‌. 2020 ഒക്ടോബര്‍ 31 തിയതിവെച്ചാണ്‌ പ്രായം കണക്കാക്കുന്നത്‌.1992 നവംബര്‍ ഒന്നിനും 2000 ഒക്ടോബര്‍ 31നും ഇടയില്‍ ജനിച്ചവരായിരിക്കണം. രണ്ട്‌ തീയതികളും ഉള്‍പ്പെടെ.
തിരഞ്ഞെടുക്കപ്പെട്ടാല്‍ ആദ്യ വര്‍ഷം 15000 രൂപയും, രണ്ടാമത്തെ വര്‍ഷം 16 500 രൂപയും, മൂന്നാമത്തെ വര്‍ഷം 19000 രൂപയും പ്രതിമാസം ലഭിക്കും. മറ്റ്‌ അലവന്‍സും ആനുകൂല്യങ്ങളും ലഭ്യമാകില്ല.
WWW.sbi.co.inലൂടെ അപോക്ഷിക്കണം. അവസാന തിയതി ഡിസംബര്‍ 10.
ഓണ്‍ലൈന്‍ ഭാഷയുടേയും പ്രാദേശിക ഭാഷ ടെസ്റ്റിലൂടെയുമാണ്‌ തിരഞ്ഞെടുപ്പ്‌. 2021 ജനിവരിയിലായിരിക്കും പരീക്ഷ. പ്രാദേശിക ഭാഷ പഠിച്ചതായുള്ള 10ാം ക്ലാസ്‌ അല്ലെങ്കില്‍ പ്ലസ്‌ 2 സര്‍ട്ടിഫിക്കറ്റ്‌ ഹാജരാക്കുന്നവര്‍ക്ക്‌ പ്രാദേശിക ഭാഷ ടെസ്റ്റില്‍ നിന്നും ഒഴിവാകാം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക്‌ നിശ്ചിത മെഡിക്കല്‍ യോഗ്യതയുണ്ടായിരിക്കണം. ഒരു മാണിക്കൂറാണ്‌ പരീക്ഷ.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+