കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിവേറജസിലും ഫൈവ് സ്റ്റാര്‍ റേറ്റ്: വിദേശ മദ്യത്തിന്‍റെ വില കുത്തനെ കൂട്ടി...

  • By Vishnu
Google Oneindia Malayalam News

തിരുവനന്തപുരം: കുടിയന്‍മാരെയാകെ ഇരുട്ടടിയടിക്കുന്നതാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ പുതിയ തീരുമാനം. മദ്യവില കുത്തനെ കൂട്ടുന്നു.ബിവറേജസില്‍ നിന്നും ഇനി ഫൈവ് സ്റ്റാര്‍ റേറ്റില്‍ മദ്യം വാങ്ങേണ്ടി വരുമോ എന്ന ആശങ്കയിലാണ് കുടിയന്‍മാര്‍. ഈ സാമംസ മുതല്‍ മദ്യത്തിന് വില കൂട്ടാന്‍ മദ്യ കമ്പനികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു.

ബിവറേജസ് കോര്‍പ്പറേഷന്റെ പുതിയ തീരുമാനം അനുസരിച്ച് 750 മില്ലിലീറ്ററിന്റെ കുപ്പിക്ക് 20 മുതല്‍ 80രൂപ വരെ വില വര്‍ധിക്കും. സര്‍ക്കാരിന്റെ പരിഷ്‌കരിച്ച മദ്യനയം വരാനിരിക്കെയാണ് വിദേശമദ്യത്തിന്റെ വില കുത്തനെ കൂട്ടിക്കൊണ്ടുള്ള തീരുമാനം ഉണ്ടായിരിക്കുന്നത്.

bar kerala

ബിവറേജസ് കോര്‍പറേഷന്റെ ലാഭവിഹിതം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് നീക്കം. മദ്യക്കമ്പനികള്‍ക്ക് എംആര്‍പി വിലയില്‍ വര്‍ധന വരുത്താന്‍ അനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവ് ബവറിജസ് കോര്‍പറേഷന്‍ കഴിഞ്ഞ ദിവസം പുറത്തിറക്കി. ഒന്നാം തീയതിയും ഗാന്ധി ജയന്തിയും പ്രമാണിച്ച് അടുത്ത രണ്ടുദിവസം മദ്യശാലകള്‍ക്ക് അവധിയായതിനാല്‍, ഒക്ടോബര്‍ മൂന്ന് മുതല്‍ പുതുക്കിയ വില നിലവില്‍ വരും.

പുതുക്കിയ വില ബിവറേജസ് കോര്‍പ്പറേഷന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വില കൂട്ടിയെങ്കിലും യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയത്തിന്റെ ഭാഗമായി എല്ലാ വര്‍ഷവും ഗാന്ധി ജയന്തി ദിനത്തില്‍ ബിവറേജസ് ഔട്ട്‌ലറ്റുകള്‍ പൂട്ടുമെന്ന തീരുമാനത്തില്‍ മാറ്റമുണ്ട്. പത്ത് ശതമാനം ബിവറേജസ് ഔട്ട് ലെറ്റുകള്‍ ഗാന്ധി ജയന്തി ദിനത്തില്‍ പൂട്ടാനായിരുന്നു തീരുമാനം. എന്നാല്‍ അത് വേണ്ടെന്നാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിലപാട്.

REad Also: പാകിസ്താന്റെ പിടിയിലുള്ള ഇന്ത്യന്‍ സൈനികന് 22 വയസ് മാത്രം; മോചിപ്പിക്കാനുള്ള ശ്രമം തുടങ്ങി

Read Also: അകലെയുള്ള മിത്രവും അടുത്തുള്ള ചൈനയും ; ഇന്ത്യ അമേരിക്കന്‍ ക്യാമ്പിലേക്ക് നീങ്ങുന്നത് അപകടം...

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Kerala government decide to Hike State Beverages corporation liquor Price.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X