കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവസരം മുതലെടുക്കാന്‍ ബിജെപി; എന്‍എസ്‌എസ്‌ വോട്ടുകള്‍ക്കായി ചരടുവലി

Google Oneindia Malayalam News

തിരുവനന്തപുരം; നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ്‌ നേതൃത്തിലേക്ക്‌ ഉമ്മന്‍ചാണ്ടി എത്തുമെന്നുറപ്പായതിന്‌ പിന്നാലെ എന്‍എസ്‌എസ്‌ വോട്ടുകള്‍ ലക്ഷ്യമിട്ട്‌ സംസ്ഥാനത്തെ ബിജെപി നീക്കം. മന്നം ജയന്തിക്ക്‌ ആശംസ അറിയിച്ച പ്രധാനമന്ത്രിക്കും അമിത്‌ഷാക്കും എന്‍എസ്‌എസ്‌ നന്ദിപ്രകടിപ്പിച്ചതാണ്‌ ബിജെപി ആയുധമാക്കുന്നത്‌.

കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ്‌ മേല്‍നോട്ട സമിതി അധ്യക്ഷനായി ഉമ്മന്‍ചാണ്ടിയെ നിശ്ചയിച്ച തീരുമാനം ഏറ്റവും അനുകൂലമായ രാഷ്ട്രീയ സാഹചര്യമായി ബിജെപി കാണുന്നുണ്ട്‌. ഈ സാഹചര്യത്തില്‍ എന്‍എസ്‌എസുമായി അടുക്കമുള്ള അവസരം മുതലാക്കാനാണ്‌ ബിജെപി തീരുമാനം.

k surendran

മന്നം ജയന്തിക്ക്‌ ആശംസയറിയിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അമിത്‌ഷാക്കും അതിനടുത്ത ദിവസം തന്നെ എന്‍എസ്‌എസ്‌ സെക്രട്ടറി കത്തയച്ചിരുന്നു. പക്ഷെ ഉമ്മന്‍ചാണ്ടിയുടെ വരവോടെ ഉടലെടുത്ത അനുകുല രാഷ്ട്രീയ സാഹചര്യം ഉപയോഗപ്പെടുത്തനാണ്‌ ബിജെപിയുടെ നീക്കം. ഉമ്മന്‍ചാണ്ടിയെ നായകനാക്കാനുള്ള യുഡിഎഫിന്റെ നിര്‍ണായക നീക്കത്തിന്‌ പിന്നാലെ എന്‍എസ്‌എസ്‌ സെക്രട്ടറി പ്രധാനമന്ത്രിക്കയച്ച കത്തും അത്‌ സംബന്ധിച്ച വിവരവും ബിജെപി നേതൃത്വം പുറത്തുവിടുകയായിരുന്നു.
എന്‍എസ്‌എസ്‌ മുഖപത്രമായ സര്‍വ്വീസില്‍ പ്രധാനമന്ത്രിക്കും അമിത്‌ഷാക്കും നന്ദി അറിയിച്ചുകൊണ്ട്‌ മുഖപ്രസംഗം പ്രസിദ്ധീകരിച്ചിരുന്നു. ഈ ലേഖനം കെ സുരേന്ദ്രന്‍ ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റായി ഇട്ടത്‌ ബിജെപിയുടെ പ്രകടമായ രാഷ്ട്രീയ നീക്കം വ്യക്തമാക്കുന്നതാണ്‌.'പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും നന്ദി അറിയിച്ച്‌ സര്‍വ്വീസ്‌. ഇക്കാര്യം അറിയിച്ച്‌ ഇരുവര്‍ക്കും ശ്രീ. സുകുമാരന്‍ നായര്‍ കത്തയച്ചിട്ടുണ്ട്‌' എന്നായിരുന്നു കോ സുരേന്ദ്രന്റെ ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റ്‌. പോസ്‌റ്റിനൊപ്പം സര്‍വ്വീസില്‍ വന്ന ലേഖനത്തിന്റെ ചിത്രവും ചേര്‍ത്തിട്ടുണ്ട്‌.
ആലപ്പുഴ ബൈപ്പാസ്‌ ഉദ്‌ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കോരളത്തിലെത്തിയാല്‍ ചങ്ങനാശേരി മന്നം സമാധിയില്‍ പ്രധാനമന്ത്രി പുഷ്‌പാര്‍ച്ചന നടത്താനുള്ള ആലോചന ബിജെപിയില്‍ നടക്കുന്നുണ്ട്‌. എന്നാല്‍ സമദൂര നിലപാടില്‍ നിന്ന്‌ വ്യതിചലിക്കില്ല എന്ന നിലപാടാണ്‌ സുകുമാരന്‍ നായര്‍ സിവീകരിക്കുന്നത്‌.

Recommended Video

cmsvideo
Kerala assembly election 2021: Congress falls back on Chandy to lead Assembly charge

English summary
state bjp leadership try to alliance with NSS in Kerala assembly election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X