കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രശ്നങ്ങള്‍ ബിജെപി സ്വന്തം നിലയില്‍ തീര്‍ക്കട്ടെ: വിവാദങ്ങളില്‍ ഇടപെടാതെ ആര്‍എസ്എസ്

Google Oneindia Malayalam News

പാലക്കാട്: മഞ്ചേശ്വരം കോഴക്കേസ് ഉള്‍പ്പടേയുള്ള വിഷയങ്ങളില്‍ പൊലീസ് അന്വേഷണം മുറുകിയതോടെ ബിജെപി സംസ്ഥാന ഘടകം വീണ്ടും വലിയ പ്രതസന്ധിയിലാണ് അകപ്പെട്ടിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് കെ സുരേന്ദ്രനെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്നാണ് പൊലീസ് വ്യത്തങ്ങള്‍ നല്‍കുന്ന സൂചന. ഇതോടൊപ്പം തന്നെയാണ് നേതൃമാറ്റ ചര്‍ച്ചകളും സജീവമാവുന്നത്. കെ സുരേന്ദ്രനെ മാറ്റി സിനിമ താരവും രാജ്യസഭ എംപി കൂടിയായ സുരേഷ് ഗോപിയെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് എത്തിച്ചേക്കുമെന്ന് അഭ്യുഹം കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായിരുന്നു.

എന്നാല്‍ നിലവില്‍ പാര്‍ട്ടിയുടെ ചുമതല ഏറ്റെടുക്കാനില്ലെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയതോടെയാണ് ഇതിന് താല്‍ക്കാലിക വിരാമമായത്. പിന്നീട് ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരിയുടെ പേര് ചര്‍ച്ചകള്‍ ഇടം പിടിച്ചു.

തിരഞ്ഞെടുപ്പ് പടിവാതിലില്‍, ബിജെപിയില്‍ നിന്ന് കൊഴിഞ്ഞുപോക്ക്, ഉത്തരാഖണ്ഡില്‍ നയതന്ത്രവുമായി ധാമിതിരഞ്ഞെടുപ്പ് പടിവാതിലില്‍, ബിജെപിയില്‍ നിന്ന് കൊഴിഞ്ഞുപോക്ക്, ഉത്തരാഖണ്ഡില്‍ നയതന്ത്രവുമായി ധാമി

ആര്‍ എസ് എസ് , ബി ജെ പി

സംസ്ഥാന ബിജെപിയില്‍ നിലവിലുണ്ടായിരിക്കുന്ന വിഷയങ്ങളില്‍ ആര്‍എസ്എസ് എടുക്കുന് നിലപാടും ശ്രദ്ധേയമാണ്. ബിജെപിയുടെ പ്രശ്നങ്ങളില്‍ നേരിട്ടുള്ള ഇടപെടല്‍ നടത്താതെ എല്ലാം പുറമെ നിന്ന് നോക്കികാണുകയാണ് ആര്‍എസ്എസ് ഇപ്പോള്‍ ചെയ്യുന്നത്. പാര്‍ട്ടിയിലുണ്ടായിരുക്കുന്ന പ്രശ്നങ്ങള്‍ അവര്‍ സ്വയം പരിഹരിക്കട്ടേയെന്ന നിലപാടിലാണ് സംഘടനയെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

സംസ്ഥാന ഘടകമോ ദേശീയ ഘടകമോ

സംസ്ഥാന ഘടകമോ ദേശീയ ഘടകമോ ആവശ്യപ്പെടുമ്പോള്‍ മാത്രമായിരിക്കും ആര്‍എസ്എസ് വിഷയത്തില്‍ ഇടപെടുക. അല്ലെങ്കില്‍ സാഹചര്യങ്ങള്‍ അത്ര ഗുരുതരമാവണം. ബിജെപിയുടെ വിഷയത്തില്‍ പരമ്പരാഗതമായി ആര്‍എസ്എസ് സ്വീകരിക്കുന്ന നിലപാടില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ് ഇപ്പോഴത്തെ രീതി. നേരത്തെ പാര്‍ട്ടിയുമായി ബന്ധപ്പെട്ട ഏത് വിഷയത്തിലും മുന്‍പിലും പിന്‍പിലും ആര്‍എസ്എസ് ഉണ്ടാവുമായിരുന്നു.

നിമിഷ സജയന്‍ കശ്മീരിലെ ദാല്‍ തടാകത്തില്‍; ചിത്രങ്ങള്‍ വൈറല്‍

ലോക്സഭ, തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പില്‍

ലോക്സഭ, തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രചരണ ആര്‍എസ്എസ് നേരിട്ട് ഏറ്റെടുത്തിരുന്നു. ആര്‍എസ്എസിന്റെ മൈക്രോ മാനേജ്മെന്റ് രീതി തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണമായെന്ന് ബിജെപിയിലെ ഒരു വിഭാഗം വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ബിജെപിയിലെ പ്രശ്നങ്ങളില്‍ നിന്നും താല്‍ക്കാലികമായെങ്കിലും വിട്ട് നില്‍ക്കാന്‍ ആര്‍എസ്എസ് തീരുമാനിച്ചതിന് പിന്നിലെന്നാണ് സൂചന.

സംയുക്ത യോഗം

വിഷയം പാർട്ടിയുടെയും ആർഎസ്എസിന്റെയും മുതിർന്ന നേതാക്കളുടെ സംയുക്ത യോഗം നേരത്തേ ചർച്ച ചെയ്തപ്പോൾതന്നെ മൈക്രോ മാനേജ് മെന്‍റ് പ്രവര്‍ത്തനങ്ങളില്‍ നിന്നും ആര്‍എസ് വിട്ട് നിന്നിരുന്നു. ആര്‍എസ്എസിന്റെ നേതൃതലത്തില്‍ സമീപകാലത്ത് ഉണ്ടായ മാറ്റവും ഇടപെടലുകള്‍ അവസാനിപ്പിക്കുന്നതില്‍ ശ്രദ്ധേയമായി. മുൻപ് ആർഎസ്എസ്, ബിജെപി പ്രധാന നേതാക്കൾ തമ്മിൽ ഇടക്കിടെ നടത്തിയ സമന്വയ ബൈഠക്കിന് നിലവില്‍ നിയന്ത്രണം ഉണ്ട്.

വലിയ ഗൗരവമുള്ള വിഷയങ്ങള്‍ മാത്രം

വലിയ ഗൗരവമുള്ള വിഷയങ്ങള്‍ മാത്രം കൂടിയിരുന്നുള്ള ചര്‍ച്ചകള്‍ മതിയെന്നാണ് ആര്‍എസ്എസ് തീരുമാനം. പാര്‍ട്ടി കാര്യങ്ങള്‍ സംസ്ഥാന പ്രസിഡന്റ് മാത്രമായിരിക്കും ആര്‍എസ്എസ് നേതൃത്വവുമായി ചര്‍ച്ച നടത്തുക. പാര്‍ട്ടിയില്‍ ആര്‍എസ്എസ് നടത്തുന്ന അമിത ഇടപെടലും വിമര്‍ശനങ്ങല്‍ക്ക് ഇടയാക്കിയതായി റിപ്പോര്‍ട്ടുണ്ട്. വർഷങ്ങളായി പാർട്ടി പ്രവർത്തന രംഗത്തുളളവരെ മണ്ഡലം, ബൂത്ത് പ്രസിഡന്റുമാരായി നിയമിക്കുന്നതില്‍ പോലും സംഘം ഇടപ്പെട്ടതാണ് ചിലരുടെ അമര്‍ഷത്തിന് ഇടയാക്കിയത്.

പക്വതയും പാകതയും

അതേസമയം തന്നെ, പാർട്ടിയിലെ ചില പ്രധാന നേതാക്കളുടെ പക്വതയും പാകതയും ഇല്ലാത്ത ഇടപെടലുകളാണു വിവാദ ആരോപണങ്ങൾക്കും മറ്റും വഴിവെച്ചതെന്ന വിലയിരുത്തലും ശക്തമാണ്. കൊടകര കുഴൽപണ ആരോപണത്തിൽ ആർഎസ്എസ് നേരിട്ടു വടക്കൻ ജില്ലകളിൽ വരെ അന്വേഷണം നടത്തിയതായാണു വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ തൃശൂരില്‍ നിന്നുള്ള ഒരു സംസ്ഥാന നേതാവിനെ മാറ്റാനും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സംസ്ഥാന നേതൃത്വം ഇത് പൂര്‍ണ്ണമായി അവഗണിച്ചതും സംഘത്തെ ചൊടിപ്പിച്ചു.

Recommended Video

cmsvideo
Suresh Gopi to replace Surendran as BJP chief in Kerala?

English summary
State BJP unit in the midst of controversy: RSS stays away from intervention
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X