സംസ്ഥാന ബജറ്റ് 2022: നെല്ലിന്റെ താങ്ങ് വില വർധിപ്പിച്ചു: കശുവണ്ടി മേഖലയ്ക്ക് 30 കോടി
രണ്ടാം പിണറായി സർക്കാറിന്റെ രണ്ടാമത് ധനകാര്യ ബജറ്റില്‍ കാർഷിക മേഖലയ്ക്കുള്ള അടങ്കൽ 851 കോടി രൂപ. ഇതടക്കം കാർഷിക മേഖലയുമായി ബന്ധപ്പെട്ട് നിരവധി പ്രഖ്യാപനങ്ങളാണ് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അവതരിപ്പിക്കുന്ന ബജറ്റിലുള്ളത്. നെല്‍ കൃഷിക്ക് 76 കോടി രൂപ അനുവദിക്കുകയും നെല്ലിന്റെ താങ്ങ് വില വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 28.50 രൂപയായിട്ടാണ് നെല്ലിന്റെ താങ്ങ് വില വർധിപ്പിച്ചിരിക്കുന്നത്. മലയോര മേഖലയില്‍ ഉള്‍പ്പടെ കോൾഡ് ചെയിൻ ശൃംഖല സ്ഥാപിക്കാൻ 10 കോടി അനുവദിച്ചു. കശുവണ്ടി മേഖലയ്ക്ക് പ്രത്യേകമായി 30 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. വിളനാശം തടയാന്‍ 51 കോടി രൂപയമാണ് നീക്കിവെച്ചിരിക്കുന്നത്.
പ്രാദേശിക തലത്തില്‍ കൃഷി പ്രോല്‍സാഹിപ്പിക്കുകയെന്ന ഉദ്ദേശത്തോട് കൃഷിശ്രീ സ്വയംസഹായ സംഘങ്ങളിലൂടെ 19 കോടി വായ്പയായി വിതരണം ചെയ്യും. കൃഷിയുടെ സബ്സിഡി പണമായി വിതരണം ചെയ്യുന്നതിന് പകരം സംവിധാനം കൊണ്ടുവരും. മത്സ്യബന്ധന മേഖലയ്ക്ക് 240 കോടി രൂപ വകയിരുത്തി. വനംവന്യജീവിവകുപ്പിന് 232 കോടി രൂപയും നീക്കിവെച്ചിട്ടുണ്ട്. ആധുനിക സംവിധാനങ്ങളോട് കൂടിയ കാർഷിക വിപണി എല്ലാ പഞ്ചായത്തുകളിലും സ്ഥാപിക്കുവാൻ സർക്കാർ ലക്ഷ്യമിടുന്നുവെന്നും ധനകാര്യ മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തെ റംബൂട്ടാൻ, ലിച്ചി,അവക്കാഡോ, മാംഗോസ്റ്റീൻ കൃഷി വ്യാപിപ്പിക്കും.പൗൾട്രി വികസനത്തിന് ഏഴര കോടിയും തീരസംരക്ഷണത്തിന് നൂറ് കോടി രൂപയും അനുവദിച്ചിട്ടുണ്ട്. പച്ചക്കറി കൃഷി പ്രോത്സാഹനത്തിന് 25 കോടി വകയിരുത്തിയെന്ന് വ്യക്തമാക്കി മന്ത്രി മലപ്പുറം മൂർക്കനാട്ടെ പാൽപ്പൊടി നിർമ്മാണകേന്ദ്രത്തിൻ്റെ നിർമ്മാണം ഈ വർഷം തീരുമെന്നും അദ്ദേഹം വ്യക്തമാക്കി.
കാർഷിക ഉത്പന്നങ്ങളില്‍ നിന്നുമുള്ള മൂല്യവർധിത ഉത്പനങ്ങള്‍ നിർമ്മാണത്തിന് സംസ്ഥാന ശ്രദ്ധ നല്‍കും. പഴവര്‍ഗങ്ങളും മറ്റ് കാര്‍ഷിക ഉല്‍പ്പനങ്ങളും ഉപയോഗിച്ച് എഥനോള്‍ ഉള്‍പ്പടെയുള്ള മൂല്യവര്‍ധിത വസ്തുക്കള്‍ ഉണ്ടാക്കുകയും അതില്‍ നിന്ന് വീര്യം കുറഞ്ഞ മദ്യം ഉല്‍പാദിപ്പിക്കാനുള്ള നടപടി സ്വീകരിക്കും. തിരുവനന്തപുരം കിഴങ്ങ് ഗവേഷണ കേന്ദ്രത്തില്‍ മരച്ചീനിയില്‍ നിന്ന് എഥനോളും മൂല്യവര്‍ധിത വസ്തുക്കളും ഉല്‍പാദിപ്പിക്കാന്‍ രണ്ട് കോടി രൂപ ബജറ്റ് അനുവദിക്കുന്നതായും ബജറ്റില്‍ പ്രഖ്യാപിച്ചു.
സംസ്ഥാനത്ത് രണ്ടായിരം വൈഫൈ ഹോട്ട് സ്പോട്ടുകൾ കൂടി സ്ഥാപിക്കുമെന്നും ഇതിനായി 16 കോടി വകയിരുത്തിയതായും ബജറ്റില്‍ വ്യക്തമാക്കുന്നു. വെർച്വൽ ഐടി കേഡർ രൂപീകരണത്തിന് 44 ലക്ഷം, ഡിജിറ്റൽ സർവകലാശാലയ്ക്ക് 26 കോടി, ടെക്നോപാർക്കിൻ്റെ സമഗ്രവികസനത്തിന് 26 കോടി, ഇൻഫോപാർക്കിന് 35 കോടി, സൈബർ പാർക്കിന് 12 കോടി രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് കൊല്ലത്തും കണ്ണൂരും പുതിയ ഐടി പാർക്കുകള്‍ സ്ഥാപിക്കുകയും ചെയ്യും.












Click it and Unblock the Notifications