കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നികുതി വര്‍ദ്ധനക്ക് അംഗീകാരം, വെള്ളക്കരത്തില്‍ ഇളവ്, പുതിയ നികുതികള്‍

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ നികുതി പരിഷ്‌കരിക്കുന്ന ഓര്‍ഡിന്‍സിന് സംസ്ഥാന മന്ത്രിസഭ അംഗീകാരം നല്‍കി. വെള്ളക്കരത്തില്‍ ഇളവ് നല്‍കാനും മന്ത്രിസഭ തീരുമാനിച്ചു.

കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് വെള്ളക്കരത്തില്‍ ഇളവ് നല്‍കിയിരിക്കുന്നത്. 15,000 ലിറ്റര്‍ വരെ വെള്ളം ഉപയോഗിക്കുന്നവര്‍ അധിക നികുതി നല്‍കേണ്ടെന്നാണ് തീരുമാനം. 20,000 ലിറ്റര്‍ വരെ വെള്ളം ഉപയോഗിക്കുന്നവരെ അധിക വെള്ളക്കരത്തില്‍ നിന്ന് ഒഴിവാക്കണം എന്നായിരുന്നു കെപിസിസിയുടെ ആവശ്യം.

Oommen Chandy

നേരത്തേ പ്രഖ്യാപിച്ച അധിക നികുതി വര്‍ദ്ധനവ് കൂടാതെ പുതിയ നികുതികളും ഏര്‍പ്പെടുത്താന്‍ മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. 3,000 ചതുരശ്ര അടിയില്‍ കൂടുതലുള്ള വീടുകള്‍ ഇനി അധിക നികുതി നല്‍കേണ്ടി വരും. 2,000 ചതുരശ്ര അടിയില്‍ കൂടുതലുള്ള ഫ്‌ലാറ്റ് ഉടമകളില്‍ നിന്നും ഇനി മുതല്‍ അധിക നികുതി ഈടാക്കും.

വാഹനങ്ങള്‍ക്ക് ആഡംബര നികുതി ഏര്‍പ്പെടുത്താനും മന്ത്രിസഭ തീരുമാനിച്ചു. 20 ലക്ഷത്തില്‍ അധികം വിലയുള്ള ആഡംബര വാഹനങ്ങള്‍ക്കാണ് അധിക നികുതി ഏര്‍പ്പെടുത്തുക.

വെള്ളക്കരത്തിലെ ഇളവ് എട്ട് ലക്ഷം പേര്‍ക്ക് ഗുണകരമാകും എന്നാണ് വിവരം. എന്നാല്‍ കെപിസിസി ഉന്നയിച്ച നികുതി നിര്‍ദ്ദേശങ്ങളില്‍ വെള്ളക്കരമൊഴികെ മറ്റൊന്നിലും പുന:പരിശോധന ഉണ്ടായിട്ടില്ല.

English summary
State Cabinet approved the ordinance for collecting excess tax, ease for water tax
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X