കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചക്കിട്ടപാറയിലെ ഖനനാനുമതി റദ്ദാക്കി

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: ബെല്ലാരി കമ്പനിക്ക് ഇരുമ്പയിര് ഖനനത്തിന് അനുമതി നല്‍കിയ നടപടി സംസ്ഥാന മന്ത്രിസഭ റദ്ദാക്കി. ചക്കിട്ടപാറയെ കൂടാതെ മറ്റ് രണ്ട് ഇടങ്ങളിലെ ഖനനത്തിനുള്ള അനുമതിയും റദ്ദാക്കിയിട്ടുണ്ട്.

നവംബര്‍ 27 ന് ചേര്‍ന്ന മന്ത്രി സഭ യോഗത്തിലാണ് തീരുമാനം. മാവൂര്‍, കാക്കൂര്‍ വില്ലേജുകളിലെ ഖനനാനുമതിയും മന്ത്രിസഭ റദ്ദാക്കിയിട്ടുണ്ട്. ചക്കിട്ട പാറയിലെ ഇരുമ്പയിര് ഖനംസംബന്ധിച്ച് വ്യവസായ മന്ത്രി പികെ കുഞ്ഞാലിക്കുട്ടി നല്‍കി കുറിപ്പ് പരിഗണനക്കെടുത്താണ് മന്ത്രിസഭയുടെ തീരുമാനം.

Chakkittapara Map

കഴിഞ്ഞ എല്‍ഡിഎഫ് ഭരണകാലത്താണ് 2009 ല്‍ ചക്കിട്ടപാറയില്‍ ഇരുമ്പയിര് ഖനനത്തിന് ബെല്ലാരി കേന്ദമായി പ്രവര്‍ത്തിക്കുന്ന ഖനി കമ്പനി എംഎസ്പിഎല്ലിന് അനുമതി നല്‍കിയത്. കേന്ദ്ര സര്‍ക്കാരാണ് ഇക്കാര്യത്തില്‍ അന്തിമ അനുമതി നല്‍കിയിട്ടുള്ളത്. ചക്കിട്ടപാറയില്‍ 1200 ഏക്കര്‍ വനഭൂമിയാണ് കമ്പനിക്ക് 30 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കിയിരുന്നത്.

പ്രദേശത്ത് കമ്പനി നടത്തിയ ഇരുമ്പയിര് സര്‍വ്വേ ആണ് ഇപ്പോള്‍ വിവാദമായത്. തുടര്‍ന്ന് ഖനനാനുമതിക്കായി അന്നത്തെ വ്യവസായ മന്ത്രി എളമരം കരീം വഴിവിട്ട സഹായങ്ങള്‍ ചെയതുവെന്നും ആരോപണം ഉയര്‍ന്നു. എളമരീം കരീമിന് എംഎസ്പിഎല്‍ കമ്പനി അഞ്ച് കോടി രൂപ കൈക്കൂല് നല്‍കിയതായും വെളിപ്പെടുത്തല്‍ ഉണ്ടായി.

എളമരം കരീമിന്റെ ഏറ്റവും അടുത്ത വിശ്വസതനായ നൗഷാദ് ആണ് പണം കൈപ്പറ്റി കരീമിന്റെ വീട്ടില്‍ എത്തിച്ചത് എന്നായിരുന്നു വെളിപ്പെടുത്തല്‍ നൗഷാദിന്റെ ഡ്രൈവര്‍ ആയിരുന്ന സുബൈര്‍ ആയിരുന്നു ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്.

ബെല്ലാരി കമ്പനിക്ക് ഖനനാനുമതി നല്‍കിയത് അനധികൃതമായിട്ടാണ് എന്നാണ് യുഡിഎഫ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. എന്നാല്‍ അന്തിമാനുമതി നല്‍കിയത് കേന്ദ്ര സര്‍ക്കാരാണ് എന്ന കാര്യം പരിഗണിക്കാതിരിക്കാനും ആകില്ല.

English summary
State Cabinet cancelled iron ore mining permission at Chakkittapara.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X