സംസ്ഥാനത്ത് പത്താം ശമ്പള കമ്മീഷന്‍

കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനനുസരിച്ച് ശമ്പള പരിഷ്‌കരണ നടപടികള്‍ തുടങ്ങുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മൂന്നംഗ സമിതിയെയാണ് നിയോഗിച്ചിട്ടുള്ളത്. ചെയര്‍മാനെ കൂടാതെ മുന്‍ ധനകാര്യ അഡീഷണല്‍ സെക്രട്ടറി കെവി തോമസും അഭിഭാഷകനായ ടിവി ജോര്‍ജ്ജും ആണ് ശമ്പള പരിഷ്‌കരണ കമ്മീഷനിലെ അംഗങ്ങള്‍.
45 മീറ്റര്‍ വീതിയില്‍ തന്നെ ദേശീയ പാത വികസനം നടത്താനാണ് തീരുമാനം. ഇതിനായി സംഥലം ഏറ്റെടുക്കുക തന്നെ ചെയ്യും. ഭൂ ഉടമകള്‍ക്ക് വിപണി വില നല്‍കാനും മന്ത്രിസഭ യോഗം തീരുമാനിച്ചിട്ടുണ്ട്.
മറ്റ് പ്രധാന മന്ത്രിസഭായോഗ തീരുമാനങ്ങള്‍ ഇവയാണ്
1. അട്ടപ്പാടിയില്‍ ആദിവാസികള്‍ക്കായി സൂപ്പര്‍ സ്‌പെഷ്യാലിറ്റ് ആശുപത്രിക്കായി 6.5 കോടി രൂപ അനുവദിച്ചു
2. മഴക്കാലത്തെ വെള്ളക്കെട്ടില്‍ നിന്ന് തമ്പാനൂരിനെ രക്ഷിക്കാന്‍ 27 കോടി രൂപ അനുവദിച്ചു.
3. എന്‍ട്രന്‍സ് കമ്മീഷണര്‍ക്ക് ഒരു വര്‍ഷം കൂടി സര്‍വ്വീസ് നീട്ടിക്കൊടുക്കും.
4. സംസ്ഥാനത്ത് മുന്നാക്ക സമുദായ കമ്മീഷന്‍ രൂപീകരിക്കും.
5. ചക്കിട്ടപാറയില്‍ ഖനനാനുമതി റദ്ദാക്കി












Click it and Unblock the Notifications