• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഇസ്രയേലില്‍ കൊല്ലപ്പെട്ട സൗമ്യയുടെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം, 5 ലക്ഷവും മകന്റെ വിദ്യാഭ്യാസ ചിലവും

തിരുവനന്തപുരം: ഇസ്രായേലില്‍ കൊല്ലപ്പെട്ട സൗമ്യയുടെ കുടുംബത്തിന് സർക്കാർ സഹായം. സൗമ്യയുടെ മകന്‍റെ പേരില്‍ അഞ്ച് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും സ്ഥിരം നിക്ഷേപം നടത്താൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചു. കുട്ടിയുടെ വിദ്യാഭ്യാസ ചിലവ് സര്‍ക്കാര്‍ വഹിക്കും.

കേരള തീരപ്രദേശത്തെ കടലില്‍ ജൂണ്‍ 9 അര്‍ദ്ധരാത്രി മുതല്‍ ജൂലൈ 31 വരെ 52 ദിവസം ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്താനും ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തിരുമാനിച്ചു. ഗവണ്‍മെന്‍റ് ചീഫ് വിപ്പായി ഡോ. എന്‍. ജയരാജിനെ ക്യാബിനറ്റ് റാങ്കോടെ നിയമിക്കാന്‍ തീരുമാനിച്ചു.

വിവി രാജേഷും സി ശിവന്‍കുട്ടിയും പി സുധീറും കെ സുരേന്ദ്രന്റെ വീട്ടിൽ? അടിയന്തര സന്ദര്‍ശനത്തിന് പിന്നിൽ എന്ത്?വിവി രാജേഷും സി ശിവന്‍കുട്ടിയും പി സുധീറും കെ സുരേന്ദ്രന്റെ വീട്ടിൽ? അടിയന്തര സന്ദര്‍ശനത്തിന് പിന്നിൽ എന്ത്?

കോൺഗ്രസ് അധ്യക്ഷൻ;രാഹുലിന്റെ പിന്തുണ ഈ നേതാവിന്...വിടി ഉൾപ്പെടെ യുവാക്കൾ നേതൃനിരയിലേക്ക്കോൺഗ്രസ് അധ്യക്ഷൻ;രാഹുലിന്റെ പിന്തുണ ഈ നേതാവിന്...വിടി ഉൾപ്പെടെ യുവാക്കൾ നേതൃനിരയിലേക്ക്

cmsvideo
    Israeli opposition parties reach agreement to oust Prime Minister Benjamin Netanyahu

    സംസ്ഥാനത്തെ 14 പ്രിന്‍സിപ്പല്‍ ജില്ലാ കോടതികളില്‍ കോര്‍ട്ട് മാനേജര്‍മാരുടെ സ്ഥിരം തസ്തിക സൃഷ്ടിക്കും. നിലവില്‍ ജോലി ചെയ്യുന്ന 8 കോര്‍ട്ട് മാനേജര്‍മാരെ റഗുലറൈസ് ചെയ്യാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചു. ജയില്‍ ഉപദേശക സമിതിയുടെയും നിയമ വകുപ്പിന്‍റെയും ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം സെന്‍ട്രല്‍ പ്രിസണ്‍ ആന്‍റ് കറക്ഷണല്‍ ഹോമിലെ 6 തടവുകാരുടെ ശിക്ഷാകാലയളവ് ഇളവു ചെയ്ത് അകാലവിടുതല്‍ നല്‍കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനും മന്ത്രിസഭ തീരുമാനിച്ചു.

    English summary
    State Cabinet decided to help Soumya Santhosh's family, who got killed in Israel
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X