Get Updates
Get notified of breaking news, exclusive insights, and must-see stories!

അതിവേഗത്തിൽ സർക്കാർ, ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കാൻ ഓർഡിനൻസിന് തീരുമാനം

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് എതിരെയുളള നീക്കം കടുപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍. സര്‍വ്വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കാനായി ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ തീരുമാനം. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമെടുത്തിരിക്കുന്നത്. സംസ്ഥാനത്ത് നിയമസര്‍വ്വകലാശാല ഒഴികെയുളള എല്ലാ സര്‍വ്വകലാശാലകളുടേയും ചാന്‍സലര്‍ ഗവര്‍ണറാണ്. സര്‍വ്വകലാശാലകളിലെ വിസി നിയമനങ്ങള്‍ ഉള്‍പ്പെടെയുളള വിഷയങ്ങളില്‍ ഗവര്‍ണര്‍ സര്‍ക്കാരുമായി ഏറ്റുമുട്ടല്‍ തുടരുന്ന പശ്ചാത്തലത്തിലാണ് ഓര്‍ഡിനന്‍സിനുളള നീക്കം.

മന്ത്രിമാരെ അല്ലെങ്കില്‍ അക്കാദമിക് രംഗത്ത് വിദഗ്ധരെ ചാന്‍സലര്‍ സ്ഥാനത്തേക്ക് എത്തിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. മുഖ്യമന്ത്രി തന്നെ ചാന്‍സലര്‍ സ്ഥാനം ഏറ്റെടുക്കണം എന്നുളള അഭിപ്രായം ഉയര്‍ന്നുവെങ്കിലും അദ്ദേഹം അതിന് തയ്യാറല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. സര്‍വ്വകലാശാലകളില്‍ സര്‍ക്കാര്‍ ഇടപെടല്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് രാജി വെക്കാന്‍ തയ്യാറാണ് എന്ന് നേരത്തെ ഗവര്‍ണര്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നതാണ്.

governor

എന്നാല്‍ അന്ന് അത് സര്‍ക്കാര്‍ അംഗീകരിച്ചില്ല. മാത്രമല്ല സര്‍ക്കാര്‍ ഇടപെടല്‍ സര്‍വ്വകലാശാലകളില്‍ ഉണ്ടാകില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് കത്ത് നല്‍കുകയും ചെയ്തു. ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കാനുളള ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിടേണ്ടതുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഗവര്‍ണര്‍ അതിന് തയ്യാറാകുമോ എന്നത് സംശയമാണ്. ഒപ്പിടാതെ ഓര്‍ഡിനന്‍സ് സര്‍ക്കാരിന് റീ കണ്‍സിഡര്‍ ചെയ്യാനായി ഗവര്‍ണര്‍ക്ക് തിരിച്ചയക്കാം. എന്നാല്‍ മന്ത്രിസഭ വീണ്ടും പരിഗണിച്ച് തിരിച്ച് അയച്ചാല്‍ ഒപ്പിടാനുളള ഭരണഘടനാ ബാധ്യത ഗവര്‍ണര്‍ക്കുണ്ട്. അതല്ലെങ്കില്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിടാനും ഗവര്‍ണര്‍ക്ക് സാധിക്കും.

ഓര്‍ഡിനന്‍സ് കൊണ്ട് വരുന്നത് സര്‍വ്വകലാശാലകളിലെ പരിഷ്‌ക്കരണത്തിന്റെ ഭാഗമായാണ് എന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു പറഞ്ഞു. ഓര്‍ഡിനന്‍സില്‍ ഒപ്പിടേണ്ട ഭരണഘടനാ ബാധ്യത ഗവര്‍ണര്‍ നിറവേറ്റും എന്നാണ് കരുതുന്നത് എന്നും മന്ത്രി പറഞ്ഞു. സര്‍വ്വകലാശാലകള്‍ക്ക് വെവ്വേറെ ചാന്‍സലര്‍മാര്‍ എന്ന നിലയ്ക്കാണ് സര്‍ക്കാര്‍ നീക്കം. കുസാറ്റ്, കെടിയു, ഡിജിറ്റല്‍ സര്‍വ്വകലാശാലകള്‍ക്ക് ഒരു ചാന്‍സലര്‍, കേരള, കാലിക്കറ്റ്, കണ്ണൂര്‍, എംജി, സംസ്‌കൃതം, മലയാളം സര്‍വ്വകലാശാലകള്‍ക്ക് ഒരു ചാന്‍സലര്‍ എന്ന തരത്തിലാവും നിയമനങ്ങള്‍. ആരോഗ്യ സര്‍വ്വകലാശാലയ്ക്ക് പ്രത്യേകം ചാന്‍സലറെ നിയമിക്കും. അതേസമയം ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ മാറ്റാനുളള നീക്കത്തെ എതിര്‍ക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ഗവര്‍ണറെ മാറ്റിയാല്‍ സര്‍വ്വകലാശാലകളില്‍ നടക്കുക സിപിഎം നിയമനങ്ങള്‍ ആയിരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രതികരിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+