Get Updates
Get notified of breaking news, exclusive insights, and must-see stories!

തുനിഞ്ഞിറങ്ങി പിണറായി സര്‍ക്കാര്‍; കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം... മന്ത്രിസഭ തീരുമാനം

തിരുവനന്തപുരം: കേന്ദ്ര ഏജന്‍സികള്‍ സംസ്ഥാന സര്‍ക്കാരിനെ വരിഞ്ഞുമുറുക്കുന്ന കാഴ്ചയായിരുന്നു തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പുണ്ടായിരുന്നത്. ഒരിടവേളയ്ക്ക് ശേഷം വീണ്ടും സര്‍ക്കാരിനതിരെ തിരിഞ്ഞപ്പോള്‍ കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ കേസ് എടുത്തായിരുന്നു സംസ്ഥാന സര്‍ക്കാര്‍ തിരിച്ചടിച്ചത്.

ഇപ്പോള്‍ ഒരുപടി കൂടി കടന്നത്, കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ ജുഡീഷ്യല്‍ അന്വേഷണത്തിനാണ് സംസ്ഥാന സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഇത് സംബന്ധിച്ച തീരുമാനം മന്ത്രിസഭ കൈക്കൊണ്ടു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെ ആയിരിക്കും ഉത്തരവ് പുറത്തിറങ്ങുക. വിശദാംശങ്ങള്‍...

കര്‍ഷക പ്രതിഷേധം: 12 മണിക്കൂര്‍ ഭാരത് ബന്ദിന് തുടക്കമായി, ചിത്രങ്ങൾ കാണാം

ജസ്റ്റിസ് മോഹനന്‍ കമ്മീഷന്‍

ജസ്റ്റിസ് മോഹനന്‍ കമ്മീഷന്‍

ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച കെവി മോഹനനെ അധ്യക്ഷനാക്കിയായിരിക്കും അന്വേഷണ കമ്മീഷന്‍ രൂപീകരിക്കുക എന്നാണ് പുറത്ത് വരുന്ന വിവരം. സംസ്ഥാന സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ തടസ്സപ്പെടുത്തുന്നു എന്ന ആരോപണത്തിലാണ് അന്വേഷണം.

സ്വര്‍ണക്കടത്ത്

സ്വര്‍ണക്കടത്ത്

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജന്‍സികള്‍ നടത്തുന്ന അന്വേഷണം ശരിയായ ദിശയിലാണോ എന്നായിരിക്കും കമ്മീഷന്‍ പരിശോധിക്കുക. സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം ബാഹ്യ ഇടപെടലുകളോടെ വഴിതിരിച്ചുവിടുന്നു എന്ന ആക്ഷേപം ശക്തമായി ഉയര്‍ന്നിരുന്നു. ഒമ്പത് മാസമായിട്ടും കേസ് അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഒന്നും ഉണ്ടായിരുന്നില്ല.

ഇഡിയ്‌ക്കെതിരെ തുടങ്ങി

ഇഡിയ്‌ക്കെതിരെ തുടങ്ങി

എന്‍ഫോഴ്‌സ് മെന്റ് ഡയറക്ടറേറ്റിനെതിരെ സംസ്ഥാന ക്രൈം ബ്രാഞ്ച് നേരത്തേ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ പേര് പറയാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ സമ്മര്‍ദ്ദം ചെലുത്തിയത് സംബന്ധിച്ച് സ്വപ്‌ന സുരേഷിന്റെ ശബ്ദരേഖ പുറത്ത് വന്നതിന് പിറകെ ആയിരുന്നു ഇത്.

അസാധാരണ നീക്കം

അസാധാരണ നീക്കം

തികച്ചും അസാധാരണമായ നീക്കം എന്ന് വിശേഷിപ്പിക്കാവുന്നതാണ് സംസ്ഥാന സര്‍ക്കാരിന്റേത്. കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ജൂഡീഷ്യല്‍ അന്വേഷണം നടത്തുക പതിവില്ലാത്തതാണ്. ഇത്തരമൊരു ജുഡീഷ്യല്‍ കമ്മീഷന്റെ നിയമ സാധുതയെ പറ്റിയും ചര്‍ച്ചകള്‍ ഉയര്‍ന്നുകഴിഞ്ഞു.

അനുമതി ലഭിച്ചില്ലെങ്കില്‍

അനുമതി ലഭിച്ചില്ലെങ്കില്‍

തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി ലഭിച്ചാല്‍ മാത്രമേ ജുഡീഷ്യല്‍ കമ്മീഷന്‍ അന്വേഷണം സാധ്യമാവുകയുള്ളു. അനുമതി ലഭിച്ചില്ലെങ്കില്‍, അടുത്ത സര്‍ക്കാര്‍ അന്വേഷണം നടത്തുമെന്നാണ് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കുന്നത്. കേന്ദ്ര ഏജന്‍സികള്‍ സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു എന്നും ഐസക് ആരോപിച്ചു.

കേന്ദ്ര- സംസ്ഥാന പോരാട്ടം

കേന്ദ്ര- സംസ്ഥാന പോരാട്ടം

കേന്ദ്ര ഏജന്‍സികളുമായി സംസ്ഥാന സര്‍ക്കാരുകള്‍ പോരിലേര്‍പ്പെടുന്നത് മറ്റ് പല സംസ്ഥാനങ്ങളിലും കണ്ടിട്ടുണ്ട്. എന്നാല്‍ കേരളത്തില്‍ ഇത്തരമൊരു നീക്കം ആദ്യമായിട്ടാണ്. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി സംസ്ഥാന സര്‍ക്കാരിനെ കടുത്ത പ്രതിസന്ധിയിലാക്കുന്ന ചില നീക്കങ്ങള്‍ കേന്ദ്ര ഏജന്‍സികള്‍ അണിയറയില്‍ ഒരുക്കുന്നതിനായി ചില സൂചനകളുണ്ടായിരുന്നു. ഇതിനെ പ്രതിരോധിക്കുകയാണ് സംസ്ഥാനസര്‍ക്കാരിന്റെ ലക്ഷ്യം.

സ്വര്‍ണക്കടത്തില്‍ തുടങ്ങി

സ്വര്‍ണക്കടത്തില്‍ തുടങ്ങി

തിരുവനന്തപുരം വിമാനത്താവളത്തിലൂടെ ഡിപ്ലോമാറ്റിക് ബാഗേജ് വഴി കടത്തിയ സ്വര്‍ണം പിടിച്ചതോടെ തുടങ്ങിയ അന്വേഷണങ്ങളാണ് പലവഴിയ്ക്ക് തിരിഞ്ഞ് ഇന്നത്തെ നിലയില്‍ എത്തിയിരിക്കുന്നത്. സ്വര്‍ണക്കടത്ത് കേസില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ആവശ്യപ്പെട്ടത് സംസ്ഥാന സര്‍ക്കാര്‍ ആയിരുന്നു. എന്നാല്‍ പിന്നീട് ലൈഫ് മിഷനെതിരേയും കിഫ്ബിയ്‌ക്കെതിരേയും അന്വേഷണം നീക്കുന്നതായിരുന്നു കേരളം കണ്ടത്.

ക്യൂട്ടായി പാർവ്വതി നായർ, ചിത്രങ്ങൾ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+