Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിന് റെഡ് സോണ്‍ നിശ്ചയിക്കാനാവില്ലെന്ന് കേന്ദ്രം; ഹോട്ടസ്‌പോര്‍ട്ടുകള്‍ വര്‍ധിപ്പിക്കാം

ദില്ലി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 941 പുതിയ കൊറോണ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. രോഗബാധിതരായ 37 പേര്‍ മരണപ്പെടുകയും ചെയ്തു. ഇതോടെ ഇന്ത്യയില്‍ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 12380 ആയി. ഇതില്‍ 489 പേര്‍ക്ക് രോഗം ഭേദമാവുകയും 414 പേര്‍ മരണപ്പെടുകയും ചെയ്തു. അതേസമയം രാജ്യത്തെ 325 ജില്ലകളില്‍ ഇതുവരേയും കൊറോണ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലയെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്തെ ജില്ലകളെ മൂന്ന് സോണുകളാക്കി തിരിച്ച് പ്രവര്‍ത്തനം ശക്തമാക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം.

corona

എന്നാല്‍ കേന്ദ്രത്തിന്റെ തീരുമാനത്തിന് പുറമേ കേരളം നാല് ജില്ലകളെ റെഡ്‌സോണുകളാക്കി പ്രഖ്യാപിച്ചിരുന്നു. കാസര്‍ഗോഡ്, കണ്ണൂര്‍, മലപ്പുറം, കോഴിക്കോട്, എന്നീ ജില്ലകളായിരിക്കും റെഡ് സോണില്‍ ഉള്‍പ്പെടുക. എന്നാല്‍ ഇതില്‍ കേന്ദ്രം പ്രതികരണം രേഖപ്പെടുത്തിയിരിക്കുകയാണ്. കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ച ഹോട്ട്‌സ്‌പോര്‍ട്ടുകളെ കേരളത്തിന് സ്വന്തമായി മാറ്റാനാകില്ലെന്നാണ് കേന്ദ്രആരോഗ്യമന്ത്രാലയം വ്യക്തമാക്കിയത്.

ജില്ലകളെ വേണമെങ്കില്‍ കേരളത്തിന് ഹോട്ട്‌സ്‌പോര്‍ട്ടുകളുടെ കൂട്ടത്തില്‍ വര്‍ധിപ്പിക്കാമെന്നും ഹോട്ട്‌സ്‌പോര്‍ട്ടില്‍ നിന്നും ഏതെങ്കിലും ജില്ലകളെ ഒഴിവാക്കണമെങ്കില്‍ കേരളം കേന്ദ്രത്തോട് ആവശ്യപ്പെടണമെന്നും കേരളം നല്‍കിയ കണക്കിന്റെ അടിസ്ഥാനത്തിലാണ് ഹോട്ട്‌സ്‌പോര്‍ട്ടുകള്‍ നിശ്ചയിച്ചതെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.

കേന്ദ്രം ഹോട്ട്സ്പോട്ടുകള്‍, നോണ്‍ ഹോട്ട്സ്പോര്‍ട്ടുകള്‍, ഗ്രീന്‍ സോണുകള്‍ എന്നിങ്ങനെ മൂന്ന് സോണുകളായാണ് ജില്ലകളെ തരം തിരിച്ചത്. ഒരു ജില്ലയിലേയും കൊറോണ വ്യാപനത്തിന്റെ തീവ്രതയനുസരിച്ചാണ് ഇതിനെ പട്ടികപ്പെടുത്തിയത്. കേന്ദ്രത്തിന്റെ തീരുമാന പ്രകാരം കേരളത്തിലെ ആറ് ജില്ലകളാണ് ഹോട്ട്‌സ്‌പോര്‍ട്ടുകളായി പ്രഖ്യാപിച്ചിരുന്നത്. കാസര്‍ഗോഡ്, മലപ്പുറം, എറണാകുളം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളാണിവ. വയനാട് ജില്ലകളിലെ ചില മേഖലകളും ഹോട്ട്‌സ്‌പോര്‍ട്ട് കേന്ദ്രങ്ങളായി പ്രഖ്യാപിച്ചിരുന്നു. ഇതിലാണ് സര്‍ക്കാര്‍ തിരുത്തല്‍ ആവശ്യപ്പെട്ടത്.

രോഗം വ്യാപനം കൂടുതലുള്ള നാല് ജില്ലകളില്‍ മാത്രം മതി റെഡ് സോണെന്നാണ് മന്ത്രിസഭാ യോഗത്തിലെ വിലയിരുത്തല്‍. ഒപ്പം വയനാടും കോട്ടയവും ഗ്രീന്‍ സോണുകളിലും മറ്റ് എട്ട് ജില്ലകളും ഓറഞ്ച് സോണിലും ഉള്‍പ്പടും. ഈ നിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചാല്‍ ഈ ജില്ലകളെ അതാത് സോണുകളില്‍ ഉള്‍പ്പെടുത്തി കൊണ്ട് പ്രഖ്യാപനം നടത്തുമെന്നുമായിരുന്നു സര്‍ക്കാര്‍ തീരുമാനം. എന്നാല് ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയത്.

Recommended Video

cmsvideo
    Health Ministry identifies 170 districts in India as hotspots | Oneindia Malayalam

    രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്. ഇവിടെ മൂവായിരം പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇന്ന് 165 പേര്‍ക്ക് പുതുതായി കൊറോണ സ്ഥിരീകരിക്കുകയും ചെയ്തു. ഇന്ന് റിപ്പോര്‍ട്ട് ചെയ്ത പുതിയ കേസുകളില്‍ 107 ഉം മുംബൈയിലാണ്. 19 പേര്‍ പൂനെയിലും 11 പേര്‍ നാഗ്പൂരിലും 13 പേര്‍ താനെയിലും നാല് പേര്‍ നാഷികിലും നവി മുംബൈലിലുമാണ്. മുംബൈയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കെറോണ സ്ഥിരീകരിച്ചിട്ടുള്ളത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+