കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനത്ത് പോക്സോ കേസുകൾ കെട്ടികിടക്കുന്നു; പോലീസ് പൂർണ്ണ പരാജയമെന്ന് ബാലാവകാശ കമ്മീഷൻ!

Google Oneindia Malayalam News

കണ്ണൂർ: പോക്സോ കേസുകളില്‍ നടപടിയുണ്ടാകാന്‍ കൂടുതല്‍ സൗകര്യങ്ങളും സംവിധാനങ്ങളും ഏര്‍പ്പെടുത്തണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർമാൻ പി സുരേഷ്. സംസ്ഥാനത്ത് പോക്സോ കേസുകള്‍ കെട്ടിക്കിടക്കുന്നത് വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. വാളയാര്‍ കേസിലെ വീഴ്ചകള്‍ എണ്ണിപ്പറഞ്ഞ അദ്ദേഹം, പോക്സോ കേസുകളിൽ കുട്ടികളുടെ അവകാശങ്ങൾക്ക് ആയിരിക്കണം മുൻഗണന നൽകേണ്ടതെന്നും അഭിപ്രായപ്പെട്ടു.

ദില്ലിയിൽ അന്തരീക്ഷ മലിനീകരണം രൂക്ഷം; വിചിത്ര പദ്ധതികളുമായി സർക്കാർ, വാഹനങ്ങൾക്ക് നിയന്ത്രണങ്ങൾ!ദില്ലിയിൽ അന്തരീക്ഷ മലിനീകരണം രൂക്ഷം; വിചിത്ര പദ്ധതികളുമായി സർക്കാർ, വാഹനങ്ങൾക്ക് നിയന്ത്രണങ്ങൾ!

അന്വേഷണത്തില്‍ പോലീസ് പൂര്‍ണമായും പരാജയപ്പെട്ടെന്നും ബാലാവകാശ കമ്മീഷൻ ചെയർമാൻ വ്യക്തമാക്കി. വാളയാര്‍ കേസില്‍ പൊലീസ്, മൊഴി നല്‍കിയ ഡോക്ടര്‍, പ്രോസിക്യുട്ടര്‍, കോടതി എന്നിവര്‍ വേണ്ട ജാഗ്രത കാണിച്ചിട്ടില്ല. വേണ്ട രേഖകളും തെളിവുകളും പോലീസ് ശേഖരിച്ചില്ല. കേസുമായി ബന്ധപ്പെട്ട് പ്രധാനപ്പെട്ട വ്യക്തികളോട് പോലീസ് ചർ‌ച്ച പോലും നടത്തിയില്ലെന്നും അദ്ദേഹം ആരോപിച്ചു.

Molest

സംഭവം നടന്ന വീടും പരിസരവും പോലും പ്രോസിക്യൂഷന്‍ സന്ദര്‍ശിച്ചില്ല. നിരക്ഷരരായ സാക്ഷികള്‍ക്ക് വേണ്ട നിർദേശങ്ങൾ നൽകിയില്ലെന്നും ബാലാവകാശ കമ്മീഷൻ ചെയർമാൻ വിമർശിച്ചു. വാളയാർ കേസിൽ പ്രതികളെ വെറുതെ വിട്ട കോടതി നടപടി പോലീസിന്റെ അനാസ്ഥ കാരണമാണെന്ന ആരോപണങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് ഇതേ അഭിപ്രായവുമായി ബാലാവകാശ കമ്മീഷൻ ചെയർമാർ രംഗത്തെത്തുന്നത്.

English summary
State Child Rights Commission's comments about Wayalar case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X