കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഐ മന്ത്രിമാര്‍ വട്ടപൂജ്യങ്ങള്‍! മാര്‍ക്കിട്ടത് സംസ്ഥാന കൗണ്‍സില്‍, കണ്ടുപഠിക്കേണ്ടത് മുഖ്യനെ

കുറച്ചുകൂടി കാര്യ ഗൗരവത്തോടെ ഇടപെടാന്‍ മന്ത്രിമാര്‍ പ്രാപ്തി നേടണമെന്നും കൗണ്‍സിലില്‍അഭിപ്രായമുയര്‍ന്നു.അംഗങ്ങളായ കെഎസ് അരുണ്‍,ടിവി ബാലന്‍,ഉണ്ണികൃഷ്ണന്‍ എന്നിവരാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം : സിപിഐ മന്ത്രിമാര്‍ക്കും നേതൃത്വത്തിനുമെതിരെ സംസ്ഥാന കൗണ്‍സിലില്‍ രൂക്ഷ വിമര്‍ശനം. പാര്‍ട്ടി മന്ത്രിമാര്‍ക്ക് വേണ്ടത്ര ശോഭിക്കാന്‍ കഴിയുന്നില്ലെന്നാണ് പ്രധാന വിമര്‍ശനം.

കുറച്ചുകൂടി കാര്യ ഗൗരവത്തോടെ ഇടപെടാന്‍ മന്ത്രിമാര്‍ പ്രാപ്തി നേടണമെന്നും കൗണ്‍സിലില്‍ അഭിപ്രായമുയര്‍ന്നു. അംഗങ്ങളായ കെഎസ് അരുണ്‍, ടിവി ബാലന്‍, ഉണ്ണികൃഷ്ണന്‍ എന്നിവരാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

ഭരണത്തില്‍ പാര്‍ട്ടി സാന്നിധ്യമില്ല

ഭരണത്തില്‍ പാര്‍ട്ടി സാന്നിധ്യമില്ല

സിപിഐ മന്ത്രിമാരും നേതൃത്വം തികഞ്ഞ പരാജയമാണെന്നാണ് കൗണ്‍സിലിലുയര്‍ന്ന വിമര്‍ശനം. ഭരണത്തില്‍ ശോഭിക്കാന്‍ മന്ത്രിമാര്‍ക്ക് കഴിയുന്നില്ലെന്നും ഭരണത്തില്‍ സിപിഐയുടെ സാന്നിധ്യം വ്യക്തമാക്കാന്‍ മന്ത്രിമാര്‍ക്ക് കഴിയുന്നില്ലെന്നും വിമര്‍ശിക്കുന്നു.

നേതൃത്വവും പരാജയം

നേതൃത്വവും പരാജയം

കുറച്ചുകൂടി കാര്യഗൗരവത്തോടെ ഇടപെടാന്‍ പാര്‍ട്ടി മന്ത്രിമാര്‍ക്ക് കഴിയണമെന്ന് കൗണ്‍സില്‍ നിര്‍ദേശിച്ചു. സിപിഎമ്മിനോട് കാര്യങ്ങള്‍ പറയുന്നതില്‍ നേതൃത്വവും പരാജയപ്പെട്ടുവെന്നും വിമര്‍ശനമുണ്ട്.

 മുഖ്യമന്ത്രിക്ക് അടുത്തു നില്‍ക്കണം

മുഖ്യമന്ത്രിക്ക് അടുത്തു നില്‍ക്കണം

പാര്‍ട്ടി സ്‌നേഹത്തില്‍ സിപിഐ മന്ത്രിമാര്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു പഠിക്കണമെന്ന് സംസ്ഥാനകൗണ്‍സില്‍. മുഖ്യമന്ത്രിക്കൊപ്പം വന്നില്ലെങ്കിലും അദ്ദേഹത്തിന്റെ അടുത്തെങ്കിലും നില്‍ക്കുന്ന പ്രകടനം കാഴ്ചവയ്ക്കണമെന്ന് നിര്‍ദേശിക്കുന്നു.

പ്രത്യേക വിഭാഗത്തിന് പരിഗണന

പ്രത്യേക വിഭാഗത്തിന് പരിഗണന

ബോര്‍ഡ് കോര്‍പറേഷന്‍ അധ്യക്ഷന്മാരെ നിയമിച്ചതില്‍ പിഴവുണ്ടായതായി വിമര്‍ശനമുയര്‍ന്നു. പാര്‍ട്ടിയിലെ പ്രത്യേക വിഭാഗങ്ങള്‍ക്കു മാത്രമാണ് പരിഗണന ലഭിക്കുന്നതെന്നാണ് ആരോപണം. ഒരു വിഭാഗത്തിന് മാത്രമാണ് സ്ഥാനങ്ങള്‍ ലഭിക്കുന്നതെന്നും ആരോപണം.

സിഎന്‍ ചന്ദ്രന്റെ നിയമനം

സിഎന്‍ ചന്ദ്രന്റെ നിയമനം

സിഎന്‍ ചന്ദ്രന്റെ നിയമനത്തില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു. സിഎന്‍ ചന്ദ്രനെ കാറും ഓഫീസുമില്ലാത്ത ബോര്‍ഡിന്റെ ചെയര്‍മാനായി നിയമിച്ചതിനെതിരെയാണ് പ്രതിഷേധം. സ്ഥാനം കൊടുക്കാതിരിക്കാമെന്നും എന്നാല്‍ സ്താനം കൊടുത്ത് അവഹേളിക്കരുതെന്നും വിമര്‍ശനം ഉയര്‍ന്നു.

English summary
cpi ministers not efficient in governance, criticise state council.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X