കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തദ്ദേശ തെരഞ്ഞെടുപ്പ്;പ്രചരങ്ങള്‍ക്ക് കടുത്ത നിയന്ത്രണം; വീടിനുള്ളില്‍ കയറി വോട്ട് തേടരുത്

Google Oneindia Malayalam News

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍. സ്ഥാനാര്‍ത്ഥികള്‍ വീടിനുള്ളില്‍ കയറി വോട്ട് തേടുന്നതിന് ഉള്‍പ്പെടെ കമ്മീഷന്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇത്തരത്തില്‍ വോട്ട് തേടുന്നത് അനുവദിക്കില്ല. ഇതിന് പുറമേ വോട്ടെടുപ്പ് സമയത്ത് ഒരേ സമയം ബൂത്തില്‍ മൂന്ന് പേരെ മാത്രമെ അനുവദിക്കുകയുള്ളൂ. നേരത്തെ ഇത് നാല് പേരായിരുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കിയ കരട് നിര്‍ദേശത്തിലാണ് ഇത്തരം നിബന്ധനകള്‍.

poll

ഇതോടെ സ്ഥാനാര്‍ത്ഥികളുടെ വോട്ട് തേടല്‍ ബുദ്ധിമുട്ടിലാവും. ഇതിന് പുറമേ വോട്ട് അഭ്യര്‍ത്ഥനയും സ്ലിപ്പുമായി വീട്ടിലെത്തുന്നവരും പുറത്ത് നില്‍ക്കണം. അകത്തേക്കുള്ള പ്രവേശനം പൂര്‍ണ്ണമായും വിലക്കാണ്. പൊതു പ്രചരണ പരിപാടികളിലും അഞ്ച് പേര്‍ മാത്രമെ പാടുള്ളു. കൊവിഡ് കര്‍ശന മുന്‍കരുതല്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് പൊതുയോഗങ്ങള്‍ നടത്താം. തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കായി സോഷ്യല്‍ മീഡിയയെ ഉപയോഗപ്പെടുത്താനാണ് നിര്‍ദേശം.

തെരഞ്ഞെടുപ്പ് പത്രിക സമര്‍പ്പണത്തിനും കൂടുതല്‍ അണികള്‍ എത്തേണ്ടതില്ല. സ്ഥാനാര്‍ത്ഥിയുള്‍പ്പെടെ രണ്ട് പേര്‍ മാത്രമെ പാടുള്ളു. പോളിംഗ് ബൂത്തില്‍ ഏജന്റ് മാരായി പത്ത് പേരെ മാത്രമെ അനുവദിക്കുകയുള്ളു. പോളിബുത്തില്‍ സാനിറ്റെസറും മറ്റ് സൗകര്യങ്ങളും നിര്‍ബന്ധമായും സജ്ജമാക്കിയിരിക്കണം. ഇതിനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ സര്‍ക്കാരിനോട് 5 കോടി അധികമായി ആവശ്യപ്പെട്ടിട്ടുണ്ട്.

തെരഞ്ഞെടുപ്പ് തിയ്യതി നിശ്ചയിക്കുന്നതിന് മുമ്പ് ഡിജിപിയുമായി ഈ ആഴ്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൂടികാഴ്ച്ച നടത്തും. ഇതിന് പുറമേ തെരഞ്ഞെടുപ്പ് നീട്ടിവെക്കുന്നതിനുള്ള സര്‍ക്കാര്‍ നിര്‍ദേശം കമ്മീഷന്‍ ഈ ആഴ്ച പരിഗണിക്കും. തദ്ദേശ തെരഞ്ഞെടുപ്പിലെ വനിതാ, പിന്നാക്ക സംവരണ വാര്‍ഡുകള്‍ തീരുമാനിക്കുന്നതിനുള്ള നറുക്കെടുപ്പ് 28 നാണ് ആരംഭിക്കുന്നത്. ഒക്ടോബര്‍ 5 വരെയാണ് നറുക്കെടുപ്പ് ഉണ്ടാവുക.

Recommended Video

cmsvideo
കൊവിഡ്് ബാധിച്ച് മരിച്ചവരില്‍ കൂടുതലും പ്രമേഹ രോഗികള്‍ | Oneindia Malayalam

കൊവിഡ് പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഒക്‌ടോബറില്‍ തെരഞ്ഞെടുപ്പ് നടത്തുന്നതില്‍ താല്‍പര്യമില്ല. നവംബര്‍ 12 ന് മുമ്പ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ പുതിയ ഭരണ സമിതി സ്ഥാനമേറ്റെടുക്കുന്ന തരത്തിലാണ് തെരഞ്ഞെടുപ്പ് തീരുമാനിക്കുന്നത്.

ദില്ലി കലാപം: കുടുംബാംഗങ്ങളെ കാണണമെന്ന ഉമര്‍ഖാലിദിന്റെ ഹരജി തള്ളി ദില്ലി കോടതിദില്ലി കലാപം: കുടുംബാംഗങ്ങളെ കാണണമെന്ന ഉമര്‍ഖാലിദിന്റെ ഹരജി തള്ളി ദില്ലി കോടതി

ഐപിഎല്‍: മിച്ചല്‍ മാര്‍ഷിന് ബൗളിംഗിനിടെ പരിക്ക്, ഹൈദരാബാദിന് വന്‍ തിരിച്ചടി, ഇനി കളിക്കുമോ?ഐപിഎല്‍: മിച്ചല്‍ മാര്‍ഷിന് ബൗളിംഗിനിടെ പരിക്ക്, ഹൈദരാബാദിന് വന്‍ തിരിച്ചടി, ഇനി കളിക്കുമോ?

മധ്യപ്രദേശിൽ കളികൾ മൂർച്ച കൂട്ടി കമൽനാഥ്, ജ്യോതിരാദിത്യ സിന്ധ്യയുടെ കോട്ടയിൽ ചെന്ന് തിരിച്ചടി!മധ്യപ്രദേശിൽ കളികൾ മൂർച്ച കൂട്ടി കമൽനാഥ്, ജ്യോതിരാദിത്യ സിന്ധ്യയുടെ കോട്ടയിൽ ചെന്ന് തിരിച്ചടി!

English summary
State Election Commission impose restrictions on local body election campaigns
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X