• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മോഹന്‍ലാലോ മമ്മൂട്ടിയോ സുരാജോ, അതോ മറ്റാരെങ്കിലോ; ആരാകും മികച്ച നടന്‍,അവസാന റൗണ്ടില്‍ മത്സരം കടുപ്പം

തിരുവനന്തപുരം: ഈ വര്‍ഷത്തെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ ഒക്ടോബര്‍ 14 ന് പ്രഖ്യാപിക്കും. സാധാരണഗതിയില്‍ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ നടക്കാറുള്ള പ്രഖ്യാപനം കൊവിഡ് മാസത്തില്‍ ഈ വര്‍ഷം മാസങ്ങള്‍ നീളുകയായിരുന്നു. തിരുവനന്തപുരം കിന്‍ഫ്ര ഫിലിം ആന്‍ഡ് വീഡിയോ പാര്‍ക്കില്‍ അവസാന റൗണ്ടിലെത്തിയ ചിത്രങ്ങള്‍ കാണുന്ന തിരക്കിലാണ് ജൂറി അംഗങ്ങള്‍. മികച്ച ചിത്രം, മികച്ച നടന്‍, മികച്ച നടീ എന്നീ മേഖലയിലെല്ലാം ഇത്തവണ കടുത്ത മത്സരമാണ് നടക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ആകെ 119 ചിത്രങ്ങള്‍

ആകെ 119 ചിത്രങ്ങള്‍

ആകെ 119 ചിത്രങ്ങളായിരുന്നു ഇത്തവണ മത്സര രംഗത്തുണ്ടായിരുന്നത്. ജല്ലിക്കെട്ട് (ലിജോ ജോസ് പെല്ലിശേരി) ഡോ.ബിജു (വെയിൽമരങ്ങൾ), ഉണ്ട (ഖാലിദ് റഹ്മാന്‍) ഹാസ്യം (ജയരാജ്), കുമ്പളങ്ങി നൈറ്റ്സ് (മധു സി.നാരായണൻ) ഉയരെ (മനു അശോകൻ) മരയ്ക്കാർ അറബിക്കടലിന്റെ സിംഹം(പ്രിയദർശൻ) ലൂസിഫർ (പ്രിഥ്വിരാജ്), ജലസമാധി (വേണു നായർ) ഗ്രാമവൃക്ഷത്തിലെ കുയിൽ (കെ.പി.കുമാരൻ) പൊറിഞ്ചു മറിയം ജോസ് (ജോഷി) എവിടെ (കെ.കെ.രാജീവ്) മാമാങ്കം (പദ്മകുമാര്‍൦ എന്നിവയാണ് മികച്ച ചിത്രത്തിനായുള്ള മത്സരത്തില്‍ മുന്‍ നിരയിലുള്ളത്.

മറ്റ് ചിത്രങ്ങള്‍

മറ്റ് ചിത്രങ്ങള്‍

ആഷിക്ക് അബു (വൈറസ്) ടി.കെ.രാജീവ്കുമാർ (കോളാമ്പി) ഡോ.ബിജു (വെയിൽമരങ്ങൾ) റോഷൻ ആൻഡ്രൂസ് (പ്രതി പൂവൻകോഴി), ഗീതു മോഹൻദാസ് (മൂത്തോൻ) മനോജ് കാന (കെഞ്ചീര) വിധു വിൻസന്റ് (സ്റ്റാൻഡ് അപ്പ്), ലോനപ്പന്റെ മാമ്മോദീസ (ലിയോ തദേവൂസ്) കമല (രഞ്ജിത് ശങ്കർ) കോടതി സമക്ഷം ബാലൻ വക്കീൽ (ബി ഉണ്ണികൃഷ്ണൻ) കെട്ട്യോളാണ് എന്റെ മാലാഖ (നിസാം ബഷീർ) ഹെലൻ (മാത്തുക്കുട്ടി സേവ്യർ) താക്കോൽ(കിരൺ പ്രഭാകരൻ) സത്യം പറഞ്ഞാൽ വിശ്വസിക്കുമോ എന്നീ ചിത്രങ്ങളും മത്സര രംഗത്തുണ്ട്.

യുവ സംവിധായകരുടെ നീണ്ട നിര

യുവ സംവിധായകരുടെ നീണ്ട നിര

മികച്ച നവാഗത സംവിധായകനെ കണ്ടെത്തുക ഇത്തവണ ജൂറിക്കു വെല്ലുവിളിയാകും. തണ്ണീർമത്തൻ ദിനങ്ങൾ (എ.ഡി.ഗിരീഷ്), ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ (രതീഷ് പൊതുവാൾ) അമ്പിളി (ജോൺ പോൾ ജോർജ്) ഫൈനൽസ് (പി ആർ അരുൺ) അതിരൻ (വിവേക് തോമസ് വർഗീസ്) വികൃതി (എം സി ജോസഫ്) തുടങ്ങി യുവ സംവിധായകരുടെ ചിത്രങ്ങളുടെ നീണ്ട നിരയും ഉണ്ട്.

മികച്ച നടന്‍ ആര്

മികച്ച നടന്‍ ആര്

മികച്ച നടനുള്ള പുരസ്കാരം കരസ്ഥമാക്കാനാണ് കടുത്ത മത്സരം നടക്കുന്നത് സൂരാജ് വെഞ്ഞാറമ്മൂട്, സൗബിൻ സാഹിർ, മോഹൻലാൽ, മമ്മൂട്ടി, ഇന്ദ്രൻസ്, നിവിൻ എന്നിവരാണ് മുന്‍നിരയിലുള്ളതെന്നാണ് സൂചന. ഇവരെയെല്ലാം പിന്തള്ളി അവസാന നിമിഷം മറ്റാരെങ്കിലും മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കുമോയെന്നതും പറയാന്‍ സാധിക്കില്ല.

നിവിന്‍ പോളി

നിവിന്‍ പോളി

വിധു വിന്‍സെന്‍റ് സംവിധാനം ചെയ്ത മൂത്തോനിലെ അഭിനയമാണ് നിവിന്‍ പോളി നാമനിര്‍ദേശ പട്ടികയില്‍ എത്തിച്ചത്. ടൊറന്‍റോ ഫിലിം ഫെസ്റ്റിവലില്‍ അന്തര്‍ദേശീയ പ്രീമിയര്‍ ചെയ്യപ്പെട്ട ചിത്രം നിരവധി ദേശീയ, അന്തര്‍ദേശീയ മേളകളിലും പ്രദര്‍ശിപ്പിക്കുകയും പുരസ്കാരങ്ങള്‍ നേടുകയും ചെയ്തിരുന്നു. ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ ഈ ചിത്രത്തിലെ അഭിനയത്തിന് നിവിനെ മികച്ച നടനായി തിരഞ്ഞടുത്തിരുന്നു.

സുരാജ് വെഞ്ഞാറമൂട്

സുരാജ് വെഞ്ഞാറമൂട്

ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനിലെ ഭാസ്കര പൊതുവാള്‍, ഡ്രൈവിങ് ലൈസന്‍സിലെ കുരുവിള ജോസഫ്, വികൃതിയിലെ എല്‍ദോ എന്നീ മികച്ച മൂന്ന് കഥാപാത്രങ്ങളാണ് സുരാജിനുള്ളത്. മൂന്ന് ചിത്രത്തിലും തികച്ചും വ്യത്യാസ്തമായ മൂന്ന് കഥാപാത്രതങ്ങളെ അഭിനയിച്ച് ഫലിപ്പിച്ച സുരാജ് മികച്ച നടനുള്ള പുരസ്കാരം നേടിയേക്കുമെന്നാണ് സിനിമാ പ്രേമികളില്‍ ഭൂരിപക്ഷവും പ്രതീക്ഷിക്കുന്നത്.

മോഹന്‍ലാല്‍

മോഹന്‍ലാല്‍

ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ഉണ്ടയിലൂടെയും മമ്മൂട്ടിയും, പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത കുഞ്ഞാലി മരയ്ക്കാര്‍ അറബിക്കടലിന്‍റെ സിഹം, ലൂസിഫര്‍ എന്നീ ചിത്രങ്ങളിലൂടെ മോഹന്‍ലാല്‍ മികച്ച നടനുള്ള മത്സരത്തില്‍ മുന്‍പന്തിയില്‍ തന്നേയുണ്ട്. ഷെയ്ന്‍ നിഗം (കുമ്പളങ്ങി നൈറ്റ്സ്, ഇഷ്ക്) ആസിഫലി (കെട്ട്യോളാണന്‍റെ മാലഖ, വൈറസ് ), എന്നിവരും പട്ടികയിലുണ്ട്.

ഇടവേള ബാബുവിനെതിരെ കടുപ്പിച്ച് പാര്‍വതി തിരുവോത്ത്; ഒരു വിഡ്ഡിയെ കാണൂ, ഓക്കാനമുണ്ടാക്കുന്നു

English summary
State Film Award Announcement; Mohanlal, Mammootty or Suraj, who will be the best actor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X