• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ജയസൂര്യയും സൗബിൻ ഷാഹിറും മികച്ച നടന്മാർ; നിമിഷ സജയൻ മികച്ച നടി, ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: 49ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ ജയസൂര്യയും സൗബിൻ ഷാഹിറും മികച്ച നടന്മാരായി തിരഞ്ഞെടുക്കപ്പെട്ടു. നിമിഷാ സജയനാണ് മികച്ച നടി. കാന്തൻ ദ ലവർ ഓഫ് കളർ ആണ് മികച്ച സിനിമ. ശ്യാമ പ്രസാദ് സംവിധാനം ചെയ്ത ഒരു ഞായറാഴ്ചയാണ് മികച്ച രണ്ടാമത്തെ ചിത്രം.

സാംസ്കാരിക വകുപ്പ് മന്ത്രി എ കെ ബാലനാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. 101 സിനിമകളായിരുന്നു ഇത്തവണ അവാര്‍ഡിനായി മത്സരിച്ചത്. 21 സിനിമകൾ അന്തിമ പോരാട്ടത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. സംവിധായകനായ കുമാര്‍ സാഹ്നിയായിരുന്നു ഇത്തവണത്തെ ജൂറി ചെയര്‍മാന്‍. അവാർ‌ഡ് ജേതാക്കളുടെ വിവരങ്ങൾ ഇങ്ങനെ

പാകിസ്താന് പറയാനുള്ളത് തോറ്റോടിയ ചരിത്രം മാത്രം; ഏഴുപതിറ്റാണ്ടിനിടെ പലകുറി നേർക്കുനേർ

മേരിക്കുട്ടിയിലൂടെ ജയസൂര്യ

മേരിക്കുട്ടിയിലൂടെ ജയസൂര്യ

ഫഹദ് ഫാസില്‍, ജോജു ജോര്‍ജ്, സൗബിന്‍ ഷാഹിര്‍, ജയസൂര്യ എന്നിവരായിരുന്നു മികച്ച നടന് വേണ്ടിയുള്ള പോരാട്ടത്തിൽ അവസാന റൗണ്ടില്‍ മത്സരിച്ചിരുന്നത്. ക്യാപ്റ്റൻ, ഞാൻ മേരിക്കുട്ടി എന്നീ ചിത്രങ്ങളിലെ പ്രകടനമാണ് ജയസൂര്യയ്ക്ക് അവാർഡ് നേടിക്കൊടുത്ത്. മേരിക്കുട്ടിയായി ഗംഭീര ഭാവപകർച്ചയാണ് ജയസൂര്യ നടത്തിയത്. ട്രാൻസ്ജെൻഡറുകൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളാണ് ചിത്രം ചർച്ച ചെയ്യത്. ഫുട്ബോൾ താരം വിപി സത്യന്റെ കഥ പറഞ്ഞ ചിത്രമായിരുന്നു ക്യാപ്റ്റൻ. നായകനായി അരങ്ങേറ്റം കുറിച്ച സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലൂടെയാണ് മികച്ച നടനുള്ള പുരസ്കാരം സൗബിൻ ഷാഹിറിനെ തേടിയെത്തുന്നത്.

 ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ നിമിഷ

ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ നിമിഷ

ആമിയിലൂടെ മഞ്ജു വാര്യരും, അരവിന്ദന്റെ അതിഥികൾ, എന്റെ ഉമ്മാന്റെ പേര് എന്നീ ചിത്രങ്ങളിലൂടെ ഉർവശിയും മികച്ച നടിയ്ക്കായുള്ള പുരസ്കാരത്തിനായി രംഗത്തുണ്ടായിരുന്നു. പുതുതലമുറയിലെ ശ്രദ്ധേയ താരങ്ങളായ നസ്രിയാ, ഐശ്വര്യ ലക്ഷ്മി, അനു സിത്താര എന്നിവരെയും പിന്തള്ളിയാണ് നിമിഷ സജയൻ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത്. ചോല, കുപ്രസിദ്ധ പയ്യൻ എന്നീ ചിത്രങ്ങളിലെ പ്രകടനത്തിനാണ് നിമിഷയ്ക്ക് പുരസ്കാരം ലഭിച്ചത്.

ജോസഫിലൂടെ ജോജു

ജോസഫിലൂടെ ജോജു

ജോജു എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച സ്വഭാവ നടനുള്ള പുരസ്കാരം ജോജു ജോർജിന് ലഭിച്ചു. സുഡാനിയിലെ പ്രകടനത്തിലൂടെ സാവിത്രി ശ്രീധരനും സരസ്സ ബാലുശ്ശേരിയുമാണ് മികച്ച സ്വഭാവ നടിമാർ. ശ്വാമപ്രസാദാണ് മികച്ച സംവിധായകൻ. സുഡാനി ഫ്രം നൈജീരിയയിലൂടെ മികച്ച നവാഗത സംവിധാകനുള്ള പുരസ്കാരം സക്കറിയയ്ക്ക് ലഭിച്ചു. എം ജയരാജിന്റെ മലയാള സിനിമ പിന്നിട്ട വഴികളാണ് മികച്ച ചലച്ചിത്ര ഗ്രന്ഥം. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഒരു ഞായറാഴ്ചയാണ് മികച്ച രണ്ടാമത്തെ ചിത്രം.

 ജോയ് മാത്യുവിന് പുരസ്കാരം

ജോയ് മാത്യുവിന് പുരസ്കാരം

ജോയ് മാത്യുവാണ് മികച്ച കഥാകൃത്ത്. ചിത്രം-അങ്കിൾ, ഫഹദ് ഫാസിൽ ചിത്രം കാർബണിലെ മനോഹര ദൃശ്യങ്ങൾ പകർത്തിയ കെയു മോഹനനാണ് മികച്ച ഛായാഗ്രാഹകൻ. സുഡാനി ഫര്ം നൈജീരിയയ്ക്ക് തിരക്കഥയെഴുതിയ മുഹസിൻ പരാരി, സക്കറിയ എന്നിവർക്കാണ് മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം. പന്ത് എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ അബദി ആദി മികച്ച ബാലനടിയായി. മാസ്റ്റർ മിഥുനാണ് മികച്ച ബാലനടൻ.

ജോസഫിലെ ഗാനം

ജോസഫിലെ ഗാനം

ജോജു ജോർജിന് പുരസ്കാരം നേടിക്കൊടുത്ത ജോസഫിലെ പൂമുത്തോളെ എന്ന ഗാനം ആലപിച്ച വിജയ് യേശുദാസാണ് മികച്ച പിന്നണി ഗായകൻ. ആമിയിലെ ഗാനത്തിലൂടെ ശ്രേയാ ഘോഷാൽ മികച്ച പിന്നണി ഗായികയായി. വിശാൽ ഭരദ്വാദാണ് മികച്ച സംഗീത സംവിധായകൻ. ചിത്രം-കാർബൺ. തീവണ്ടിയിലെ ഗാനങ്ങൾക്ക് വരികളെഴുതിയ ബികെ ഹരിനാരായണനാണ് മികച്ച ഗാനരചയിതാവ്. പശ്ചാത്തല സംഗീതം -ബിജിബാൽ( ആമി), മികച്ച ചിത്രസംയോജകൻ- അരവിന്ദ് മൻമദൻ( ഒരു ഞായറാഴ്ച), മികച്ച കലാസംവിധായകൻ -വിനേഷ് ബംഗ്ലാൽ(കമ്മാര സംഭവം).

സീനിയർ-ജൂനിയർ മത്സരം

സീനിയർ-ജൂനിയർ മത്സരം

സീനിയേഴ്സും ജൂനിയേഴ്സും തമ്മിലുള്ള മത്സരത്തിന് കൂടിയാണ് ഇത്തവണത്തെ അവാർഡ് പ്രഖ്യാപനം സാക്ഷിയായത്. പുതിയ തലമുറയിലെ താരങ്ങളും മുതിർന്നവരും തമ്മിൽ ശക്തമായ മത്സരമാണ് നടന്നത്. നടന്‍, നടി, സിനിമ, സംവിധായകന്‍ തുടങ്ങിയ മേഖലകളിലാണ് ഇഞ്ചോടിഞ്ച് പ്രകടനം നടന്നത്.

English summary
state film awards declared, jayasurya and soubin shahir are the best actors, nimisha sajayan is the best actress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X