മികച്ചസംവിധായകനുള്ള സംസ്ഥാനഅവാര്‍ഡ് ശ്യാമപ്രസാദിന്
തിരുവനന്തപുരം: 2013 ലെ മികച്ച സംവിധായകനുള്ള അവാര്‍ഡ് ശ്യമപ്രസാദിന്. ആര്‍ട്ടിസ്റ്റ് എന്ന ചിത്രമാണ് ശ്യാമ പ്രസാദിന് അവാര്‍ഡ് നേടിക്കൊടുത്ത്. ഈ ചിത്രത്തിലെ അഭിനയത്തിന് നടി ആന്‍ അഗസ്റ്റിന്‍ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു.ശ്യാമ പ്രസാദ് ജീത്തു ജോസഫ്, ഷാജി എന്‍ കരുണ്‍, ഡോ ബിദു, അനില്‍ രാധാകൃഷ്ണന്‍ എന്നിവരാണ് മികച്ച സംവിധായകരുടെ അന്തിമപട്ടികയില്‍ ഉണ്ടായിരുന്നത്
നിലവാരമില്ലാത്ത ചിത്രങ്ങളാണ് ഇത്തവണ അവാര്‍ഡിന് എത്തിയവയില്‍ അധികവും എന്ന് ആക്ഷേപമുയര്‍ന്നിരുന്നു. മികച്ച സവിധായകനുള്ള അവാര്‍ഡ് ശ്യമാപ്രദാസിനെ തേടിയെത്തുന്നത് ഇത് ആദ്യമായല്ല. ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ പേരറിയാത്തവര്‍ ഉള്‍പ്പടെയുള്ള ചിത്രങ്ങള്‍ക്ക് അവാര്‍ഡ് ലഭിയ്ക്കുമെന്ന് ഊഹാപോഹങ്ങളുണ്ടായി. എന്നാല്‍ ഈ പ്രതീക്ഷകള്‍ തെറ്റിച്ചാണ് അവാര്‍ഡ് പ്രഖ്യാപനം നടന്നത്.

ശ്യാമപ്രസാദ് സംവിധാനം ചെയ്ത കല്ലുകൊണ്ടൊരു പെണ്ണ്, അഗ്നി സാക്ഷി എന്നീ ചിത്രങ്ങള്‍ക്ക് മികച്ച മലയാള ചലച്ചിത്രങ്ങള്‍ക്കുള്ള ദേശീയ പുരസ്‌ക്കാരം ലഭിച്ചിരുന്നു. ഇതിന് ശേഷം സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഉള്‍പ്പടെ ഒട്ടേറെ അവാര്‍ഡുകള്‍ ഈ സംവിധായകനെ തേടിയെത്തിയിരുന്നു. 2009 ല്‍ മൂന്നാം തവണയും ഓരേ കടല്‍ എന്ന ചിത്രത്തിലൂടെ മൂന്നാമത്തെ ദേശീയ അവാര്‍ഡും ഇദ്ദേഹത്തെ തേടിയെത്തി. ഒട്ടേറെ തവണ മികച്ച സംവിധായകനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡും നേടിയിട്ടുണ്ട്.












Click it and Unblock the Notifications