മന്ത്രിസഭാ വാര്‍ഷികം ഇടുക്കിയില്‍ വിപുലമായ പരിപാടികള്‍ പ്രദര്‍ശന വിപണനമേള 19 മുതല്‍
തൊടുപുഴ:സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് വിപുലമായ പരിപാടികളാണ് ഇടുക്കി ജില്ലയില്‍ നടത്തുന്നത്.ഒരാഴ്ച്ച നീണ്ടു നില്‍ക്കുന്ന പരിപാടകളാണ് ഇക്കുറി ജില്ലാഭരണകൂടത്തിന്റെ സഹകരണത്തോടെ ജില്ലയില്‍ നടക്കുക.വിവിധ വകുപ്പുകള്‍ സ്ഥാപനങ്ങള്‍ എന്നിവ പങ്കെടുക്കുന്ന പ്രദര്‍ശന വിപണനമേള മെയ് 19 മുതല്‍ 25വരെ ചെറുതോണിയില്‍ സംഘടിപ്പിക്കാന്‍ കളക്ട്രേറ്റില്‍ ചേര്‍ന്ന പ്രത്യേക യോഗത്തില്‍ തീരുമാനമായി.
ഒരാഴ്ച നീണ്ടുനില്‍ക്കുന്ന വിപണനമേളയോടനുബന്ധിച്ച് വിവിധ സെമിനാറുകള്‍, സാംസ്‌കാരിക പരിപാടികള്‍ എന്നിവ സംഘടിപ്പിക്കുന്നതിന് കലക്ട്രേറ്റില്‍ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് പി.ജി. രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംഘാടക സമിതി യോഗം തീരുമാനിച്ചു. മെയ് ഒന്നു മുതല്‍ 30വരെ കാലയളവില്‍ പൂര്‍ത്തീകരിക്കപ്പെട്ട പദ്ധതികളുടെ സമര്‍പ്പണവും പുതിയ വികസന പദ്ധതികളുടെ പ്രവൃത്തി ഉദ്ഘാടനങ്ങളും നിയോജകമണ്ഡലാടിസ്ഥാനത്തില്‍ നടക്കും.

വാര്‍ഷികാഘോഷ പരിപാടികളുടെ വിജയത്തിനായി വൈദ്യുതിമന്ത്രി എം.എം മണി, ജോയ്സ് ജോര്‍ജ്ജ് എം.പി, ജില്ലയിലെ എം.എല്‍.എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നിവര്‍ രക്ഷാധികാരികളും ജില്ലാകലക്ടര്‍ ചെയര്‍മാനും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കണ്‍വീനറും തദ്ദേശഭരണ സ്ഥാപന പ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ എന്നിവരടങ്ങു സംഘാടക സമിതിയും വിവിധ സബ്കമ്മിറ്റികളും കളക്ട്രേറ്റില്‍ ചേര്‍ന്ന യോഗത്തിന്റെ അടിസ്ഥാനത്തില്‍ രൂപീകരിച്ചു. ജില്ലയുടെ വിവിധ കേന്ദ്രങ്ങളിലേക്ക് പ്രദര്‍ശന ജാഥ സംഘടിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങളും പൂര്‍ത്തിയായി വരികയാണ്.












Click it and Unblock the Notifications