കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കടക്കെണിയിൽ നരകിക്കുന്ന കർഷകർക്ക് സംസ്ഥാന സർക്കാരിന്റെ ആശ്വാസം! 2 ലക്ഷം വരെ കടം എഴുതിത്തളളും

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ കടക്കെണിയില്‍ പെട്ട് നട്ടം തിരിയുന്ന കര്‍ഷകര്‍ക്ക് ആശ്വാസം പകരുന്ന തീരുമാനവുമായി സര്‍ക്കാര്‍. കാര്‍ഷിക കടാശ്വാസ പദ്ധതിയുടെ പരിധി ഉയര്‍ത്താന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സഹകരണ ബാങ്കുകളില്‍ നിന്ന് കടമെടുത്ത കര്‍ഷകരുടെ കടം എഴുതി തള്ളുന്നത് സംബന്ധിച്ചാണ് മന്ത്രിസഭ നിര്‍ണായക തീരുമാനമെടുത്തിരിക്കുന്നത്.

കര്‍ഷകരുടെ രണ്ട് ലക്ഷം വരെയുളള കടം എഴുതി തളളാനാണ് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായത്. നേരത്തെ ഒരു ലക്ഷം രൂപ വരെയുളള കാര്‍ഷിക വായ്പകള്‍ ആയിരുന്നു കടാശ്വാസ പദ്ധതിയുടെ പരിധിയില്‍ ഉള്‍പ്പെട്ടിരുന്നത്. കൃഷി മന്ത്രി വിഎസ് സുനില്‍ കുമാറാണ് ഇക്കാര്യം അറിയിച്ചത്. പ്രളയശേഷം സംസ്ഥാനത്ത് കാര്‍ഷിക ആത്മഹത്യകള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ ഈ തീരുമാനം.

loan

15 കര്‍ഷകരാണ് അടുത്തിടെ ഇടുക്കിയിലും വയനാട്ടിലുമായി ആത്മഹത്യ ചെയ്തത്. ഈ ജില്ലകളിലെ കര്‍ഷകര്‍ക്ക് തന്നെയാവും കാര്‍ഷിക കടാശ്വാസ പരിധി ഉയര്‍ത്താനുളള സര്‍ക്കാര്‍ തീരുമാനം ഏറ്റവും ഗുണം ചെയ്യുക. പ്രളയ കാലത്ത് കര്‍ഷകര്‍ക്ക് ഏറ്റവും കൂടുതല്‍ നാശം നേരിട്ട ജില്ലകള്‍ വയനാടും ഇടുക്കിയുമാണ്. സഹകരണ ബാങ്കുകളില്‍ മാത്രമല്ല വാണിജ്യ ബാങ്കുകളിലെ കാര്‍ഷിക വായ്പകളും കടാശ്വാസ കമ്മീഷന്റെ പരിധിയില്‍ഉള്‍പ്പെടുത്തുമെന്നും അതിനുളള നടപടികള്‍ പുരോഗമിക്കുകയാണ് എന്നും മന്ത്രി വിഎസ് സുനില്‍ കുമാര്‍ വ്യക്തമാക്കി.

ഇടുക്കിയിലും വയനാട്ടിലും 2018 ആഗസ്റ്റ് 31 വരെ എടുത്ത കാര്‍ഷിക വായ്പകളെയാണ് കടാശ്വാസ പദ്ധതിയുടെ പരിധിയില്‍ കൊണ്ട് വരുന്നത്. മറ്റ് ജില്ലകളില്‍ അത് 2014 ഡിസംബര്‍ 31 വരെ എടുത്ത കാര്‍ഷിക കടങ്ങളാണ്. കടാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് വേണ്ടി ഒക്ടോബര്‍ 10 വരെ കര്‍ഷകര്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

English summary
State government announces loan waiver for farmers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X