Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉപ്പ്​ മുതല്‍ സോപ്പ്​ വരെ 14 വിഭവങ്ങൾ, ഏപ്രില്‍ മാസത്തെ സൗജന്യ കിറ്റ് വീടുകളിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഏപ്രിൽ മാസത്തെ ഭക്ഷ്യക്കിറ്റ് വിതരണവും സ്‌പെഷ്യൽ അരി വിതരണവും ഇന്ന് മുതൽ ആരംഭിച്ചു. രാവിലെ മുതൽ കിറ്റ് വിതരണം തുടങ്ങി. വൈകുന്നേരത്തോടെ സ്‌പെഷ്യൽ അരിയും നൽകാനും ആരംഭിച്ചു. കിറ്റുകൾ വിതരണത്തിനായി റേഷൻ കടകളിലെത്തിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് കാലത്തെ കിറ്റ് വിതരണത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് സംസ്ഥാന സർക്കാർ വിശദീകരണം നൽകിയിരുന്നു. പഞ്ചസാര, വെളിച്ചെണ്ണ, സോപ്പ്, ഉപ്പ് അടക്കം 14 ഇന കിറ്റാണ് വിഷുവിനും ഈസ്റ്ററിനും മുന്നോടിയായി സർക്കാർ വീടുകളിലേക്ക് എത്തിക്കുന്നത്.

സ്‌പെഷ്യൽ അരിവിതരണം തടഞ്ഞ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി ഹൈക്കോടതി കഴിഞ്ഞ ദിവസം സ്റ്റേ ചെയ്തിരുന്നു. മുൻഗണനേതര വിഭാഗത്തിനുള്ള സ്‌പെഷ്യൽ അരിവിതരണം തടഞ്ഞ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെയുള്ള സർക്കാർ അപ്പീലിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. അരിവിതരണവുമായി സംസ്ഥാന സർക്കാരിന് മുന്നോട്ടുപോകാം എന്നാണ് ജസ്റ്റീസ് പിവി ആഷയുടെ ബെഞ്ചാണ് ഉത്തരവിട്ടത്.

kit

പാലക്കാട് ബിജെപിക്ക് ആവേശമായി നരേന്ദ്ര മോദിയെത്തി, ചിത്രങ്ങൾ കാണാം

അതേസമയം അരിവിതരണം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. മുൻഗണനേതര വിഭാഗത്തിന് പതിനഞ്ച് രൂപയ്ക്ക് പത്ത് കിലോ അരി വിതരണം ചെയ്യുന്നതായിരുന്നു നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ തടഞ്ഞത്.

സംസ്ഥാന സർക്കാർ വിതരണം ചെയ്യുന്ന ഏപ്രില്‍ കിറ്റിലെ സാധനങ്ങള്‍

1. പഞ്ചസാര -ഒരു കിലോഗ്രാം
2. കടല -500 ഗ്രാം
3. ചെറുപയര്‍ -500 ഗ്രാം
4. ഉഴുന്ന് -500 ഗ്രാം
5. തുവരപ്പരിപ്പ് -250 ഗ്രാം
6. വെളിച്ചെണ്ണ -അര ലിറ്റര്‍
7. തേയില -100 ഗ്രാം
8. മുളകുപൊടി -100 ഗ്രാം
9. ആട്ട -ഒരു കിലോ
10. മല്ലിപ്പൊടി -100 ഗ്രാം
11.മഞ്ഞള്‍പൊടി -100 ഗ്രാം
12. സോപ്പ് -രണ്ടെണ്ണം
13. ഉപ്പ് -ഒരു കിലോഗ്രാം
14. കടുക് / ഉലുവ -100 ഗ്രാം

സാരിയില്‍ അതീവ ഗ്ലാമറസായി ശ്രദ്ധ ദാസ്, ആരാധകര്‍ ഞെട്ടലില്‍; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+