കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎപിഎ: അലനും താഹക്കുമെതിരെ യുഎപിഎ ചുമത്താൻ അനുമതി നൽകില്ലെന്ന് സർക്കാർ, തെളിവില്ലെന്ന്!!

Google Oneindia Malayalam News

തിരുവനന്തപുരം: കോഴിക്കോട് പന്തീരാങ്കാവിൽ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അലനും താഹക്കുമെതിരെ യുഎപിഎ ചുമത്താൻ സർക്കാർ അനുമതി നൽകില്ലെന്ന് സർക്കാർ. അറസ്റ്റിലായ യുവാക്കൾ ഭീകര പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടില്ലെന്നും തെറ്റ് തിരുത്താൻ അവസരം നൽകണമെന്നുമാണ് പോളിറ്റ് ബ്യൂറോയിൽ ഉയർന്ന അഭിപ്രായം.

കണക്കിൽപ്പെടാത്ത സമ്പാദ്യത്തിനായി ഉപയോഗിക്കുന്നത് 2000 നോട്ടുകൾ: ആദായനികുതി വകുപ്പിന്റെ റിപ്പോർട്ട്കണക്കിൽപ്പെടാത്ത സമ്പാദ്യത്തിനായി ഉപയോഗിക്കുന്നത് 2000 നോട്ടുകൾ: ആദായനികുതി വകുപ്പിന്റെ റിപ്പോർട്ട്

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായ താഹ ഫസൽ, അലൻ ഷുഹൈബ് എന്നിവരുടെ കസ്റ്റഡി കാലാവധി അവസാനിച്ചതോടെ നവംബർ 18ന് അലന്റെയും താഹയുടേയും ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിച്ചിരുന്നു. എന്നാൽ ഇവരുടെ ഇവരുടെ കസ്റ്റഡി കാലാവധി നീട്ടിനൽകുകയായിരുന്നു. പോലീസ് വ്യാജ തെളിവുകളുണ്ടാക്കി മാവോയിസ്റ്റുകളാണെന്ന പേരില്‍ കുടുക്കി എന്നാണ് അലനും താഹയും ജാമ്യ ഹര്‍ജിയില്‍ ആരോപിക്കുന്നത്. അതേസമയം അലനും താഹയും മാവോയിസ്റ്റ് ബന്ധം സമ്മതിച്ചിട്ടുണ്ടെന്ന അവകാശ വാദമാണ് പോലീസിന്റേത്.

photo-2019-11-0

നവംബർ രണ്ടിനാണ് കോഴിക്കോട് പന്തീരാങ്കാവിൽ നിന്ന് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അലനും താഹയും അറസ്റ്റിലാവുന്നത്. പാലക്കാട് മാവോയിസ്റ്റ് ഏറ്റുമുട്ടലിൽ പ്രതിഷേധിച്ച് അറസ്റ്റിലായ വിദ്യാർത്ഥികൾ മാവോയിസ്റ്റ് അനുകൂല ലഘുലേഖ വിതരണം ചെയ്തെന്നാണ് റിപ്പോർട്ട്.

English summary
State government clears stand on UAPA aginst arrested youth from Kozhikkode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X