ടിപിആർ കുറയുന്നില്ല, സംസ്ഥാനത്ത് കൂടുതല്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ വേണ്ടെന്ന് തീരുമാനം
തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ അനുവദിക്കില്ല. ഇന്ന് ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. ടിപിആര്‍ നിരക്ക് കുറയാത്ത സാഹചര്യത്തിലാണ് കൂടുതല്‍ ഇളവുകള്‍ വേണ്ടെന്ന തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തിയത്. ടിപിആര്‍ പത്ത് ശതമാനത്തില്‍ തന്നെ തുടരുകയാണ്.
സ്ത്രീധനത്തിനെതിരെ പ്രതിഷേധമുയർത്തി എസ്എഫ്ഐ- ചിത്രങ്ങൾ
ക്രൈസ്തവ ദേവാലയങ്ങളില്‍ ഞായറാഴ്ച പ്രാര്‍ത്ഥനയ്ക്ക് അനുമതിയില്ല. സംസ്ഥാനത്ത് ശനിയും ഞായറും സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. പള്ളികളില്‍ പ്രാര്‍ത്ഥനയ്ക്ക് ഇളവ് വേണമെന്ന് ക്രൈസ്ത്രവ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം ക്രൈസ്തവ ദേവാലയങ്ങളില്‍ അടക്കം 15 പേര്‍ക്ക് പ്രവേശനത്തിനുളള അനുമതി തുടരും അടുത്ത ചൊവ്വാഴ്ചയാണ് ഇനി കൊവിഡ് അവലോകന യോഗം ചേരുക.

അതിനിടെ സംസ്ഥാനത്ത് ഇന്ന് 12,118 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,13,629 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.66 ആണ്. 118 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 12,817 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 11,124 പേര്‍ രോഗമുക്തി നേടി. 1,01,102 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 27,63,616 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
അടിപൊളി സെക്‌സി ലുക്കില്‍ ഷമ സിക്കന്ദര്‍; വൈറലായ ഫോട്ടോഷൂട്ട് കാണാം












Click it and Unblock the Notifications