കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാര്‍ ജീവനക്കാരുടെ സൂചന പണിമുടക്ക്‌; ഡയസ്‌നോണ്‍ പ്രഖ്യപിച്ച്‌ സര്‍ക്കാര്‍

Google Oneindia Malayalam News

തിരുവനന്തപുരം:സംസ്ഥാനത്തെ ഒരുവിഭാഗം സര്‍ക്കാര്‍ ജീവനക്കാരുടേയും അധ്യാപകരുടേയും സംഘടനകള്‍ ബുധനാഴ്‌ച്ച നടത്താനിരിക്കുന്ന സൂചന പണിമുടക്ക്‌ നേരിടാന്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ച്‌ സര്‍ക്കാര്‍. അനധികൃതമായി ജോലിക്ക്‌ ഹാജരാകാതെ ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നത്‌ ഡയസ്‌നോണ്‍ ആയി കണക്കാക്കണമെന്ന്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

പണിമുടക്കുന്ന ദിവസത്തെ ശമ്പളം മാര്‍ച്ച്‌ മാസത്തെ ശമ്പളത്തില്‍ നിന്ന്‌ കുറവ്‌ ചെയ്യണമെന്നും നിര്‍ദേശമുണ്ട്‌. അക്രമങ്ങള്‍, പൊതുമുതല്‍ നശിപ്പിക്കല്‍ എന്നവയില്‍ ഏര്‍പ്പെടുന്ന വ്യക്തികളെ പ്രോസിക്യൂട്ട്‌ ചെയ്യും. താല്‍ക്കാലിക ജീവനക്കാര്‍ പണിമുടക്കു ദിവസം അനുമതിയില്ലാതെ ഹാജരാകാതിരുന്നാല്‍ സര്‍വീസില്‍ നിന്ന്‌ നീക്കം ചെയ്യാനും ഉത്തരവുണ്ട്‌.

government

ഗസറ്റഡ്‌ ജീവനക്കാര്‍ അടക്കമുള്ള ജീവനക്കാര്‍ അവശ്യ സാഹചര്യങ്ങളിലൊഴികെ യാതൊരു വിധത്തിലുള്ള അവധിയും ബുധനാഴ്‌ച്ച അനുവദിക്കില്ല. വ്യക്തിക്കോ, ഭാര്യ, ഭര്‍ത്താവ്‌ , മക്കള്‍ അച്ഛന്‍, അമ്മ എന്നീ അടുത്ത ബന്ധുക്കള്‍ക്കോ അസുഖം ബാധിച്ചാല്‍ അവധി അനുവദിക്കും. ജീവനക്കാരുടെ പരീക്ഷ സംബന്ധമായ ആവശ്യത്തിനും ജീവനക്കാരിയുടെ പ്രസവാവശ്യത്തിനും മറ്റ്‌ ഒഴിച്ചു കൂടാനാകാത്ത സാഹചര്യങ്ങളിലും ജീവനക്കാര്‍ക്ക്‌ അവധി അനുവദിക്കും.

ഒഫീസ്‌ തലവന്‍ പണിമുടക്കില്‍ പങ്കെടുക്കുന്നത്‌ മൂലം ഓഫീസ്‌ അടഞ്ഞ്‌ കിടക്കുന്നുവെങ്കില്‍ ജില്ലാ ഓഫീസര്‍ ഓഫീസ്‌ പ്രവര്‍ത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. ജില്ല കലക്ടര്‍മാര്‍ക്കും വകുപ്പ്‌ തല മേധാവികള്‍ക്കും പണിമുടക്കില്‍ പങ്കെടുക്കാത്തവരുടെ സുരക്ഷ ഉറപ്പാക്കണമെന്നും ജീവനക്കാര്‍ക്ക്‌ ഒഫീസുകളില്‍ എത്താനുള്ള സാഹചര്യം ഉണ്ടാക്കണമെന്നും നിര്‌ദേശമുണ്ട്‌. സംസ്ഥാന പോലീസ്‌ മേധാവി സംസ്ഥാനത്തെ മുഴുവന്‍ ഓഫീസുകളുടേയും സുരക്ഷ ഉറപ്പാക്കാനുള്ള നടപടി സ്വീകരിക്കണമെന്നും ചീഫ്‌ സെക്രട്ടറി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നുണ്ട്‌.

English summary
state government declared dayasnon against government employees protest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X