കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പന്തിരാങ്കാവ് യുഎപിഎ കേസ്; എൻഎഎ വേണ്ടെന്ന് സംസ്ഥാന സർക്കാർ, അമിത് ഷാക്ക് കത്തയച്ചു!

Google Oneindia Malayalam News

തിരുവനന്തപുരം: പന്തീരാങ്കാവ് യുഎപിഎ കേസിൽ എൻഐഎ വേണ്ടെന്ന് സംസ്ഥാന സർക്കാർ. പന്തീരാങ്കാവ് കേസ് സംസ്ഥാന സർക്കാർ എൻഐഎയെ ഏൽപ്പിച്ചതെന്ന് നിയമസഭയിൽ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കേസിൽ എൻഐഎ വേണ്ടെന്ന നിലപാടുമായി സർക്കാർ മുന്നോട്ട് വന്നിരിക്കുന്നത്. അമിത് ഷാക്ക് കത്തയച്ചെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാന സർക്കാരിന് കേസ് തരികെ ഏൽപ്പിക്കണമെന്ന് കത്തിൽ വ്യക്തമാക്കുന്നു.
കേസില്‍ വ്യക്തമായ അന്വേഷണവുമായി സംസ്ഥാന പോലീസ് മുന്നോട്ടുപോകുമ്പോഴാണ് അന്വേഷണം കേന്ദ്ര സര്‍ക്കാര്‍ എൻഐഎ ഏൽപ്പിച്ചതെന്നായിരുന്നു പിണറായി പറഞ്ഞിരുന്നത്. കോഴിക്കോട്ട് പന്തീരാങ്കാവില്‍ അലനും താഹയ്ക്കുമെതിരെ കേരള പോലീസ് ചാര്‍ജ് ചെയ്ത യുഎപിഎ കേസ് കേന്ദ്ര സർക്കാർ ഏൽപ്പിച്ചത് പ്രതിഷേധാർഹമാണെന്ന് സിപിഎമ്മും വ്യക്തമാക്കിയിരുന്നു.

Pinarayi Vijayan

പൗരത്വനിയമഭേദഗതിയില്‍ കാണിച്ച ആര്‍ജവം സര്‍ക്കാര്‍ യുഎപിഎ വിഷയത്തിലും കാട്ടണമെന്ന് സിപിഐ നേതാവ് കാനം രാജേന്ദ്രനും വ്യക്തമാക്കിയിരുന്നു. പന്തീരങ്കാവ് യുഎപിഎ കേസില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി അലന്‍ ഷുഹൈബിന്‍റെ മാതാവ് സബിത ശേഖറും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സംസ്ഥാന ഭരണകൂടം യുഎപിഎ കേസില്‍ ഇരട്ടത്താപ്പ് കാട്ടുകയാണെന്നും അലനെ മാവോയിസ്റ്റാക്കി ജയിലിലടച്ച് എന്‍ഐഎയ്ക്ക് കൈമാറുകയാണ് ഭരണകൂടം ചെയ്തതെന്നും സബിത ശേഖര്‍ ആരോപിച്ചിരുന്നു.

English summary
State government denies NIA in UAPA case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X