കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജേക്കബ് തോമസിനെ അങ്ങനെയങ്ങ് ബിജെപിയില്‍ ചേരാന്‍ വിടില്ല; കുരുക്കൊരുക്കി പിണറായി സര്‍ക്കാര്‍

Google Oneindia Malayalam News

തിരുവനന്തപുരം: മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനായ ജേക്കബ് തോമസും ബിജെപിയിലേക്ക് എന്ന രീതിയില്‍ ആണ് വാര്‍ത്തകള്‍ പുറത്ത് വരുന്നത്. ആര്‍എസ്എസ് ഒരു രാഷ്ട്രീയ സംഘടനയല്ലെന്നും തനിക്ക് ആര്‍എസ്എസ്സുമായി 23 വര്‍ഷത്തെ അടുപ്പമുണ്ടെന്നും ജേക്കബ് തോമസ് പറഞ്ഞിരുന്നു. ദില്ലിയില്‍ ആര്‍എസ്എസ് നേതാക്കളുമായി അദ്ദേഹം ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.

ജേക്കബ് തോമസിന്‍റെ ആര്‍എസ്എസ് പ്രകീര്‍ത്തനം; ബിജെപിയില്‍ എത്താനുള്ള നീക്കമെന്ന് കടകംപള്ളിജേക്കബ് തോമസിന്‍റെ ആര്‍എസ്എസ് പ്രകീര്‍ത്തനം; ബിജെപിയില്‍ എത്താനുള്ള നീക്കമെന്ന് കടകംപള്ളി

എന്തായാലും ഇപ്പോള്‍ സസ്‌പെന്‍ഷനില്‍ ആണ് ജേക്കബ് തോമസ്. ഇതിനിടെ സ്വയം വിരമിക്കുന്നതിന് അദ്ദേഹം അപേക്ഷയും സമര്‍പ്പിച്ചു. ഔദ്യോഗിക പദവിയില്‍ നിന്നുകൊണ്ട് അദ്ദേഹത്തിന് ബിജെപിയില്‍ ചേരാനും ആവില്ല.

Jacob Thomas

എന്നാല്‍ സ്വയം വിരമിക്കാനുള്ള ജേക്കബ് തോമസിന്റെ നീക്കത്തിന് സംസ്ഥാന സര്‍ക്കാരിന്റെ പച്ചക്കൊടിയില്ല. ഈ സാഹചര്യത്തില്‍ അദ്ദേഹം കേന്ദ്രത്തെ സമീപിച്ചു. എന്നാല്‍ ഒരു കാരണവശാലും ജേക്കബ് തോമസിനെ സ്വയം വിരമിക്കാന്‍ അനുവദിക്കില്ലെന്ന് ആവര്‍ത്തിച്ചിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഇത് സംബന്ധിച്ച് കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിന് റിപ്പോര്‍ട്ടും നല്‍കിക്കഴിഞ്ഞു.

നിലവില്‍ സസ്‌പെന്‍ഷനില്‍ ആണ് മുന്‍ വിജിലന്‍സ് ഡയറക്ടര്‍ കൂടിയായ ജേക്കബ് തോമസ്. സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ചതിനും സര്‍വ്വീസ് ചട്ടങ്ങള്‍ ലംഘിച്ചതിനും ആണ് സസ്‌പെന്‍ഷന്‍. അങ്ങനെ സസ്‌പെന്‍ഷനില്‍ നില്‍ക്കുന്ന ഒരാളെ സ്വയം വിരമിക്കാന്‍ അനുവദിക്കാനാവില്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ പക്ഷം. ഈ നിലപാടിനെ തള്ളാന്‍ കേന്ദ്ര സര്‍ക്കാരിനും ആവില്ല.

English summary
State Government disapprove Jacob Thomas' voluntary retirement application
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X