സര്‍ക്കാര്‍ ജീവനക്കാർ ഇന്ന് പണി മുടക്കുന്നു, നേരിടാൻ ഡയസ് നോണ്‍ പ്രഖ്യാപിച്ച് സർക്കാർ
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരില്‍ ഒരു വിഭാഗം ഇന്ന് പണിമുടക്കും. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണ റിപ്പോര്‍ട്ടിലുളള അപാകതകള്‍ പരിഹരിക്കണം എന്നാവശ്യപ്പെട്ടാണ് പണി മുടക്ക്. അധ്യാപകര്‍ അടക്കമുളള പ്രതിപക്ഷ സംഘടനകളില്‍ ഉളളവരാണ് ഇന്നത്തെ പണിമുടക്കില്‍ പങ്കെടുക്കുന്നത്.
കര്‍ണാടക കൗണ്‍സില്‍ ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട ബസവരാജ് ഹൊറട്ടി- ചിത്രങ്ങള്‍
പണിമുടക്കിന് സര്‍ക്കാര്‍ അവശ്യ സര്‍വ്വീസ് നിയമമായ ഡയസ് നോണ്‍ ബാധകമാക്കിയിട്ടുണ്ട്. ഇതോടെ പണിമുടക്കിന്റെ ഭാഗമായി ഇന്ന് ജോലിയില്‍ നിന്ന് വിട്ട് നില്‍ക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം ലഭിക്കില്ല. ഒരു ദിവസത്തെ ശമ്പളം മാര്‍ച്ച് മാസത്തില്‍ കുറവ് ചെയ്യണമെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍ പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.
Recommended Video


അനുമതി ഇല്ലാതെ പണിമുടക്ക് ദിവസം അവധിയിലുളള താല്‍ക്കാലിക ജീവനക്കാരെ പിരിച്ച് വിടുമെന്നും കുറിപ്പിലുണ്ട്. അവശ്യ സാഹചര്യങ്ങളില്‍ ഒഴികെ ഉളള അവധികള്‍ ഇന്ന് അനുവദിക്കില്ല. പണിമുടക്കില്‍ പങ്കെടുക്കാത്ത ജീവനക്കാര്‍ക്ക് ഓഫീസുകളില്‍ എത്തി ജോലി ചെയ്യാന്‍ സുരക്ഷ ഉറപ്പ് വരുത്താന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുമുണ്ട്. കഴിഞ്ഞ ആഴ്ചയാണ് ശമ്പള പരിഷ്‌ക്കരണ കമ്മീഷന്‍ റിപ്പോര്‍ട്ട് അധ്യക്ഷന്‍ പി മോഹന്‍ദാസ് സര്‍ക്കാരിന് സമര്‍പ്പിച്ചത്. സര്‍ക്കാര്‍ ജീവനക്കാരുടെ കുറഞ്ഞ ശമ്പളം 25000 ആയി ഉയര്‍ത്താനാണ് ശമ്പള കമ്മീഷന്‍ ശുപാര്‍ശ ചെയ്തത്. ശമ്പള കമ്മീഷന്റെ എല്ലാ ശുപാര്‍ശകളും അതേ പോലെ നടപ്പിലാക്കാന്‍ സാധിക്കില്ലെന്ന് ധനമന്ത്രി ടിഎം തോമസ് ഐസക് വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications