കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സിനെ ഐടി പദ്ധതികളില്‍ നിന്നും രണ്ട് വര്‍ഷത്തേക്ക് വിലക്കി സര്‍ക്കാര്‍

Google Oneindia Malayalam News

തിരുവനന്തപുരം: സ്വപ്ന സുരേഷിന്‍റെ ഐടി വകുപ്പിലെ നിയമനത്തോടെ വിവാദങ്ങളില്‍ അകപ്പെട്ട കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ പ്രൈസ് വാട്ടര്‍ഹൗസ്‌കൂപ്പേഴ്‌സിനെ(PwC) സംസ്ഥാന സര്‍ക്കാറിന്‍റെ ഐടി പദ്ധതികളില്‍ നിന്നും രണ്ട് വര്‍ഷത്തേക്ക് വിലക്കി. യോഗ്യതയില്ലാത്ത ആളുകളെ നിയമിച്ചു, കരാര്‍ വ്യവസ്ഥയില്‍ വീഴ്ച വരുത്തി എന്നീ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കെ-ഫോണിലെ നിലവിലെ കരാറും പുതുക്കി നല്‍കില്ല. വെള്ളിയാഴ്ചയാണ് ഇത് സംബന്ധിച്ച ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയത്.

സ്വപ്ന സുരേഷിന്‍റെ നിയമനവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ക്ക് പിന്നാലെയായിരുന്നു പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സിനെതിരെ അന്വേഷണം നടന്നത്. പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സ് വഴിയായിരുന്നു സ്വപ്ന സുരേഷിനെ സംസ്ഥാന ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന് കീഴിലെ സ്‌പേസ് പാര്‍ക്കില്‍ ഓപ്പറേഷന്‍സ് മാനേജറായി നിയമിച്ചത്. തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസില്‍ സ്വപ്ന നായരും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടതോടെ ഈ നിയമനത്തെ കുറിച്ചും ആരോപണങ്ങല്‍ ഉയരുകയായിരുന്നു.

 pinarayi-vijayan-

ജോലിക്കായി സ്വപ്ന സുരേഷ് സമര്‍പ്പിച്ച ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നും കണ്ടെത്തിയിരുന്നു. അതേസമയം തന്നെ സ്വപ്ന സുരേഷുമായി ബന്ധപ്പെട്ട വിവാദങ്ങളാണോ വിലക്ക് ഏര്‍പ്പെടുത്താനുള്ള കാരണമായതെന്ന് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ ഒരിടത്തും പരാമര്‍ശിച്ചിട്ടില്ല. ആരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ ഇ-മൊബിലിറ്റ് പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സി കരാറില്‍ നിന്നും പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സിനെ നേരത്തെ പുറത്താക്കിയിരുന്നു.

Recommended Video

cmsvideo
Serum Institute rejects charges by Covid-19 vaccine trial participant of ‘serious side effects’

English summary
state government has banned Price waterhouse Coopers from IT projects for two years
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X