പ്രതിഷേധം കനത്തു; പെന്‍ഷന്‍ പ്രായം ഉയര്‍ത്തല്‍ മരവിപ്പിച്ച് സര്‍ക്കാര്‍
തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തല്‍ മരവിപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍. പെന്‍ഷന്‍ പ്രായം 60 വയസാക്കിയ തീരുമാനമാണ് സംസ്ഥാന സര്‍ക്കാര്‍ മരവിപ്പിച്ചത്. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ആണ് തീരുമാനം.

പെന്‍ഷന്‍ പ്രായം 60 വയസാക്കിയ തീരുമാനത്തിന് എതിരെ ഭരണ കക്ഷികളായ സി പി ഐ എമ്മിന്റേയും സി പി ഐയുടേയും യുവജന സംഘടനകളായ ഡി വൈ എഫ് ഐയും എ ഐ വൈ എഫും രംഗത്തെത്തിയിരുന്നു. പ്രതിപക്ഷ യുവജന സംഘടനകളും തീരുമാനത്തിനെതിരെ പ്രതിഷേധിച്ചിരുന്നു.
ഈ സാഹചര്യത്തിലാണ് തീരുമാനം മരവിപ്പിച്ചിരിക്കുന്നത്. നേരത്തെ കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം 60 ആക്കി ഏകീകരിച്ചിരുന്നു. ഇത് സംബന്ധിച്ച ഉത്തരവ് ധന വകുപ്പ് ഇറക്കുകയും ചെയ്തിരുന്നു. എന്നാല്‍ വിവിധ കോണില്‍ നിന്ന് എതിര്‍പ്പ് ഉയര്‍ന്നതിനാല്‍ തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ട എന്ന് മന്ത്രിസഭാ യോഗത്തില്‍ തീരുമാനിക്കുകയായിരുന്നു.
സംസ്ഥാനത്തെ പല പൊതുമേഖലാ സ്ഥാപനങ്ങളിലും 58, 59 വയസ്സില്‍ വിരമിച്ചവരുണ്ടായിരുന്നു. നേരത്തെ പെന്‍ഷന്‍ പ്രായം 60 ആക്കുന്നതിനായി പഠനം നടത്താന്‍ റിയാബ് തലവന്‍ ചെയര്‍മാനായി വിദഗ്ധസമിതി രൂപീകരിച്ചിരുന്നു. വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് പ്രകാരം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഞായറാഴ്ചയാണ് ഇത് സംബന്ധിച്ച ഉത്തരവിറങ്ങിയിരുന്നത്.
അതേസമയം കെ എസ് ആര്‍ ടി സി, കെ എസ് ഇ ബി, വാട്ടര്‍ അതോറിറ്റി എന്നിവിടങ്ങളില്‍ ഈ പ്രായപരിധി തല്‍ക്കാലം ഏര്‍പ്പെടുത്തില്ല എന്നും അറിയിച്ചിരുന്നു. സംസ്ഥാനത്തെ 122 പൊതു മേഖലാ സ്ഥാപനങ്ങള്‍ക്കും ആറ് ധനകാര്യ കോര്‍പറേഷനുകള്‍ക്കും ഉത്തരവ് ബാധകമാകുമായിരുന്നു.
അതേസമയം തീരുമാനം പിന്‍വലിക്കണം എന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. പിന്നാലെ സി പി ഐയുടെ യുവജന സംഘടനയായ എ ഐ വൈ എഫും രംഗത്തെത്തി. ഇന്നലെ സി പി ഐ എമ്മിന്റെ യുവജന സംഘടനയായ ഡി വൈ എഫ് ഐയും ഉത്തരവിന് എതിരെ പരസ്യ നിലപാട് സ്വീകരിച്ചതോടെയാണ് തീരുമാനം മരവിപ്പിക്കാം എന്ന് മന്ത്രിസഭാ യോഗത്തില്‍ ധാരണയായത്.












Click it and Unblock the Notifications