പോര് കടുക്കുന്നു: ഗവർണർക്കെതിരെ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തയച്ച് സംസ്ഥാന സർക്കാർ
തിരുവനന്തപുരും: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരായ പോര് ശക്തമാക്കി സംസ്ഥാന സർക്കാർ. ഗവർണർക്കെതിരെ പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും കത്ത് അയച്ചുകൊണ്ടാണ് കേന്ദ്ര സർക്കാറിന്റെ നീക്കം. ഗവര്‍ണറെ തിരികെ വിളിക്കണം എന്നാവശ്യപ്പെട്ടാണ് കത്ത്. ഗവര്‍ണര്‍ ചുമതല നിറവേറ്റുന്നില്ലെന്നും നിരന്തരം പ്രോട്ടോകോള്‍ ലംഘനം നടത്തുന്നുവെന്നും കത്തില്‍ ചൂണ്ടികാട്ടുന്നു.
ഗവർണറും സംസ്ഥാന സർക്കാരും തമ്മില്‍ ഏറെ നാളായി നിലനില്‍ക്കുന്ന സംഘർഷത്തില്‍ സർക്കാറിന്റെ ഭാഗത്ത് നിന്നുമുള്ള നിർണ്ണായ നീക്കമാണ് ഈ കത്തയക്കല്‍ നടപടി. ഗവർണറുടെ പ്രോട്ടോകോൾ ലംഘനവും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേരള സർവകലാശാലാ സെനറ്റിൽ എ ബി വി പി പ്രവർത്തകരെ നിയമിച്ച ഗവർണറുടെ നടപടികൾക്കെതിരെ എസ് എഫ് ഐ നടത്തിയ പ്രതിഷേധങ്ങളോട് ഗവർണർ തെരുവിലിറങ്ങി പ്രതികരിച്ചതാണ് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയത്.

അതേസമയം, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെനറ്റ് യോഗം നടക്കാനിരിക്കുന്ന ഹാളിന് പുറത്ത് എസ് എഫ് ഐ പ്രവർത്തകർ പ്രതിഷേധിച്ചു. ഗവര്‍ണര്‍ നോമിനേറ്റ് ചെയ്ത പുതിയ അംഗങ്ങളെ സെനറ്റ് യോഗത്തിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കാതെ എസ് എഫ് ഐ തടഞ്ഞു. സംഘപരിവാർ ബന്ധം ആരോപിച്ച് പദ്മശ്രീ ജേതാവ് ബാലന്‍ പൂത്തേരി ഉള്‍പ്പെടെയുള്ള അംഗങ്ങളെ എസ് എഫ് ഐ യോഗ സ്ഥലത്തേക്ക് കയറ്റിവിട്ടില്ല.
പുതിയതായി സര്‍വകലാശാല സെനറ്റിലേക്ക് 18 പേരെയാണ് സര്‍ക്കാര്‍ നോമിനേറ്റ് ചെയ്തത്. ഇവരില്‍ സി പി എം അനുകൂല സംഘടനകളുമായും യു ഡി എഫ് അനുകൂല സംഘടനകളുമായും ബന്ധപ്പെട്ടവരെ എസ് എഫ് ഐ പ്രവർത്തകർ ഹാളിന് അകത്തേക്ക് കയറ്റിവിട്ടു. മനോജ് പൂത്തേരിക്ക് പുറമെ, പ്രവീൺകുമാർ, മനോജ് സി, ഹരീഷ് എവി , അഫ്സൽ ഗുരുക്കൾ എന്നിവരെയാണ് എസ് എഫ് ഐ തടഞ്ഞത്.
സെനറ്റ് ഹാളിന് അകത്ത് കയറാനുള്ള രണ്ട് ഗെയിറ്റുകളും എസ് എഫ് ഐ പ്രവർത്തകർ ഉപരോധിക്കുകയായിരുന്നു. ഇവരെ ബലം പ്രയോഗിച്ച് നീക്കാന്‍ പൊലീസ് ശ്രമിച്ചത് സംഘർഷത്തിന് ഇടയാക്കി. തുടർന്ന് പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കുകയായിരുന്നു. ഇതിനിടെ സെനറ്റ് യോഗം പൂർത്തിയാകുകയും ചെയ്തു. ചില യു ഡി എഫ് പ്രതിനിധികൾ വെെസ് ചാൻസലറെ കെെയ്യേറ്റം ചെയ്യാൻ ശ്രമിച്ചത് യോഗത്തിലും പ്രശ്നങ്ങള്‍ക്ക് ഇടയാക്കി.
-
"എസ്ഡിപിഐയുമായി സന്ധിയില്ല; പിഡിപി കൂടെയുണ്ട്": വർഗീയ വോട്ടുകൾ വേണ്ട എന്ന് എംഎ ബേബി -
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ വേദിയിലേക്ക് ക്ഷണിച്ച് യുഡിഎഫ് എംഎല്‍എ, ഹൃദ്യമായ സ്നേഹക്കാഴ്ച -
തലമുറ തലമുറ കൈമാറി... അതികായരുടെ കോട്ടകൾ കൈവിട്ടു പോകാതിരിക്കാൻ മക്കൾ -
കൊല്ലപ്പരീക്ഷ പാസാകാൻ ആഞ്ഞുപിടിച്ച്... -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
ഉരുൾപ്പോരും ഉശിരൻ പോരുമായി വയനാട് -
100 വയസ്സ് കഴിഞ്ഞ 1,555 വോട്ടര്‍മാര്‍; വീട്ടിലിരുന്നും വോട്ട് ചെയ്യാം -
ആർക്കും തെരഞ്ഞെടുപ്പ് നിരീക്ഷകനാകാം, 100 മിനിറ്റിനുള്ളിൽ നടപടി ഉറപ്പാക്കി ‘സി-വിജിൽ’ -
പോസ്റ്റൽ വോട്ടിങ്ങിൽ മാറ്റം, ചെയ്യേണ്ടത് ഇങ്ങനെ -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം












Click it and Unblock the Notifications