കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കായികമേഖലയുടെ വികസനത്തിനായി സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചത് 1000 കോടി: മന്ത്രി ഇപി ജയരാജന്‍

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ കായികമേഖലയില്‍ ആയിരം കോടിരൂപയുടെ അടിസ്ഥാനസൗകര്യ വികസനം നടത്തിയതായി വ്യവസായ- യുവജനക്ഷേമ കായികവകുപ്പ് മന്ത്രി ഇ.പി. ജയരാജന്‍ പറഞ്ഞു. നാലാഞ്ചിറ കറ്റച്ചക്കോണം ഗവ. ഹൈസ്‌കൂള്‍ സ്റ്റേഡിയത്തിന്റെ പുനര്‍നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ep jayarajan

ആരോഗ്യസംരക്ഷണത്തിനും ജീവിതശൈലി രോഗങ്ങളില്‍ നിന്നുള്ള വിമുക്തിക്കും കായിക വിനോദം പ്രധാനമാണ്. അതിനായി സ്‌കൂള്‍തലത്തില്‍ തന്നെ നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ട്. വിദ്യാര്‍ഥികളുടെ അക്കാദമിക വിദ്യാഭ്യാസത്തിനൊപ്പം ശാരീരികക്ഷമത വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുത്തതായും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ കായികമേഖലയില്‍ വലിയ മാറ്റങ്ങളാണ് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഉണ്ടായതെന്ന് ചടങ്ങില്‍ മുഖ്യ അതിഥിയായ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഓണ്‍ലൈനിലൂടെയാണ് അദ്ദേഹം പങ്കെടുത്തത്. മേയര്‍ ആര്യ രാജേന്ദ്രന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ജോണ്‍സണ്‍ ജോസഫ്, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ രാഘേഷ്. ആര്‍ എന്നിവര്‍ പങ്കെടുത്തു.

പത്മജയെ തൃശൂരില്‍ ഇറക്കാന്‍ കോണ്‍ഗ്രസ്, ബിജെപിക്കായി സുരേഷ് ഗോപി വന്നേക്കും, പോരാട്ടം കടുപ്പം!!പത്മജയെ തൃശൂരില്‍ ഇറക്കാന്‍ കോണ്‍ഗ്രസ്, ബിജെപിക്കായി സുരേഷ് ഗോപി വന്നേക്കും, പോരാട്ടം കടുപ്പം!!

''അപ്പപ്പൊ കാണുന്നവനെ അപ്പാ എന്ന് വിളിക്കാത്തവള്‍''; പാര്‍വ്വതിയെ അഭിനന്ദിച്ച് ഷമ്മി തിലകന്‍''അപ്പപ്പൊ കാണുന്നവനെ അപ്പാ എന്ന് വിളിക്കാത്തവള്‍''; പാര്‍വ്വതിയെ അഭിനന്ദിച്ച് ഷമ്മി തിലകന്‍

'ബജറ്റ് അവതരണമല്ല പൊതുമേഖലയുടെ വിൽപ്പന പരസ്യം', പാർലമെൻ്റിൽ ബജറ്റ് ചർച്ചയിൽ എഎം ആരിഫ് എംപി'ബജറ്റ് അവതരണമല്ല പൊതുമേഖലയുടെ വിൽപ്പന പരസ്യം', പാർലമെൻ്റിൽ ബജറ്റ് ചർച്ചയിൽ എഎം ആരിഫ് എംപി

യുവാക്കള്‍ ക്ഷുഭിതരാണ്; കേരളത്തില്‍ യുഡിഎഫിന് അനുകൂല സാഹചര്യം, ചില സൂചനകള്‍ നല്‍കി മുല്ലപ്പള്ളിയുവാക്കള്‍ ക്ഷുഭിതരാണ്; കേരളത്തില്‍ യുഡിഎഫിന് അനുകൂല സാഹചര്യം, ചില സൂചനകള്‍ നല്‍കി മുല്ലപ്പള്ളി

English summary
state government has spent Rs 1000 crore for development of sports sector Says, EP Jayarajan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X