കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാങ്ക് വിളിക്ക് ഇളവ്!പള്ളികളിലെ പ്രഭാഷണവും ക്ഷേത്രങ്ങളിലെ ഭജനയും പരിധി വിട്ടാൽ നടപടി!കർശന നിയന്ത്രണം

ക്ഷേത്രങ്ങൾ, മുസ്ലീം-ക്രിസ്ത്യൻ പള്ളികൾ തുടങ്ങിയ എല്ലാ ആരാധനാലയങ്ങളിലും ബോക്സ് മാതൃകയിലുള്ള ഉച്ചഭാഷിണികൾ മാത്രമേ ഉപയോഗിക്കാൻ പാടുള്ളുവെന്നാണ് നിർദേശം.

  • By ഡെന്നീസ്
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് ഉച്ചഭാഷിണി ഉപയോഗത്തിന് കടുത്ത നിയന്ത്രണമേർപ്പെടുത്തുന്നു. 1988ലെ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ, ആഭ്യന്തര വകുപ്പ് 1993ൽ പുറപ്പെടുവിച്ച മാർഗരേഖയുടെ അടിസ്ഥാനത്തിലാണ് നിയന്ത്രണം കർശനമാക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

മലയാളി നഴ്സുമാർ സൗദിയിൽ ജയിലിൽ!കള്ളത്തരം കാണിച്ച മൂന്ന് പാലാ സ്വദേശിനികളെയും കൈയോടെ പിടികൂടിമലയാളി നഴ്സുമാർ സൗദിയിൽ ജയിലിൽ!കള്ളത്തരം കാണിച്ച മൂന്ന് പാലാ സ്വദേശിനികളെയും കൈയോടെ പിടികൂടി

പ്രശസ്ത ഗായികയെ കടന്നുപിടിച്ചു,തട്ടിക്കൊണ്ടുപോകാൻ ശ്രമം!കാറിൽ കയറിയ യുവാവ് ചെയ്തത്..സംഭവം കൊല്ലത്ത്പ്രശസ്ത ഗായികയെ കടന്നുപിടിച്ചു,തട്ടിക്കൊണ്ടുപോകാൻ ശ്രമം!കാറിൽ കയറിയ യുവാവ് ചെയ്തത്..സംഭവം കൊല്ലത്ത്

സംസ്ഥാനത്ത് ഉച്ചഭാഷിണി ഉപയോഗത്തിന് നിയന്ത്രണമേർപ്പെടുത്തുന്നതിന് മുന്നോടിയായുള്ള നടപടികൾ ആഭ്യന്തര വകുപ്പ് ആരംഭിച്ചിട്ടുണ്ട്. ക്ഷേത്രങ്ങൾ, മുസ്ലീം-ക്രിസ്ത്യൻ പള്ളികൾ തുടങ്ങിയ എല്ലാ ആരാധനാലയങ്ങളിലും ബോക്സ് മാതൃകയിലുള്ള ഉച്ചഭാഷിണികൾ മാത്രമേ ഉപയോഗിക്കാൻ പാടുള്ളുവെന്നാണ് നിർദേശം. കോളാമ്പി പോലുള്ള പഴയകാല ഉച്ചഭാഷിണികളുടെ ഉപയോഗം പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്. അതേസമയം, മുസ്ലീം പള്ളികളിൽ നിന്നുള്ള ബാങ്ക് വിളിക്ക് ഇളവ് നൽകാനും ആലോചനയുണ്ടെന്നാണ് റിപ്പോർട്ട്. ബാങ്ക് വിളിക്ക് ഒരു മിനിറ്റ് മാത്രമേ ദൈർഘ്യമുള്ളു എന്നതിനാലാണ് ഇളവ് നൽകുന്നത്.

എല്ലാ ആഘോഷങ്ങൾക്കും...

എല്ലാ ആഘോഷങ്ങൾക്കും...

വിവാഹം, ജന്മദിനം, ഗൃഹപ്രവേശം തുടങ്ങിയ എല്ലാ ആഘോഷങ്ങൾക്കും ഇനിമുതൽ ബോക്സ് മാതൃകയിലുള്ള ഉച്ചഭാഷിണികൾ മാത്രമേ ഉപയോഗിക്കാൻ പാടുള്ളു.

കോളാമ്പി പാടില്ല...

കോളാമ്പി പാടില്ല...

കോളാമ്പി പോലുള്ള ആംപ്ലിഫെയറുകളുടെ ഉപയോഗം പൂർണ്ണമായും നിരോധിച്ചു. ബോക്സുകളിൽ നിന്നുള്ള ശബ്ദം പരിപാടി നടക്കുന്ന ഹാളിന്റെയോ, കോമ്പൗണ്ടിന്റെയോ പരിധി വിടരുതെന്നും നിർദേശമുണ്ട്.

ആരാധനാലയങ്ങളിലും...

ആരാധനാലയങ്ങളിലും...

ക്ഷേത്രങ്ങൾ, ക്രിസ്ത്യൻ,മുസ്ലീം പള്ളികൾ തുടങ്ങിയ ആരാധനാലയങ്ങളിലെ ഉച്ചഭാഷിണി ഉപയോഗത്തിനും നിയന്ത്രണമുണ്ട്. ഇവിടങ്ങളിലും ബോക്സ് മാത്രമേ ഉപയോഗിക്കാൻ പാടുള്ളുവെന്നും, ശബ്ദം കോമ്പൗണ്ടിന്റെ പരിധിക്ക്
പുറത്തുപോകാൻ പാടില്ലെന്നുമാണ് നിർദേശം.

ബാങ്ക് വിളിക്ക് ഇളവ്...

ബാങ്ക് വിളിക്ക് ഇളവ്...

പുതിയ ഉത്തരവ് പ്രകാരം മുസ്ലീം പള്ളികളിലെ ബാങ്ക് വിളിക്ക് ഇളവ് നൽകുമെന്നാണ് റിപ്പോർട്ട്. മുസ്ലീം പള്ളികളിൽ നിന്നുള്ള ബാങ്ക് വിളി ഒരു മിനിറ്റ് മാത്രം ദൈർഘ്യമുള്ളതിനാലാണ് ഇളവ് നൽകുന്നത്.

പ്രഭാഷണങ്ങളും പ്രാർത്ഥനകളും...

പ്രഭാഷണങ്ങളും പ്രാർത്ഥനകളും...

ആരാധനാലയങ്ങളിലെ പ്രഭാഷണം, ഭക്തി ഗാനങ്ങൾ, മുസ്ലീം പള്ളികളിലെ വെള്ളിയാഴ്ച പ്രാർത്ഥനകൾ, ക്രിസ്ത്യൻ പള്ളികളിലെ ചടങ്ങുകൾ തുടങ്ങിയ എല്ലാ പരിപാടികൾക്കും നിയന്ത്രണം ബാധകമാണ്.

മുൻകൂർ അനുമതി....

മുൻകൂർ അനുമതി....

പോലീസിന്റെ മുൻകൂർ അനുമതിയില്ലാതെ ആർക്കും ഉച്ചഭാഷിണി ഉപയോഗിക്കാൻ അനുവാദമുണ്ടാകില്ല. തെരുവുകളിലും വാഹനങ്ങളിലും ഉച്ചഭാഷിണി ഉപയോഗം പരമാവധി കുറയ്ക്കണമെന്നും നിർദേശമുണ്ട്.

ഹോണുകൾക്കും നിയന്ത്രണം...

ഹോണുകൾക്കും നിയന്ത്രണം...

ഉച്ചഭാഷിണികൾക്ക് പുറമേ, വാഹനങ്ങളിലെ ഹോണുകൾക്കും കർശന നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. വാഹനങ്ങളിൽ എയർ ഹോണുകളും അമിത ശബ്ദത്തിലുള്ള ഹൈടൈപ് ഹോണുകളും ഉപയോഗിക്കുന്നത് പൂർണ്ണമായും നിരോധിച്ചു.

English summary
state government imposes control on loud speaker usage.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X