കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭിന്നശേഷിയുളള കുട്ടികളെയും ചേർത്ത് പിടിച്ച് സർക്കാർ, പഠിക്കാൻ ഇനി മുതൽ 'വൈറ്റ് ബോർഡ്'

Google Oneindia Malayalam News

തിരുവനന്തപുരം: കൊവിഡ് കാരണം സ്കൂളുകൾ തുറക്കാൻ പറ്റാത്തതിനാൽ സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ ഓൺലൈൻ ക്ലാസ്സുകൾക്ക് വലിയ പ്രതികരണമാണ് ലഭിക്കുന്നത്. അതിനിടെ ഭിന്നശേഷിയുളള കുട്ടികൾക്കായും പഠന സംവിധാനം ഒരുക്കിയിരിക്കുകയാണ് വിദ്യാഭ്യാസ വകുപ്പ്. വൈറ്റ് ബോർഡ് എന്ന പേരിലുളള പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. പദ്ധതിയെ കുറിച്ച് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:

കോവിഡ് 19 ബാധയുടെ പശ്ചാത്തലത്തിൽ ഭിന്നശേഷി കുട്ടികൾക്കായുള്ള പഠന പിന്തുണാ സംവിധാനം ഒരുങ്ങി. ജൂൺ ഒന്നിന് സ്കൂളുകൾ തുറക്കാൻ കഴിയാത്ത സാഹചര്യത്തിൽ പൊതുവിദ്യഭ്യാസ വകുപ്പിൻ്റെ നേതൃത്വത്തിൽ കുട്ടികൾക്കായി വിക്ടേഴ്സ് ചാനൽ വഴി ജൂൺ/ ജൂലായ് മാസങ്ങളിലെ പാഠഭാഗങ്ങൾ സംപ്രേക്ഷണം ചെയ്ത് വരികയാണ്. 12-ാം ക്ലാസുവരെയുള്ള കുട്ടികൾക്കായി നൽകുന്ന പഠനവിഭവങ്ങൾ 1.25 ലക്ഷത്തോളം വരുന്ന ഭിന്നശേഷി കുട്ടികളിൽ ഭൂരിഭാഗം പേർക്കും പരിപൂർണ്ണമായും അനുയോജ്യമല്ല.

cm

Recommended Video

cmsvideo
ടീച്ചറുടെ വീഡിയോ കണ്ട് ഈ പിള്ളേർ കാണിച്ചു കൂട്ടിയത് കണ്ടോ | Oneindia Malayalam

പ്രത്യേക പരിഗണന ആവശ്യമുള്ള ഈ കുട്ടികൾക്കായി പൊതുവിദ്യാഭ്യാസ വകുപ്പ് പ്രത്യേകം വിഭാവനം ചെയ്ത് സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന സവിശേഷ പദ്ധതിയാണ് 'വൈറ്റ് ബോർഡ് '. സമഗ്ര ശിക്ഷാ കേരളയുടെ കീഴിൽ പ്രവത്തിച്ചുവരുന്ന 2500-ഓളം റിസോഴ്സ് അധ്യാപകരുടെ നേതൃത്വത്തിൽ പ്രത്യേക പരിഗണനയും പഠന പിന്തുണയും ആവശ്യമുള്ള കുട്ടികളുടെ വീടുകളിൽ നേരിട്ടുചെന്ന് പഠനോപകരണങ്ങളുടെയും വർക്ക് ഷീറ്റുകളുടെയും സഹായത്തോടെ അനുയോജ്യമായ പഠന പിന്തുണ ഉറപ്പുവരുത്തുന്നു.

ആദ്യഘട്ടമെന്ന നിലയിൽ 1 മുതൽ 7വരെ ക്ലാസുകളിലേക്കായി വിക്ടേഴ്സ് ചാനൽവഴി സംപ്രേക്ഷണം ചെയ്ത പാഠഭാഗങ്ങൾ വിവിധ ഭിന്നശേഷി വിഭാഗകാർക്കായി (കാഴ്ച പരിമിതി, കേൾവി പരിമിതി, ബുദ്ധി പരിമിതി, സെറിബ്രൽ പാൾസി, ഓട്ടിസം, പഠനവൈകല്യം) അനുരൂപീകരിച്ച് പ്രാദേശിക വാട്സാപ്പ്/ടെലിഗ്രാം ഗ്രൂപ്പുകളിലൂടെ റിസോഴ്സ് അധ്യാപകർ വിനിമയം ചെയ്തുകൊടുക്കുന്നു. വിവിധ ഭിന്നശേഷീ വിഭാഗങ്ങൾക്കായി പ്രത്യേകം പ്രത്യേകം തയ്യാറാക്കിയ വീഡിയോകൾ SCERTയുടെ സഹായത്തോടെ മെച്ചപ്പെടുത്തി ടെലിഗ്രാം ഗ്രൂപ്പുവഴി മുഴുവൻ റിസോഴ്സ് അധ്യാപകരിലും എത്തിക്കുന്നു.

ബി ആർ സിതലത്തിൽ റിസോഴ്സ് അധ്യാപകർ രൂപീകരിച്ച online കൂട്ടായ്മയിലൂടെ ഓരോ ഭിന്നശേഷികുട്ടിക്കും അനുയോജ്യമായ പഠനവിഭവങ്ങൾ ഓരോ ഭിന്നശേഷികുട്ടികളുടെ കൈകളിലും എത്തിക്കുന്നു. രക്ഷിതാക്കളും, അധ്യാപകരും, റിസോഴ്സ് അധ്യാപകരും ഉൾപ്പെട്ട ഈ കൂട്ടായ്മ ഓരോ കുട്ടിയ്ക്കും വേണ്ട പഠനപിന്തുണാ സംവിധാനമൊരുക്കുന്നു. സെക്കൻ്ററി വിഭാഗം കുട്ടികളെയും ഉൾപ്പെടുത്തി പദ്ധതി പൂർത്തിയാക്കുന്ന മുറയ്ക്ക് കേരളത്തിലെ മുഴുവൻ ഭിന്നശേഷിക്കാരായ കുട്ടികൾക്കും വൈറ്റ് ബോർഡ് പദ്ധതി മുഖാന്തരം വിദ്യാഭ്യാസം നൽകാൻ സാധിക്കും.

English summary
State Government introduces White Board project for differently abled students
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X