സംസ്ഥാന സര്‍ക്കാര്‍ വികസന പ്രവര്‍ത്തനങ്ങളോട് സഹകരിക്കുന്നില്ല: കേന്ദ്ര മന്ത്രി സദാനന്ദ ഗൗഡ
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന വികസന പ്രവര്‍ത്തനങ്ങളോട് സംസ്ഥാന സര്‍ക്കാര്‍ പുറം തിരിഞ്ഞ് നില്‍ക്കുകയാണെന്ന് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ. ഫാക്ടിന്റെ നവീകരണത്തിന് കേന്ദ്രസര്‍ക്കാര്‍ എല്ലാ സഹായം നല്‍കിയിട്ടും സംസ്ഥാനസര്‍ക്കാര്‍ അതിനോട് സഹകരിക്കുന്നില്ലെന്ന് ഫെര്‍ട്ടിലൈസേഴ്‌സ് ആന്റ് കെമിക്കല്‍സിന്‍റെ ചുമതലയുള്ള മന്ത്രി കൂടിയായ സദാനന്ദഗൗഡ പറഞ്ഞു. റെയില്‍വേ, ദേശീയപാത എന്നിവയുടെ വികസന കാര്യത്തിലും കേന്ദ്രത്തോട് സഹകരണാത്മക സമീപനമല്ല സ്വീകരിക്കുന്നത്. വികസന ആവശ്യങ്ങള്‍ക്കായി ഭൂമി ഏറ്റെടുത്തു നല്‍കുന്ന കാര്യത്തില്‍ സംസ്ഥാനസര്‍ക്കാര്‍ കടുത്ത അലംഭാവം പുലര്‍ത്തുകയാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.
തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പുറത്തിറക്കിയ 'ഇടതുപക്ഷസര്‍ക്കാരിനെതിരായ എന്‍ഡിഎയുടെ കുറ്റപത്രം' ലഘുലേഖ പ്രകാശനം ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം. ബിജെപി അധികാരത്തിലെത്തിയാല്‍ ലൗ ജിഹാദിനെതിരെ നിയമം കൊണ്ടുവരും. ധാരാളം ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ ലൗജിഹാദിന്റെ കുടുക്കില്‍ പെട്ടു. സമൂഹത്തെ ശിഥിലമാക്കാനുള്ള സാമൂഹ്യവിപത്താണ് ലൗ ജിഹാദ്. രാഷ്ട്രീയമുക്തമായ ദേവസ്വം ഭരണം ബിജെപിയുടെ പ്രഖ്യാപിതലക്ഷ്യമാണ്. എന്‍ഡിഎ അധികാരത്തില്‍ വന്നാല്‍ കര്‍ണാടക മോഡലില്‍ വിശ്വാസികളുടേതായ ദേവസ്വം ഭരണസമിതി രൂപീകരിക്കും.

സദ്ഭരണവും വികസനവുമാണ് നല്ല സര്‍ക്കാരിന്റെ മുഖമുദ്ര. എന്നാല്‍ ഇത് രണ്ടും കേരളത്തിലില്ല. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വന്‍മുന്നേറ്റം നടത്തിയ എന്‍ഡിഎ നിയമസഭാ തെരഞ്ഞെടുപ്പില്‍ 30 നും 35 നും ഇടയ്ക്ക് സീറ്റുനേടും. കഴിഞ്ഞതവണ ഇടതുസര്‍ക്കാരിനെ അധികാരത്തിലേറ്റിയത് അബദ്ധമായിപ്പോയെന്നാണ് വലിയൊരു വിഭാഗം ജനങ്ങള്‍ കരുതുന്നത്.
ഫെഡറല്‍ സംവിധാനത്തില്‍ കേന്ദ്രത്തിന്റെ പദ്ധതികള്‍ സംസ്ഥാനങ്ങള്‍ക്ക് നടപ്പാക്കാന്‍ ബാധ്യതയുണ്ട്. എന്നാല്‍ കേരളം ഇത് പാലിക്കുന്നില്ല. കേന്ദ്രത്തിന്റെ പദ്ധതികള്‍ സ്വന്തം പേരിലാക്കി നടപ്പാക്കുകയാണ്. സര്‍ക്കാര്‍ മെഷിനറി ദുരുപയോഗം ചെയ്യുന്നത് പാര്‍ട്ടിക്കും അനുയായികള്‍ക്കും വേണ്ടിയാണ്. രാഷ്ട്രീയ എതിരാളികളെയും ലക്ഷ്യം വയ്ക്കുന്നു. 32 രാഷ്ട്രീയ കൊലപാതകങ്ങളാണ് ഇടതുമുന്നണി ഭരണത്തില്‍ കേരളത്തില്‍ അരങ്ങേറിയത്.
കോഴിക്കോട് സൗത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി നൂര്‍ബിന റഷീദിന്റെ പ്രചാരണം: ചിത്രങ്ങള്‍
ദേശവിരുദ്ധശക്തികളും മുസ്ലിം ഭീകരവാദികളുമായി സര്‍ക്കാരിന് ബന്ധമുണ്ട്. യുഡിഎഫും ഇതു തന്നെയാണ് ചെയ്യുന്നത്. ഒരാള്‍ തെരഞ്ഞെടുപ്പില്‍ ജയിച്ച് മുഖ്യമന്ത്രിയായിക്കഴിഞ്ഞാല്‍ പിന്നെ എല്ലാവരുടെയും മുഖ്യമന്ത്രിയാണ്. എന്നാല്‍ പിണറായി വിജയന്‍ ഇപ്പോഴും പാര്‍ട്ടി സെക്രട്ടറിയെ പോലെയാണ് പെരുമാറുന്നത്. കുറേ നാളുകളായി മുഖ്യമന്ത്രിയുടെ ഓഫീസിനെ ബന്ധപ്പെടുത്തിയുള്ള സ്വര്‍ണ കള്ളക്കടത്ത് വാര്‍ത്തകളാണ് കേള്‍ക്കുന്നത്. ഇതില്‍ സ്പീക്കറും അരഡസനോളം മന്ത്രിമാരും ഉള്‍പ്പെട്ടിട്ടുണ്ട്. രാജ്യത്തിന്റെ വികസനമെന്നു പറയുന്നത് എല്ലാ സംസ്ഥാനങ്ങളുടെയും വികസനമാണ്. മുമ്പ് കേരളം റോള്‍ മോഡലാണെന്ന് വീമ്പിളക്കിയിരുന്നെങ്കില്‍ ഇപ്പോള്‍ അഴിമതിയും സ്വര്‍ണ കള്ളക്കടത്തും ഉള്‍പ്പെടെയുള്ള കാര്യങ്ങളിലാണ് കേരളം മാതൃകയെന്ന് അദ്ദേഹം പരിഹസിച്ചു.
പ്രയാഗ ജയ്സ്വാളിന്‍റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications