'സംസ്ഥാന സർക്കാർ കൂടെയുണ്ട്'; ഛത്തീസ്ഗഢിൽ അറസ്റ്റ് ചെയ്യപ്പെട്ട കന്യാസ്ത്രീകളുടെ വീട് സന്ദർശിച്ച് മന്ത്രിമാർ
ആൾക്കൂട്ട വിചാരണക്കിരയായ ഛത്തീസ്ഗഢിൽ അറസ്റ്റ് ചെയ്യപ്പെട്ട മലയാളിയായ കന്യാസ്ത്രീകളുടെ വീട് സന്ദർശിച്ച് മന്ത്രി പി രാജീവ്. ന്യൂനപക്ഷ വിഭാഗങ്ങൾക്ക് നേരെ പലപ്പോഴായി കേൾക്കുന്ന ആക്രമണങ്ങളുടെ തുടർച്ചയാണ് ഈ സംഭവവും. നമ്മുടെ രാജ്യത്തിന്റെ ഭരണഘടന ഉറപ്പ് നൽകുന്ന മതസ്വാതന്ത്ര്യത്തിനെതിരായ കടന്നുകയറ്റം കൂടിയാണിത്. ഈ സംഭവം ക്രിസ്ത്യൻ വിഷയമായി മാത്രം ഒതുക്കാൻ സാധിക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.
' നിയമപരമായി സാധ്യമായ എല്ലാവഴികളും തേടുന്നുണ്ട്. മുഖ്യമന്ത്രി തന്നെ വിഷയത്തിൽ ഇടപെടുകയും ഞങ്ങൾ മന്ത്രിമാരെ തുടർ പ്രവർത്തനങ്ങൾക്കായി ചുമതലപ്പെടുത്തുകയും ചെയ്തു. കുടുംബത്തിന് സംസ്ഥാന സർക്കാരിന്റെ ഇടപെടൽ ഉറപ്പ് നൽകി. നമ്മുടെ രാജ്യത്തിന്റെ ഭരണഘടന ഉറപ്പ് നൽകുന്ന മതസ്വാതന്ത്ര്യത്തിനെതിരായ കടന്നുകയറ്റം കൂടിയാണിത്. ഈ സംഭവം ക്രിസ്ത്യൻ വിഷയമായി മാത്രം ഒതുക്കാൻ സാധിക്കുന്നതല്ല. ന്യൂനപക്ഷ വിഭാഗങ്ങൾക്ക് നേരെ പലപ്പോഴായി കേൾക്കുന്ന ആക്രമണങ്ങളുടെ തുടർച്ചയാണ് ഈ സംഭവവും. ജനാധിപത്യ വിശ്വാസികളുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധവും ഉയർന്നുവരേണ്ടതുണ്ട്ട, രാജീവ് പറഞ്ഞു. മന്ത്രി റോഷി അഗസ്റ്റിനും ഒപ്പം ഉണ്ടായിരുന്നു.

ബിജെപി തുടരുന്ന ന്യൂനപക്ഷ വേട്ടയുടെ ഒടുവിലത്തെ ഉദാഹരണം; ഡിവൈഫ്ഐ
ഛത്തീസ്ഗഡിൽ മലയാളികളായ കന്യാസ്ത്രീകളെ അന്യായമായി അറസ്റ്റ് ചെയ്ത നടപടി ബിജെപി തുടരുന്ന ന്യൂനപക്ഷ വേട്ടയുടെ ഒടുവിലത്തെ ഉദാഹരണമാണന്ന് ഡിവൈഎഫ്ഐ. മാതാപിതാക്കളുടെ അനുവാദത്തോടുകൂടി നിർധനരായ രണ്ടു പെൺകുട്ടികളെ ജോലിക്കായി കൊണ്ടു പോകാൻ റെയിൽവേ സ്റ്റേഷനിൽ വന്ന സിസ്റ്റർ പ്രീത മേരി,സിസ്റ്റർ വന്ദന ഫ്രാൻസിസ് എന്നീ രണ്ട് മലയാളി കന്യാസ്ത്രീകളെ ബജ്റംഗ്ദൾ പ്രവർത്തകർ മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ചു തടയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നീട് ബജ്റംഗദളിന്റെ പരാതിയിൽ അവരെ അറസ്റ്റ് ചെയ്യുകയുമാണുണ്ടായത്.
വർഗീയ ഭ്രാന്ത് മൂത്ത ഒരുപറ്റം ആളുകളെ മുൻനിർത്തി ഇന്ത്യയിലെ ന്യൂനപക്ഷ സമുദായങ്ങൾക്ക് നേരെ ബിജെപി തുടരുന്ന കടന്നാക്രമണത്തിന്റെ തുടർച്ചയാണ് ഈ സംഭവം. മതവസ്ത്രം ധരിച്ച് ഛത്തീസ്ഗഡിലൂടെ സഞ്ചരിക്കാൻ വേണ്ടി കഴിയാത്ത സാഹചര്യമാണ് ഉള്ളതെന്ന് അവിടുത്തെ ക്രിസ്ത്യൻ മതസമൂഹവുമായി ബന്ധപ്പെട്ട പുരോഹിതരും കന്യാസ്ത്രീകളും പറയുന്നുണ്ട്.
വർഗീയ വിഷം തുപ്പി നുണകൾ പ്രചരിപ്പിച്ചു രാജ്യത്തെ ഭരണഘടന ഉറപ്പു തരുന്ന മതസ്വാതന്ത്ര്യവും മതേതരത്വവും അപകടത്തിൽ ആക്കുന്ന ഇത്തരം നീക്കങ്ങളെ ചെറുത്തു തോൽപ്പിക്കേണ്ടതുണ്ട്. ഛത്തീസ്ഗഡിൽ അന്യായമായി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത നടപടിയിൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു' സംഘടന വ്യക്തമാക്കി.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications