കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി കുടിച്ച് മരിക്കാം!!! സംസ്ഥാനത്തെ മൂന്നൂറോളം ബാറുകൾ ഉടൻ തുറക്കും? റോഡുകളുടെ പദവി എടുത്തുകളയും...

കർണ്ണാടക സർക്കാർ സ്വീകരിച്ചത് പോലെ പാതകൾ ഡീനോട്ടിഫൈ ചെയ്താണ് പൂട്ടിക്കിടക്കുന്ന ബാറുകൾ തുറക്കാൻ നീക്കം നടത്തുന്നത്.

  • By ഡെന്നീസ്
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ ബാറുകൾ തുറക്കാൻ നീക്കമെന്ന് സൂചന. മുന്നൂറോളം ബാറുകൾക്ക് സർക്കാർ ഉടൻ പ്രവർത്തനാനുമതി നൽകുമെന്നാണ് വിവരം. സംസ്ഥാനത്തെ കോർപ്പറേഷൻ, നഗരസഭാ പരിധികളിലുള്ള ബാറുകളാണ് തുറക്കുന്നത്.

മഹാരാജാസിനെ ഇനി മൃദുല നയിക്കും; ചരിത്രം രചിച്ച് എസ്എഫ്ഐ! ഉജ്ജ്വല വിജയം, ഏഴു വനിതകൾ...മഹാരാജാസിനെ ഇനി മൃദുല നയിക്കും; ചരിത്രം രചിച്ച് എസ്എഫ്ഐ! ഉജ്ജ്വല വിജയം, ഏഴു വനിതകൾ...

രാഹുൽ ഈശ്വർ കാണിച്ചത് വിശ്വാസ വഞ്ചന! ഒളിക്യാമറ ദൃശ്യങ്ങൾ?ഹാദിയയുടെ അച്ഛൻ പരാതി നൽകി...രാഹുൽ ഈശ്വർ കാണിച്ചത് വിശ്വാസ വഞ്ചന! ഒളിക്യാമറ ദൃശ്യങ്ങൾ?ഹാദിയയുടെ അച്ഛൻ പരാതി നൽകി...

കർണ്ണാടക സർക്കാർ സ്വീകരിച്ചത് പോലെ പാതകൾ ഡീനോട്ടിഫൈ ചെയ്താണ് പൂട്ടിക്കിടക്കുന്ന ബാറുകൾ തുറക്കാൻ നീക്കം നടത്തുന്നത്. നഗരപരിധിയിലെ പാതകളുടെ സംസ്ഥാന പാത പദവി എടുത്തുകളയും. ഇതോടെ, നിലവിൽ അടഞ്ഞുകിടക്കുന്ന മുന്നൂറോളം ബാറുകൾക്ക് പ്രവർത്തനാനുമതി ലഭിക്കും.

bar

എന്നാൽ, ആഗസ്റ്റ് 23 ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിന് ശേഷം മാത്രമേ ഇതുസംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുകയുള്ളു. ദേശീയ-സംസ്ഥാന പാതകളുടെ 500 മീറ്റർ ദൂരപരിധിക്കുള്ളിൽ മദ്യശാലകൾ പ്രവർത്തിക്കാൻ പാടില്ലെന്ന സുപ്രീംകോടതി വിധി മറികടക്കാനാണ് സംസ്ഥാന പാതകൾ ഡീനോട്ടിഫൈ ചെയ്യുന്നത്.

വിസയില്ലാതെ മലയാളികൾ പറന്നിറങ്ങി! ആശങ്ക വേണ്ട, ധൈര്യമായി വിമാനം കയറിക്കോ....വിസയില്ലാതെ മലയാളികൾ പറന്നിറങ്ങി! ആശങ്ക വേണ്ട, ധൈര്യമായി വിമാനം കയറിക്കോ....

സിബ്ബ് തുറക്കുന്നത് കണ്ട് യാത്രക്കാരി ബഹളം വച്ചു! അഭിരാമിയെയും ദിവ്യയെയും ഓടിച്ചിട്ട് പിടിച്ചു! സിബ്ബ് തുറക്കുന്നത് കണ്ട് യാത്രക്കാരി ബഹളം വച്ചു! അഭിരാമിയെയും ദിവ്യയെയും ഓടിച്ചിട്ട് പിടിച്ചു!

സംസ്ഥാന പാതകളെ പൂർണ്ണമായും ഡീനോട്ടിഫൈ ചെയ്യുന്നതിനെ പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ ശക്തമായി എതിർത്തിരുന്നു. ഈ സാഹചര്യത്തിൽ ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ഇതുസംബന്ധിച്ച് ചൂടേറിയ ചർച്ചയുണ്ടായേക്കുമെന്നാണ് സൂചന. പൂട്ടികിടക്കുന്ന മദ്യശാലകൾ തുറക്കാൻ നടപടി സ്വീകരിക്കണമെന്ന ബാറുടമകളുടെ ആവശ്യത്തെ തുടർന്നാണ് സർക്കാർ സംസ്ഥാന പാതകൾ ഡീനോട്ടിഫൈ ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ പഞ്ചായത്തുകളിലെ പാതകളെയും ഉൾപ്പെടുത്തണമെന്ന ആവശ്യം സർക്കാർ അംഗീകരിച്ചിട്ടില്ല. പാതകൾ ഡീനോട്ടിഫൈ ചെയ്താൽ ഇവയുടെ അറ്റക്കുറ്റപ്പണികളടക്കമുള്ള എല്ലാ ചിലവുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഏറ്റെടുക്കേണ്ടി വരും.

English summary
state government moves to open more bars in kerala.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X