കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നഗ്ന വീഡിയോ വിവാദം: രഹ്ന ഫാത്തിമയ്ക്ക് കുരുക്ക്, ജാമ്യം നൽകരുതെന്ന് സർക്കാർ ഹൈക്കോടതിയിൽ!

Google Oneindia Malayalam News

കൊച്ചി: നഗ്ന ശരീരത്തില്‍ കുട്ടികളെ കൊണ്ട് ചിത്രം വരപ്പിക്കുകയും വീഡിയോ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ രഹ്ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യ നീക്കത്തെ എതിര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍.

രഹ്നയ്ക്ക് എതിരെ പോക്‌സോ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. രഹ്നയ്ക്ക് ജാമ്യം നല്‍കരുത് എന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നിലപാട് വ്യക്തമാക്കി. എതിര്‍പ്പിനുളള കാരണങ്ങളും സര്‍ക്കാര്‍ വിശദീകരിച്ചു. വിശദാംശങ്ങള്‍ ഇങ്ങനെ...

ചോദ്യം ചെയ്യാനായില്ല

ചോദ്യം ചെയ്യാനായില്ല

കുട്ടികളെ കൊണ്ട് ശരീരത്തില്‍ ചിത്രം വരപ്പിച്ച സംഭവത്തില്‍ സൈബര്‍ സെല്ലും തിരുവല്ല പോലീസും രഹ്ന ഫാത്തിമയ്ക്ക് എതിരെ കേസുകളെടുത്തിട്ടുണ്ട്. രഹ്നയെ ഇതുവരെ കേസില്‍ ചോദ്യം ചെയ്യാന്‍ പോലീസിന് സാധിച്ചിട്ടില്ല. രഹ്ന ഒളിവില്‍ കഴിയുകയാണ് എന്നാണ് സൂചന. അതിനിടെയാണ് അഭിഭാഷകന്‍ മുഖേനെ മുന്‍കൂര്‍ ജാമ്യത്തിന് വേണ്ടി ഹൈക്കോടതിയെ സമീപിച്ചത്.

എതിർത്ത് സർക്കാർ

എതിർത്ത് സർക്കാർ

തനിക്ക് മേല്‍ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്ന് രഹ്ന ഫാത്തിമ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന മുൻകൂർ ഹര്‍ജിയില്‍ പറയുന്നു. വ്യക്തിസ്വാതന്ത്ര്യല്‍ ഇടപെടല്‍ നടത്തുന്ന നീക്കമാണ് തനിക്കെതിരെയുളള കേസ് എന്നും രഹ്ന ഫാത്തിമ പറയുന്നു. എന്നാല്‍ കേസില്‍ രഹ്ന ഫാത്തിമയ്ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിനോട് യോജിപ്പില്ല എന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്.

എന്തും ചെയ്യാം എന്ന അവസ്ഥ പാടില്ല

എന്തും ചെയ്യാം എന്ന അവസ്ഥ പാടില്ല

രഹ്ന ഫാത്തിമയുടെ ജാമ്യ ഹര്‍ജി പരിഗണിക്കവേ സംസ്ഥാന സര്‍ക്കാരിനോട് നിലപാട് അറിയിക്കാന്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടത് പ്രകാരമാണിത്. കലയുടെ പേരില്‍ ആണെങ്കില്‍ പോലും സ്വന്തം അമ്മ കുട്ടികളെ ഉപയോഗിച്ച് ഇത്തരം പ്രവൃത്തികള്‍ ചെയ്യിക്കരുത്. തന്റെ കുട്ടികളെ ഉപയോഗിച്ച് എന്തും ചെയ്യാം എന്ന അവസ്ഥ പാടില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു.

Recommended Video

cmsvideo
രഹ്ന കേസില്‍ യഥാര്‍ത്ഥത്തില്‍ പബ്ലിസിറ്റി കൊതിച്ചത് ആര് | Oneindia Malayalam
പോക്‌സോ പരിധിയില്‍

പോക്‌സോ പരിധിയില്‍

കുട്ടികളെ ഉപയോഗിച്ചുളള ഇത്തരം പ്രവൃത്തികള്‍ സമൂഹത്തില്‍ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും. കുട്ടിയെ കൊണ്ട് ശരീരത്തില്‍ രഹ്ന ഫാത്തിമ ചിത്രം വരപ്പിക്കുന്ന വീഡിയോ കണ്ടത് അന്‍പത്തിഒന്നായിരം ആളുകളാണ്. ഇത് പോക്‌സോ പരിധിയില്‍ വരും എന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. രഹ്ന ഫാത്തിമയുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത് നിയമ ലംഘനമാണ്.

ബോഡി ആര്‍ട്ട് ആണ്

ബോഡി ആര്‍ട്ട് ആണ്

മുന്‍പും രഹ്ന ഫാത്തിമയുടെ ഭാഗത്ത് നിന്ന് ഇത്തരം നീക്കങ്ങളുണ്ടായിട്ടുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. അതേസമയം രഹ്ന ഫാത്തിമ ചെയ്തത് ബോഡി ആര്‍ട്ട് ആണ് എന്നാണ് അവരുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്. രഹ്നയുടെ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി അടുത്ത ചൊവ്വാഴ്ചയിലേക്ക് മാറ്റി.

ക്വാർട്ടേഴ്സിൽ പോലീസ് റെയ്ഡ്

ക്വാർട്ടേഴ്സിൽ പോലീസ് റെയ്ഡ്

നേരത്തെ കൊച്ചിയിലുളള രഹ്ന ഫാത്തിമ താമസിക്കുന്ന ക്വാർട്ടേഴ്സിൽ പോലീസ് റെയ്ഡ് നടത്തിയിരുന്നു. വീട്ടില്‍ നിന്നും കുട്ടികള്‍ ചിത്രം വരയ്ക്കാന്‍ ഉപയോഗിക്കുന്ന പെയിന്റിംഗ് ബ്രഷ്, ചായങ്ങള്‍ എന്നിവയും ലാപ്‌ടോപ്പും പോലീസ് കസ്റ്റഡിയിലെടുത്തു. പോക്‌സോ നിയമത്തിലെ സെക്ഷന്‍ 13,14,15 എന്നീ വകുപ്പുകളും ഐടി നിയമം പ്രകാരവുമാണ് രഹ്ന ഫാത്തിമയ്ക്ക് എതിരെ കേസെടുത്തിരിക്കുന്നത്.

ബോഡി ആര്‍ട്‌സ് ആന്‍ഡ് പൊളിറ്റിക്‌സ്

ബോഡി ആര്‍ട്‌സ് ആന്‍ഡ് പൊളിറ്റിക്‌സ്

ബോഡി ആര്‍ട്‌സ് ആന്‍ഡ് പൊളിറ്റിക്‌സ് എന്ന തലക്കെട്ടോട് കൂടിയാണ് രഹ്ന ഫാത്തിമ കുട്ടികൾ ചിത്രം വരയ്ക്കുന്ന വീഡിയോ യൂട്യൂബിലടക്കം പങ്കുവെച്ചത്. സ്ത്രീ ശരീരത്തേയും ലൈംഗികതയേയും കുറിച്ച് തുറന്ന് സംസാരിക്കുകയും തുറന്ന് കാട്ടുകയും വേണം. അത് വീട്ടില്‍ നിന്ന് തന്നെ തുടങ്ങണമെന്നുമാണ് രഹ്ന ഫാത്തിമ വാദിക്കുന്നത്. ചിലർ ഭയക്കുന്നത് രഹ്നയുടെ ശരീരത്തെ ആണ്. ഒരു സ്ത്രീയുടെ മാറിലല്ല, അത് കാണുന്നവരുടെ കണ്ണിലാണ് അശ്ലീലമെന്നാണ് രഹ്നയുടെ ഭർത്താവ് മനോജ് ശ്രീധർ പ്രതികരിച്ചത്.

പ്രിയങ്കയെ പിന്തിരിപ്പിക്കാനാവില്ല! കുടിയൊഴിപ്പിക്കാന്‍ ബിജെപി, ശക്തമായി തിരിച്ചടിച്ച് കോണ്‍ഗ്രസ്!പ്രിയങ്കയെ പിന്തിരിപ്പിക്കാനാവില്ല! കുടിയൊഴിപ്പിക്കാന്‍ ബിജെപി, ശക്തമായി തിരിച്ചടിച്ച് കോണ്‍ഗ്രസ്!

വൻ യൂ ടേണ്‍ അടിച്ച് യുഡിഎഫ്! ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കിയിട്ടില്ല! നാടകീയ നീക്കങ്ങൾ!വൻ യൂ ടേണ്‍ അടിച്ച് യുഡിഎഫ്! ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കിയിട്ടില്ല! നാടകീയ നീക്കങ്ങൾ!

English summary
State Government opposes the anticipatory bail of Rehana Fathima in High Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X