കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെവ്ക്യൂ ആപ്പ് ഇനിയില്ല, മദ്യം വാങ്ങുന്നതിനുളള ബെവ്ക്യൂ ആപ്പ് റദ്ദാക്കി സര്‍ക്കാര്‍ ഉത്തരവ്

Google Oneindia Malayalam News

തിരുവനന്തപുരം: കൊവിഡ് കാലത്ത് മദ്യം വാങ്ങാന്‍ ഏര്‍പ്പെടുത്തിയ ബെവ്ക്യൂ ആപ്പ് ഇനിയില്ല. ബെവ്ക്യൂ ആപ്പ് റദ്ദാക്കിക്കൊണ്ടുളള ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുത്തിയ സാഹചര്യത്തില്‍ ഇനി മദ്യം വാങ്ങാന്‍ ആപ്പിന്റെ സഹായം ആവശ്യമില്ലെന്ന സാഹചര്യത്തിലാണ് ബെവ്ക്യൂ ആപ്പ് സര്‍ക്കാര്‍ റദ്ദാക്കിയിരിക്കുന്നത്.

ബിവറേജസ് കോര്‍പറേഷന്‍ എംഡി ബെവ്ക്യൂ ആപ്പ് റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിരുന്നു. ഇത് പ്രകാരമാണ് ബെവ്ക്യൂ ആപ്പ് നിര്‍ത്തലാക്കിയത്. കൊവിഡ് ലോക്ക്ഡൗണ്‍ കാലത്ത് ബിവറേജസുകളും ബാറുകളും അടക്കം അടച്ചത് സര്‍ക്കാരിന് വന്‍ വരുമാന നഷ്ടം ഉണ്ടാക്കിയിരുന്നു. തുടര്‍ന്നാണ് ഓണ്‍ലൈന്‍ വഴി മദ്യവില്‍പനയ്ക്ക് സര്‍ക്കാര്‍ വഴി തേടിയതും ബെവ്ക്യൂ ആപ്പ് രൂപീകരിക്കുന്നതും.

bevq

ബെവ്ക്യൂ ആപ്പ് വഴി വെര്‍ച്യല്‍ ക്യൂ മാനേജ്‌മെന്റ് സംവിധാനത്തിലൂടെ ആയിരുന്നു ഇതുവരെ മദ്യവില്‍പന നടത്തിയിരുന്നു. കഴിഞ്ഞ മെയിലാണ് ബെവ്ക്യൂ ആപ് തുടങ്ങിയത്. കൊച്ചി ആസ്ഥാനമായുളള കമ്പനിയില്‍ നിന്ന് സര്‍ക്കാര്‍ വാങ്ങിയ ആപ്പ് വലിയ വിവാദങ്ങളും ഉണ്ടാക്കിയിരുന്നു. ബെവ്ക്യൂ ആപ്പ് തുടക്കത്തില്‍ തന്നെ പണി മുടക്കിയതും സര്‍ക്കാരിന് തലവേദന ആയിരുന്നു. എന്നാല്‍ വിമര്‍ശനങ്ങള്‍ക്കിടെയും സര്‍ക്കാര്‍ ആപ്പുമായി മുന്നോട്ട് പോവുകയായിരുന്നു.

ബെവ്ക്യൂ ആപ്പില്‍ ടോക്കണ്‍ ബുക്ക് ചെയ്ത് മാത്രമേ ഇതുവരെ മദ്യം വാങ്ങാനായിരുന്നുളളൂ. ഇതുവരെ 4 കോടിയില്‍ അധികം ടോക്കണുകളാണ് ബെവ്ക്യൂ ആപ്പ് വിറ്റിരുന്നത്. പ്രതിദിനം 4 ലക്ഷത്തോളം ടോക്കണ്‍ വിറ്റിരുന്നത് മദ്യശാലകള്‍ തുറന്നതോടെ കുറഞ്ഞിരിക്കുകയാണ്. കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ ബാറുകള്‍ അടക്കം തുറന്നിരിക്കുന്നത്.

English summary
State Government ordered to cancel BevQ App
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X