• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
Subscribe Now  
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

എല്ലായിടത്തും ഒന്നാമന്‍... റെക്കോര്‍ഡിന് ഉടമയായ രാജു നാരായണ സ്വാമിയെ പിരിച്ചുവിടാന്‍ കേരളം; പിന്നിൽ

തിരുവനന്തപുരം: കേരളത്തിലെ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനായ രാജു നാരായണ സ്വാമിയെ പിരിച്ചുവിടാന്‍ നീക്കമെന്ന് റിപ്പോര്‍ട്ട്. നിലവില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി പദവിയില്‍ ആണ് രാജു നാരായണ സ്വാമി ഉള്ളത്. പിരിച്ചുവിടല്‍ ശുപാര്‍ശ കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിന് നല്‍കിക്കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍.

വട്ടപൂജ്യത്തില്‍ നിന്നും നാടിന്റെ നായകനായ കഥ; കണ്ണൂരിന്റെ പുതിയ കളക്ടർക്ക് പറയാനുള്ളത്

എസ്എസ്എല്‍സി മുതല്‍ സിവില്‍ സര്‍വ്വീസ് വരെയുള്ള പരീക്ഷകളില്‍ ഒന്നാം റാങ്ക് നേടിയ അപൂര്‍വ്വ വ്യക്തിയാണ് രാജു നാരായണ സ്വാമി. വിഎസ് സര്‍ക്കാരിന്റെ കാലത്ത് മൂന്നാര്‍ ഒഴിപ്പിക്കല്‍ ദൗത്യത്തിന്റെ സംഘത്തിലും രാജുനാരായണ സ്വാമി ഉണ്ടായിരുന്നു.

ഇനിയും പത്ത് വര്‍ഷം അദ്ദേഹത്തിന് സര്‍വ്വീസ് അവശേഷിക്കുന്നുണ്ട്. ഈ സമയത്താണ് സംസ്ഥാന സര്‍ക്കാര്‍ പിരിച്ചുവിടല്‍ ശുപാര്‍ശ നല്‍കിയിരിക്കുന്നത്. ഗുരുതരമായ കുറ്റങ്ങളാണ് രാജുനാരായണ സ്വാമിയ്ക്ക് മേല്‍ ആരോപിക്കപ്പെട്ടിട്ടുള്ളത്.

അച്ചടക്കമില്ലായ്മ, നിരുത്തരവാദ പരമായ പെരുമാറ്റം, ഓഫീസില്‍ ഹാജരാകാതിരിക്കല്‍ തുടങ്ങിയവയാണ് രാജു നാരായണ സ്വാമിക്കെതിരെ ഉള്ള കുറ്റങ്ങള്‍. കേന്ദ്ര സര്‍വ്വീസില്‍ നിന്ന് തിരികെ സംസ്ഥാന സര്‍വ്വീസില്‍ എത്തിയപ്പോള്‍ അക്കാര്യം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചില്ല എന്നതും നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍ പദവിയുടെ കാലാവധി പൂര്‍ത്തിയാക്കിയതിന് ശേഷം ഏത് പദവിയില്‍ ആണെന്നത് രേഖകളില്‍ ഇല്ലെന്നതും രാജു നാരായണ സ്വാമിയുടെ കുറ്റങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നു. കേന്ദ്ര- സംസ്ഥാന സര്‍വ്വീസുകളിലെ ഉന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന സമിതിയാണ് പിരിച്ചുവിടല്‍ തീരുമാനത്തിലേക്കെത്തിയത്. സർക്കാർ നിർദ്ദേശം അംഗീകരിക്കപ്പെട്ടാൽ, അത് കേരള ചരിത്രത്തിലെ തന്നെ ആദ്യ സംഭവം ആയി മാറും.

പിരിച്ചുവിടല്‍ ശുപാര്‍ശയുടെ കാര്യം മാധ്യമങ്ങളിലൂടെ ആണ് അറിയുന്നത് എന്നാണ് രാജു നാരായണ സ്വാമി പ്രതികരിച്ചത്. നാളികേര വികസന ബോര്‍ഡിലെ അഴിമതികള്‍ പുറത്തുകൊണ്ടുവന്നതാണ് തനിക്കെതിരെയുളള നീക്കത്തിന് കാരണം എന്നും രാജു നാരാണയ സ്വാമി ആരോപിച്ചു. സര്‍ക്കാര്‍ നടപടിയുമായി മുന്നോട്ട് പോയാല്‍ നിയമപരമായി അതിനെ നേരിടും എന്നും അദ്ദേഹം പ്രതികരിച്ചു.

English summary
State Government recommends to terminate senior IAS officer Raju Naraya Swamy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X