ശ്രീറാം വെങ്കിട്ടരാമന് 'ഇരട്ടിപ്പണി' നൽകി സർക്കാർ! ഐഎഎസ് ഉദ്യോഗസ്ഥ തലപ്പത്ത് വൻ അഴിച്ചുപണി....
മുൻ ദേവികുളം സബ് കളക്ടറായിരുന്ന ശ്രീറം വെങ്കിട്ടരാമന് നിലവിലെ ചുമതലയ്ക്ക് പുറമേ അസാപ് സിഇഒയുടെ ചുമതലയും നൽകിയിട്ടുണ്ട്.
തിരുവനന്തപുരം: സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥ തലപ്പത്ത് വൻ അഴിച്ചുപണി. പത്ത് ഐഎഎസ് ഉദ്യോഗസ്ഥർക്കാണ് സംസ്ഥാന സർക്കാർ സ്ഥാനമാറ്റം നൽകിയിരിക്കുന്നത്. മുൻ ദേവികുളം സബ് കളക്ടറായിരുന്ന ശ്രീറം വെങ്കിട്ടരാമന് നിലവിലെ ചുമതലയ്ക്ക് പുറമേ അസാപ് സിഇഒയുടെ ചുമതലയും നൽകിയിട്ടുണ്ട്.
നിലവിൽ സംസ്ഥാന എപ്ലോയ്മെന്റ് ഡയറക്ടറാണ് ശ്രീറാം വെങ്കിട്ടരാമൻ. കെഎസ്ആർടിസി എംഡി രാജമാണിക്യത്തെ കേരള ഫിനാൻഷ്യൽ കോർപ്പറേഷന്റെ അധിക ചുമതലയിൽ നിന്നും ഒഴിവാക്കി. ഇനിമുതൽ
അദ്ദേഹം കെഎസ്ആർടിസിയുടെ ചുമതല മാത്രം വഹിച്ചാൽ മതി.

ജി കമലവർദ്ധന റാവുവിനെ പിഡബ്ല്യൂഡിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചു. പ്ലാനിങ് ആൻഡ് എക്കണോമിക്ക് അഫേഴ്സിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായി സഞ്ജീവ് കൗശിക്കിനെയും നിയമിച്ചു. ജിഎഡി പ്രിൻസിപ്പൽ സെക്രട്ടറിയായ വിശ്വനാഥ് സിൻഹയ്ക്ക് ഏവിയേഷൻ ട്രാൻസ്പോർട്ട്, പേഴ്സണൽ ആൻഡ് അഡ്മിനിസ്ട്രേഷൻ റിഫോംസ്, എന്നിവയുടെ അധിക ചുമതല നൽകി.
നിലവിൽ പ്ലാനിങ് ആന്‍ഡ് എക്കണോമിക് അഫയേഴ്സ് ഡിപ്പാർട്ട്മെന്റ് സെക്രട്ടറിയായ ശർമിള മേരി ജോസഫിനെ ഫിനാൻസ് എക്സിപൻഡേച്ചർ സെക്രട്ടറിയായി നിയമിച്ചു. സഹകരണ സ്പെഷ്യൽ സെക്രട്ടറിയായ പി
വേണുഗോപാലിന് പ്ലാനിങ് ബോർഡ് മെമ്പർ സെക്രട്ടറിയുടെ അധിക ചുമതല കൂടി നൽകി. പൊതുമരാമത്ത് സെക്രട്ടറി ബിജു പ്രഭാകറിനെ സോഷ്യൽ ജസ്റ്റിസ് സ്പെഷ്യൽ സെക്രട്ടറിയായി നിയമിച്ചു.












Click it and Unblock the Notifications