Get Updates
Get notified of breaking news, exclusive insights, and must-see stories!

വാക്സിൻ വിതരണം സംസ്ഥാന സർക്കാർ അട്ടിമറിക്കുന്നു: കെ.സുരേന്ദ്രൻ

കൊല്ലം: നരേന്ദ്രമോദി സർക്കാർ വാക്സിൻ എല്ലാവർക്കും സൗജന്യമായി നൽകിയിട്ടും സംസ്ഥാന സർക്കാർ വാക്സിൻ വിതരണം അട്ടിമറിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഡിവൈഎഫ്കാർക്ക് വാക്സിസിൻ കിട്ടിയിട്ടും മുതിർന്ന പൗരൻമാർക്ക് കിട്ടാത്ത അവസ്ഥയാണ് കേരളത്തിലുള്ളത്. യുപിയിൽ യോഗി ആദിത്യനാഥിൻ്റെ സർക്കാർ വീടുകളിലെത്തി വാക്സിൻ നൽകുന്നു. ഈ വർഷം അവസാനത്തോടെ സമ്പൂർണമായ വാക്സിനേഷൻ നടത്താൻ യുപിക്ക് സാധിക്കും. കേരളത്തിൽ വാക്സിനേഷൻ്റെ കാര്യത്തിൽ സർവ്വത്ര സ്വജനപക്ഷപാദിത്വമാണെന്നും സുരേന്ദ്രൻ ആരോപിച്ചു.

 k-surendran3--16

ഇത് കരിക്ക് താരം അമേയ തന്നെയോ? 'എന്റെ പൊന്നു തണുപ്പേ'....ഇൻസ്റ്റഗ്രാം ചിത്രങ്ങൾ വൻ വൈറൽ

കേന്ദ്ര സംഘം കേരളത്തിലെത്തി തൃപ്തി അറിയിച്ചുവെന്ന ആരോഗ്യമന്ത്രിയുടെ വാദം പച്ചക്കള്ളമാണ്. എന്തിനാണ് കേരളത്തിന് നല്ല സർട്ടിഫിക്കറ്റ് കൊടുക്കേണ്ടത്? മരണനിരക്ക് കൂടുന്നതിനോ? അതോ മരണനിരക്ക് മറച്ചുവെക്കുന്നതിനോ? കൊവിഡിനെ നിയന്ത്രിക്കുന്ന കാര്യത്തിൽ സംസ്ഥാനത്തിൻ്റെ അലംഭാവം കാരണമാണ് കേന്ദ്രസംഘം കേരളത്തിലെത്തേണ്ടി വന്നത്. കേന്ദ്ര സർക്കാർ നൽകുന്ന സഹായം ഇടത് സർക്കാർ കൊവിഡ് പ്രതിരോധത്തിന് ഉപയോഗിക്കുന്നില്ല. വാക്സിൻ ചാലഞ്ചിലൂടെ കിട്ടിയ പണം എന്തു ചെയ്യുമെന്ന് സർക്കാർ വ്യക്തമാക്കണം.

കൊവിഡിൽ സമ്പദ്ഘടന തകർന്നതിന് എന്ത് ബദലാണ് സർക്കാരിനുള്ളത്? എല്ലാമേഖലകളും തകർന്ന് തരിപ്പണമായിട്ടും ഏതെങ്കിലും മേഖലയ്ക്ക് എന്തെങ്കിലും പാക്കേജ് നൽകാൻ സർക്കാർ തയ്യാറാവുന്നില്ല. മത്സ്യതൊഴിലാളികളും കശുവണ്ടി തൊഴിലാളികളും അടക്കം എല്ലാവരും ദുരിതത്തിലാണ്.

കൊട്ടേഷൻ സംഘങ്ങൾക്കും സ്വർണ്ണക്കള്ളക്കടത്തുകാർക്കും സഹായം നൽകുന്ന സർക്കാരാണ് കേരളത്തിലുള്ളതെന്നും സുരേന്ദ്രൻ പറഞ്ഞു. സ്ത്രീ പീഡകരെ സംരക്ഷിക്കുകയാണ് പിണറായി സർക്കാർ. ഉന്നാവിലെയും കത്വയിലെയും പീഡനത്തിൽ മെഴുക് തിരി കത്തിച്ച ഡിവൈഎഫ് കേരളത്തിൽ പീഡനങ്ങൾ നടത്താൻ മത്സരിക്കുകയാണ്.

കിറ്റെക്സില്ലെങ്കിലെന്താ കിറ്റുമതി എന്നാണ് സർക്കാർ ലൈൻ. കിറ്റെക്സ് കേരളം വിടും എന്ന് പറയുമ്പോഴേക്കും അവരുടെ ഓഹരി വിപണി ഉയർന്നു. വിഡി സതീശൻ സർക്കാരിനെ പിന്തുണയ്ക്കുന്നത് പണ്ട് പിണറായി രക്ഷിച്ച കടപ്പാട് കൊണ്ടാണ്. സർക്കാരിനെ ചോദ്യം ചെയ്യുന്നവർക്കെതിരെ പ്രതികാര നടപടിയെടുക്കുകയാണ്. ജയിലിലെത്തി അധികൃതർ സ്വർണ്ണക്കടത്ത് കേസിലെ പ്രതികളെ പേടിപ്പിക്കുന്നു. വി.മുരളീധരനും ബിജെപി നേതാക്കൾക്കുമെതിരെ മൊഴി കൊടുക്കാൻ പ്രേരിപ്പിക്കുന്നു. മോദി സർക്കാർ കൊണ്ടുവന്ന സഹകരണ മന്ത്രാലയത്തെ എന്തിനാണ് സിപിഎം ഇങ്ങനെ ഭയക്കുന്നത്? കേന്ദ്ര സഹകരണ മന്ത്രാലയത്തിനെതിരെ പ്രമേയം കൊണ്ടുവരുന്നത് കൊണ്ട് ഒരു പ്രയോജനവുമില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

മിയയുടെ ലൂക്ക വൻ ക്യൂട്ടല്ലേ? നടിയുടെ ഏറ്റവും പുതിയ കുടുംബ ചിത്രം..ഏറ്റെടുത്ത് ആരാധകർ

Recommended Video

cmsvideo
    WHO says decision on emergency approval for Covaxin likely in 4 to 6 weeks

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+