കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വർണ്ണക്കടത്ത് കേസ്: സിസിടിവി ദൃശ്യങ്ങൾ കൈമാറാൻ സംസ്ഥാന സർക്കാർ, ഹാർഡ് വെയർ സജ്ജമാക്കാൻ നീക്കം!!

Google Oneindia Malayalam News

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിലെ അന്വേഷണം പുരോഗമിക്കുന്നതിനിടെ സെക്രട്ടറിയേറ്റിലെ ദൃശ്യങ്ങൾ എൻഐഎയ്ക്ക് കൈമാറുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. എന്നാൽ എൻഐഎ ആവശ്യപ്പെട്ട ദിവസങ്ങളിലെ ദൃശ്യങ്ങൾ നൽകുന്നത് സംബന്ധിച്ച സാങ്കേതിക ബുദ്ധിമുട്ടുകൾ ഇതിനകം തന്നെ പൊതുഭരണവകുപ്പ് ചൂണ്ടിക്കാണിക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ ദൃശ്യങ്ങൾ എൻഐഎ സംഘത്തിന് സെക്രട്ടറിയറ്റിൽ നേരിട്ടെത്തി പരിശോധിക്കാമെന്ന് അറിയിച്ചിട്ടുണ്ട്.

കണ്ണൂരിൽ സമ്പർക്ക രോഗബാധ പടരുന്നു: 62 പേരിൽ 56 പേർക്കും സമ്പർക്കത്തിലൂടെ വൈറസ്ബാധ!!കണ്ണൂരിൽ സമ്പർക്ക രോഗബാധ പടരുന്നു: 62 പേരിൽ 56 പേർക്കും സമ്പർക്കത്തിലൂടെ വൈറസ്ബാധ!!

സെക്രട്ടറിയറ്റിലെ 82 ക്യാമറയിലെ ഒരു വർഷത്തെ ദൃശ്യങ്ങൾ പകർത്തി നൽകുന്നതിന് വേണ്ടിയുള്ള പ്രത്യേക ഹാർഡ് വെയർ സജ്ജമാക്കിവരികയാണ് സംസ്ഥാന സർക്കാർ. ഇതിനായി 1.4 കോടിയാണ് ഇതിന് ചെലവ് വരുന്നത്. ധനകാര്യ- ഐടി വകുപ്പുകളുടെ അനുമതി ലഭിക്കുന്നതോടെ മാത്രമായിരിക്കും തുടർ നടപടികൾ സ്വീകരിക്കും. 2019 ജൂലൈ ഒന്നുമുതൽ 2020 12 വരെയുള്ള ദൃശ്യങ്ങളാണ് എൻഐഎയ്ക്ക് പകർത്തി നൽകേണ്ടത്. ഇതിനായാണ് ഹാർഡ് വെയർ പുതിയതാണ് സജ്ജീകരിക്കുന്നത്.

gold-1566829853-158

സ്വർണ്ണക്കടത്ത് കേസ് വിവാദമായതിന് പിന്നാലെ സർക്കാർ സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങൾ കൈമാറാത്തതും വിവാദങ്ങക്ക് ഇടയാക്കിയിരുന്നു. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറിന് സ്വർണ്ണക്കടത്ത് കേസുമായി ബന്ധമുണ്ടായിരുന്നോ എന്ന് കണ്ടെത്താനും സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങൾ നിർണ്ണായമായിത്തീരും.

സ്വർണ്ണക്കടത്ത് എം ശിവശങ്കറിനെ കസ്റ്റംസും എൻഐഎയും എൻഫോഴ്സ്മെന്റും മാറി മാറി ചോദ്യം ചെയ്തെങ്കിലും ഒറ്റ കേന്ദ്ര ഏജൻസി പോലും ഇദ്ദേഹത്തിന് ക്ലീൻ ചിറ്റ് നൽകാൻ തയ്യാറായിട്ടില്ല. സെക്രട്ടറിയേറ്റിലെയും ശിവശങ്കറിന്റെ ഓഫീസിലെയും സിസിടിവി ദൃശ്യങ്ങൾല കൂടി പരിശോധിച്ച് കഴിഞ്ഞ ശേഷം ശിവശങ്കറിനെ ഒരിക്കൽ കൂടി എൻഐഎ ചോദ്യം ചെയ്യലിനായി വിളിപ്പിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ശിവശങ്കറിന്റെ നിർദേശം അനുസരിച്ചാണ് സ്വപ്നയ്ക്കൊപ്പം ബാങ്ക് ലോക്കർ തുറന്നതെന്ന് നേരത്തെ ശിവശങ്കറിന്റെ ചാർട്ടേഡ് അക്കൌണ്ട് തന്നെയാണ് ഇദ്ദേഹത്തിനെതിരെ നിർണായക മൊഴി നൽകിയത്.

English summary
State government started processes to handover CCTV footages of secratariate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X