Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊവിഡ് ചികിത്സ: സംസ്ഥാനത്ത് സ്വകാര്യ ആശുപത്രികളുടെ നിരക്ക് ഏകീകരിച്ച് സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗികള്‍ക്ക് സര്‍ക്കാര്‍ സൗജന്യ ചികിത്സയാണ് നല്‍കി വരുന്നത്. സ്വകാര്യ ആശുപത്രികളുടെ കൂടി സേവനം ലഭ്യമാക്കുന്നതിന് വേണ്ടി കൊവിഡ് ചികിത്സയില്‍ സ്വകാര്യ ആശുപത്രി ചികിത്സാ നിരക്ക് ഏകീകരിച്ച് സര്‍ക്കാര്‍ ഉത്തരവ്. കൊവിഡ് ചികിത്സയ്ക്ക് വേണ്ടി അടുത്ത ഘട്ടത്തില്‍ 1311 സ്വകാര്യ ആശുപത്രികളെ ആണ് സര്‍ക്കാര്‍ പട്ടികപ്പെടുത്തിയിരിക്കുന്നത്.

സംസ്ഥാന സര്‍ക്കാര്‍ ഏകീകരിച്ച നിരക്ക് പ്രകാരം സ്വകാര്യ ആശുപത്രികളില്‍ ജനറല്‍ വാര്‍ഡില്‍ 2300 രൂപയാണ് വേണ്ടി വരിക. വെന്റിലേറ്റര്‍ ഐസിയുവിന് 11500 രൂപയും കൊവിഡ് ചികിത്സയ്ക്ക് പ്രതിദിന നിരക്ക് നിശ്ചയിച്ചിരിക്കുകയാണ്.

covid

ഐസിയുവിന് 6500 രൂപ, ഹൈ ഡിസ്‌പെന്‍സറി യൂണിറ്റില്‍ 3300 രൂപ എന്നിങ്ങെ ആണ് സര്‍ക്കാര്‍ നിരക്ക് ക്രമീകരിച്ചിരിക്കുന്നത്. സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകളുമായുളള ചര്‍ച്ചകള്‍ക്ക് ശേഷമാണ് തീരുമാനം. സ്വകാര്യ ആശുപത്രികളില്‍ കൊവിഡ് ചികിത്സയ്ക്ക് ചിലവാകുന്ന പണം സര്‍ക്കാര്‍ പിന്നീട് നല്‍കും. ഏകീകരിച്ച നിരക്ക് സ്വകാര്യ ആശുപത്രികള്‍ സ്വാഗതം ചെയ്തിട്ടുണ്ട്. സ്വകാര്യ ആശുപത്രികളെ കൂടി ഉള്‍പ്പെടുത്തുന്നതോട് കൂടി 72380 കിടക്കള്‍ കൂടി ഉപയോഗപ്പെടുത്താം.

6664 ഐസിയും കിടക്കകളും 1470 വെന്റിലേറ്ററുകളും സ്വകാര്യ ആശുപത്രികള്‍ വഴി ലഭ്യമാക്കാനാവും. ഏകീകരിച്ച നിരക്ക് സംബന്ധിച്ച് സര്‍ക്കാര്‍ മാര്‍ഗരേഖ പുറപ്പെടുവിക്കും. അതിനിടെ കേരളത്തില്‍ ഇന്ന് 193 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 92 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 65 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 35 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 167 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 2252 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 3341 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. ഇന്ന് 10 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. നിലവില്‍ ആകെ 157 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+