കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിങ്കളാഴ്ചയിലെ യുഡിഎഫ് ഹർത്താൽ വൻ പരാജയമാകും? കർശന നടപടിയെന്ന് സംസ്ഥാന സർക്കാർ...

തിങ്കളാഴ്ച രാവിലെ മുതൽ വൈകീട്ട് വരെ സംസ്ഥാനത്ത് പോലീസ് പട്രോളിങ് ശക്തമാക്കും.

Google Oneindia Malayalam News

തിരുവനന്തപുരം: തിങ്കളാഴ്ചത്തെ യുഡിഎഫ് ഹർത്താലിൽ ജനങ്ങൾക്ക് എല്ലാവിധ സംരക്ഷണവും നൽകുമെന്ന് സംസ്ഥാന സർക്കാർ. ഹർത്താൽ ദിനത്തിൽ ജനങ്ങൾക്ക് സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവിക്ക് സർക്കാർ നിർദേശം നൽകി.

പീഡിപ്പിച്ചത് 80ഓളം പേർ! അതും തുടർച്ചയായി! മലയാളി യുവതികൾക്കൊപ്പം ഫിലിപ്പിനോകളും; ദുബായിൽ നടന്നത്..പീഡിപ്പിച്ചത് 80ഓളം പേർ! അതും തുടർച്ചയായി! മലയാളി യുവതികൾക്കൊപ്പം ഫിലിപ്പിനോകളും; ദുബായിൽ നടന്നത്..

മുല്ലപ്പെരിയാറിൽ എസ്പിയും കുടുംബവും അടിച്ചുപൊളിച്ചു! അവസരം കാത്തിരുന്ന തമിഴ്നാട് പോലീസ് വെറുതെവിടുമോമുല്ലപ്പെരിയാറിൽ എസ്പിയും കുടുംബവും അടിച്ചുപൊളിച്ചു! അവസരം കാത്തിരുന്ന തമിഴ്നാട് പോലീസ് വെറുതെവിടുമോ

ഹർത്താലിൽ നിർബന്ധിച്ച് കടകളടപ്പിക്കുകയോ വാഹന ഗതാഗതം തടസപ്പെടുത്തുകയോ ജോലിക്കെത്തുന്നവരെ തടയുകയോ ചെയ്താൽ കർശന നടപടി സ്വീകരിക്കുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ മുതൽ വൈകീട്ട് വരെ സംസ്ഥാനത്ത് പോലീസ് പട്രോളിങ് ശക്തമാക്കും.

pinarayi

കെഎസ്ആർടിസി ബസുകൾക്കും, സ്വകാര്യ വാഹനങ്ങൾക്കും ആവശ്യമെങ്കിൽ പോലീസ് സംരക്ഷണം നൽകും. സർക്കാർ ഓഫീസുകൾക്കും സ്വകാര്യ സ്ഥാപനങ്ങൾക്കും പോലീസ് സുരക്ഷയൊരുക്കും. ഹർത്താലിനോട് അനുബന്ധിച്ച് അക്രമം നടത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും സംസ്ഥാന സർക്കാർ അറിയിച്ചു.

രാത്രി അമ്മയ്ക്കൊപ്പം കിടന്ന മകൾ രാവിലെ കിണറ്റിൽ മരിച്ചനിലയിൽ! മാളയിലെ അഞ്ജലിക്ക് സംഭവിച്ചത്..രാത്രി അമ്മയ്ക്കൊപ്പം കിടന്ന മകൾ രാവിലെ കിണറ്റിൽ മരിച്ചനിലയിൽ! മാളയിലെ അഞ്ജലിക്ക് സംഭവിച്ചത്..

അതേസമയം, ഒക്ടോബർ 16 തിങ്കളാഴ്ചത്തെ യുഡിഎഫ് ഹർത്താലിൽ കടകമ്പോളങ്ങൾ അടച്ചിടില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി വ്യക്തമാക്കിയിരുന്നു. തിങ്കളാഴ്ചയിലേത് അനാവശ്യ ഹർത്താലാണെന്നും, അന്നേദിവസം ഹോട്ടലടക്കമുള്ള കടകൾ തുറക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ധീൻ അറിയിച്ചു.

English summary
state government will ensure safety on harthal day.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X