ബജറ്റിലെ കൂട്ടിയ നികുതികളൊന്നും പിൻവലിക്കാതെ സർക്കാർ, ഇന്ധന സെസിൽ ഇളവില്ല, പ്രതിഷേധിച്ച് പ്രതിപക്ഷം
പെൻഷൻ നിർത്തണോ കേരളത്തിന്റെ വികസനം മുന്നോട്ട് കൊണ്ട് പോകണോ എന്ന് ധനമന്ത്രി ചോദിച്ചു

തിരുവനന്തപുരം: സംസ്ഥാന ബജറ്റിലെ നികുതി നിര്‍ദേശങ്ങള്‍ പിന്‍വലിക്കാതെ സര്‍ക്കാര്‍. ഉയര്‍ത്തിയ ഇന്ധന സെസില്‍ മാറ്റമില്ലെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ നിയമസഭയില്‍ വ്യക്തമാക്കി. ഭൂമിയുടെ ന്യായവിലയും കുറച്ചില്ല. രണ്ട് രൂപയാണ് ഇന്ധന സെസ് ബജറ്റില്‍ ഏര്‍പ്പെടുത്തിയിരുന്നത്. എല്‍ഡിഎഫിനകത്ത് നിന്നടക്കം വ്യാപകമായി പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് ഇന്ധന സെസ് ഒരു രൂപയാക്കി കുറയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറായേക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ പ്രത്യേക ഫണ്ട് എന്ന നിലയിലാണ് ഇന്ധന സെസ് പിരിക്കുന്നത് എന്ന് ധനമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. കര്‍ണാടകയും തമിഴ്‌നാടും അടക്കം മറ്റ് സംസ്ഥാനങ്ങളിലേത് കൂടി പരിശോധിച്ചതിന് ശേഷമാണ് നികുതി പരിഷ്‌ക്കരിച്ചത്. മദ്യത്തിന് കഴിഞ്ഞ രണ്ട് വര്‍ഷമായി ഒരു നികുതിയും വര്‍ധിപ്പിച്ചിട്ടില്ലെന്നും ധനമന്ത്രി പറഞ്ഞു. നികുതി വര്‍ധനവ് പിന്‍വലിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭ ബഹിഷ്‌ക്കരിച്ചു.
എല്ലാ ബജറ്റിന്റെയും ഭാഗമായി നികുതി വര്‍ധനവ് വരുന്നതാണെന്നും ടാക്‌സ് ഉയര്‍ത്താതെ മുന്നോട്ട് പോകാനാകില്ലെന്നും ധനമന്ത്രി പറഞ്ഞു. ഇത് വലിയൊരു ടാക്‌സ് അല്ല. ടാക്‌സ് ഒരു രൂപ കുറയ്ക്കും എന്ന് പത്രങ്ങളില്‍ വന്നതാണ് യുഡിഎഫിന് ബുദ്ധിമുട്ടായത്. സമരം കിടന്ന് തങ്ങള്‍ കുറപ്പിച്ചു എന്ന് വരുത്താന്‍ വേണ്ടി നോക്കിയതാണെന്നും ധനമന്ത്രി കുറ്റപ്പെടുത്തി. കേരളത്തിലെ എല്ലാ ജനങ്ങളുടേയും ക്ഷേമ പെന്‍ഷനും ചികിത്സയും അടക്കമുളള മുന്നോട്ട് പോകാനുളള ബജറ്റ് നിര്‍ദേശമാണിത് എന്നും ധനമന്ത്രി സഭയില്‍ പറഞ്ഞു..
ജനങ്ങളെ വറുതിയിലേക്കും പ്രയാസത്തിലേക്കും കടത്തി വിടുന്ന നികുതി നിര്‍ദേശങ്ങള്‍ ധനമന്ത്രി പിന്‍വലിക്കും എന്ന് ചില മാധ്യമവാര്‍ത്തകള്‍ ഉണ്ടായിരുന്നുവെങ്കിലും ഒരു നികുതി നിര്‍ദേശവും പിന്‍വലിക്കില്ലെന്ന വാശിയേറിയ നിലപാടാണ് സര്‍ക്കാരെടുത്തിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. പ്രതിപക്ഷം സമരം ചെയ്യുന്നത് കൊണ്ടും സര്‍ക്കാര്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത് കൊണ്ടും ഒരു കാരണവശാലും പിന്‍വലിക്കില്ലെന്നത് മുഖ്യമന്ത്രിയുടെ പിടിവാശിയാണ്. ഈ നികുതി നിര്‍ദേശങ്ങള്‍ വഴി കേരളത്തിലെ ഏറ്റവും വിനാശകരമായ ബജറ്റ് അവതരിപ്പിച്ചുവെന്ന ക്രഡിറ്റാണ് ധനകാര്യ മ്ന്ത്രിക്ക് ലഭിക്കുന്നത്. ഇത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ കേരളത്തിന്റെ സമ്പദ് വ്യവസ്ഥയിലുണ്ടാക്കുമെന്നും വിഡി സതീശന്‍ പറഞ്ഞു. സര്‍ക്കാര്‍ നകുതി പിരിച്ചെടുക്കുന്നതിലുണ്ടാക്കിയ പരാജയമാണ് ഇപ്പോള്‍ ജനങ്ങളുടെ മേല്‍ കെട്ടി വെയ്ക്കുന്നത് എന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.












Click it and Unblock the Notifications