കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹാദിയ കേസിൽ എൻഐഎ അന്വേഷണം വേണ്ടതില്ല.. സംസ്ഥാന സർക്കാർ നിലപാട് സുപ്രീം കോടതിയിൽ

  • By Anamika
Google Oneindia Malayalam News

ദില്ലി: ഹാദിയ കേസ് എന്‍ഐഎ അന്വേഷിക്കേണ്ടതില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. ഇത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. കേസിലെ ക്രൈംബ്രാഞ്ച് അന്വേഷണം സത്യസന്ധമായിരുന്നുവെന്നും സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. കേസിന്റെ ഒരു സാഹചര്യത്തിലും എന്‍ഐഎ അന്വേഷിക്കേണ്ട കുറ്റങ്ങള്‍ കണ്ടെത്തിയിട്ടില്ല. അത്തരമൊരു സാഹചര്യം ഉണ്ടായിരുന്നുവെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ വേണ്ട നടപടിയെടുക്കുമായിരുന്നുവെന്നും സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. മതപരിവര്‍ത്തനം അടക്കം എല്ലാം വിശദമായി തന്നെ പരിശോധിച്ചതാണ് എന്നും സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കി. ഹാദിയ കേസ് എന്‍ഐഎ അന്വേഷിക്കണമെന്ന ഉത്തരവ് പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് ഷെഫിന്‍ ജഹാന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കേരളം നിലപാട് അറിയിച്ചത്.

ദിലീപിനെതിരെ വികാരം സൃഷ്ടിക്കാൻ സംഘടിത ലോബിയിങ് നടന്നു!! ഗുരുതര ആരോപണങ്ങളുമായി സെബാസ്റ്റ്യൻ പോൾദിലീപിനെതിരെ വികാരം സൃഷ്ടിക്കാൻ സംഘടിത ലോബിയിങ് നടന്നു!! ഗുരുതര ആരോപണങ്ങളുമായി സെബാസ്റ്റ്യൻ പോൾ

hadiya

ഹാദിയ കേസില്‍ നേരത്തെ സുപ്രീം കോടതി ഗുരുതരമായ നിരീക്ഷണങ്ങള്‍ നടത്തിയിരുന്നു. ഇസ്ലാം മതം സ്വീകരിച്ച ഹാദിയയുടെ സംരക്ഷാണാവകാശം പൂര്‍ണമായും അച്ഛന് അല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കുകയുണ്ടായി. 24 വയസ്സ് പ്രായമുള്ള യുവതിയായ ഹാദിയയ്ക്ക് തിരഞ്ഞെടുപ്പിനുള്ള അവകാശമുണ്ട്. ആവശ്യമെങ്കില്‍ ഹാദിയയ്ക്ക് കസ്റ്റോഡിയനെ നിയമിക്കും. വിവാഹം റദ്ദാക്കാന്‍ ഹൈക്കോടതിക്ക് അധികാരമുണ്ടോ എന്ന കാര്യം പരിശോധിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. കേസില്‍ സംസ്ഥാന വനിതാ കമ്മീഷനും കക്ഷി ചേര്‍ന്നിട്ടുണ്ട്.

English summary
State Government filed affidavit in Hadiya case in Supreme Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X