Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗമ്യ സന്തോഷിന്റെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ ധനസഹായം നല്‍കണം: കേന്ദ്രമന്ത്രി വി മുരളീധരന്‍

കീരിത്തോട്: ഇസ്രായേലിലെ അഷ്‌കലോണില്‍ ഹമാസിന്റെ റോക്കറ്റ് ആക്രമണത്തില്‍ മരിച്ച സൗമ്യ സന്തോഷിന്റെ ഇടുക്കി കീരിത്തോടിലെ വീട് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ സന്ദര്‍ശിച്ചു.സൗമ്യയുടെ മകന്‍ അഡോണിനെയും, ഭര്‍ത്താവ് സന്തോഷിനെയും അച്ഛനമ്മമാരെയും മന്ത്രി ആശ്വസിപ്പിച്ചു.

saumya

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശാനുസരണമാണ് മന്ത്രി സൗമ്യയുടെ വീട്ടിലെത്തിയത്. സൗമ്യ കൊല്ലപ്പെട്ടിട്ട് ഇത്രയും ദിവസം കഴിഞ്ഞിട്ടും സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികള്‍ ആരും വീട് സന്ദര്‍ശിക്കാത്തത് ദൗര്‍ഭാഗ്യകരമാണെന്ന് മന്ത്രി പറഞ്ഞു. ഇസ്രായേല്‍ പ്രസിഡന്റ് ഫോണില്‍ വിളിക്കുകയും കോണ്‍സുലേറ്റ് ജനറല്‍ ഉള്‍പ്പെടെയുള്ളവര്‍ വീട്ടിലെത്തുകയും ചെയ്തു. എന്നിട്ടും സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ആരും എത്താതിരുന്നത് അപലപനീയമാണ്.

കേരളത്തില്‍ തൊഴില്‍ ലഭിക്കാത്ത സാഹചര്യത്തിലാണ് സൗമ്യയെ പോലുള്ളവര്‍ വിദേശ രാജ്യങ്ങളില്‍ തൊഴില്‍ തേടി പോകേണ്ടി വരുന്നത്. അതു കൊണ്ട് തന്നെ മതിയായ ധന സഹായം കുടുംബത്തിന് നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു. മകന്റെ വിദ്യാഭ്യാസകാര്യത്തിലടക്കം സര്‍ക്കാരിന്റെ പിന്തുണയുണ്ടാവണം.

ദില്ലിയില്‍ കനത്ത മഴ: ചിത്രങ്ങള്‍ കാണാം

ഇസ്രയേലില്‍ നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിനും മൃതദേഹം നാട്ടിലെത്തിക്കുന്നതിനു മെല്ലാം കേന്ദ്രസര്‍ക്കാര്‍ കൃത്യമായി ഇടപെട്ടെന്ന് വി.മുരളീധരന്‍ ചൂണ്ടിക്കാട്ടി. രാവിലെ പത്തേകാലിന് സൗമ്യയുടെ വീട്ടിലെത്തിയ മന്ത്രി അരമണിക്കൂറിലധികം വീട്ടില്‍ ചിലവഴിച്ച ശേഷമാണ് മടങ്ങിയത്. ബി.ജെ. പി ഇടുക്കി ജില്ലാ പ്രസിഡന്റ് കെ. എസ് അജിയും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.

ഭാനു ശ്രീയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+