വിവാഹം ഇനി പഴയ വിവാഹമല്ല!! എല്ലാം അടിമുടി മാറും....സര്‍ക്കാര്‍ അതു തീരുമാനിച്ചു
വലിയ ചടങ്ങുകളെല്ലാം പരിസ്ഥിതി സൗഹൃദങ്ങളാക്കും
കോഴിക്കോട്: സംസ്ഥാനത്തു വിവാഹമുള്‍പ്പെടെയുള്ള ആഘോഷ പരിപാടികളുടെ മുഖച്ഛായ തന്നെ മാറിയേക്കും. ഇതു സംബന്ധിച്ച പദ്ധതികള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ നീക്കമാരംഭിച്ചു. വലിയ ചടങ്ങുകളെല്ലാം ഇനി പരിസ്ഥിതി സൗഹൃദങ്ങളാക്കാനാണ് സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്.

വിവാഹമുള്‍പ്പെടെയുള്ള ആഘോഷപരിപാടികള്‍ പരിസ്ഥിതി സൗഹൃദമാക്കുകയെന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ വിവിധ മതസംഘടനകളുമായും സാമൂഹിക സംഘടനകളുമായും ചര്‍ച്ച ആരംഭിച്ചു കഴിഞ്ഞു.

സംസ്ഥാന ശുചിത്വ മിഷന്റേയും തദ്ദേശ സ്ഥാപനങ്ങളുടെയും സഹായത്തോടെയാണ് സര്‍ക്കാര്‍ പുതിയ പദ്ധതി നടപ്പാക്കാന്‍ തയ്യാറെടുക്കുന്നത്. ഇതിലൂടെ ചടങ്ങുകള്‍ പരിസ്ഥിതി സൗഹൃദമുള്ളതാക്കി മാറ്റാന്‍ സാധിക്കുമെന്നും സര്‍ക്കാര്‍ കരുതുന്നു.

നേരത്തേ കേരളത്തില്‍ നടന്ന ദേശീയ ഗെയിംസ്, ആറ്റുകാല്‍ പൊങ്കാല, മലയാറ്റൂര്‍ പെരുന്നാള്‍ എന്നിവ ശുചിത്വ മിഷന്റെ സഹായത്തോടെ വിജയകരമായി പരിസ്ഥി സൗഹൃദമാക്കി മാറ്റാന്‍ സാധിച്ചിരുന്നു. ഇതില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ടാണ് വിവാഹമടക്കമുള്ള ചടങ്ങുകളിലും ഇതുകൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

പരിപാടിയുടെ ഭാഗമായി കണ്ണൂര്‍, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഇതിനകം ബോധവല്‍ക്കരണ പരിപാടികള്‍ ആരംഭിച്ചു കഴിഞ്ഞു. ഗ്രീന്‍ വെഡ്ഡിങിനെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുകയാണ് ഇതിന്റെ ലക്ഷ്യം.

ശുചിത്വ മിഷന്റെ സംസ്ഥാന ഡയറക്ടര്‍ സി വി ജോയ് പുതിയ സംരഭത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്- വിവാഹച്ചടങ്ങുകള്‍, ഉല്‍സവങ്ങള്‍, ഇഫ്താര്‍ പരിപാടികള്‍ എന്നിവയെല്ലാമാണ് പരിസ്ഥിതി സൗഹൃദമാക്കാന്‍ ശ്രമിക്കുന്നത്. ഇത്തരം പരിപാടികള്‍ നടക്കുമ്പോഴുണ്ടാവുന്ന വലിയ തോതിലുള്ള മാലിന്യത്തെക്കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തും. പ്ലാസ്റ്റിക് കുപ്പികളും പ്ലേറ്റുകളും ഗ്ലാസുകളുമെല്ലാം ഉപേക്ഷിക്കാന്‍ ഇവര്‍ തയ്യാറാവണം. ഇതേക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ എല്ലാ ജില്ലകളിലും പ്രചാരണം നടത്തും.












Click it and Unblock the Notifications