Get Updates
Get notified of breaking news, exclusive insights, and must-see stories!

മുല്ലപ്പെരിയാര്‍ ഉള്‍പ്പടെ 4ഡാമുകളും കേരളത്തിന്

ഇടുക്കി: മുല്ലപ്പെരിയാര്‍ ഉള്‍പ്പടെ തമിഴ്‌നാട് സ്വന്താമക്കിയെന്ന് പറയപ്പെടുന്ന നാല് ഡാമുകളുടെയും ഉടമസ്ഥാവകാശം കേരളത്തിന്. കേന്ദ്ര ജലകമ്മീഷന്റെ ദേശീയ ഡാം രജിസ്റ്ററിന്റെ പുതുക്കിയ പട്ടികയിലാണ് മുല്ലപ്പെരിയാര്‍ ഉള്‍പ്പടെ നാല് ഡാമുകള്‍ കേരളത്തിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിയ്ക്കുന്നത്.

മുല്ലപ്പെരിയാര്‍, തുണക്കടവ്, പെരുവാരിപ്പള്ളം, പറമ്പിക്കുളം എന്നീ നാല് ഡാമുകളും കേരളത്തിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിയ്ക്കുന്നു. എന്നാല്‍ നാല് ഡാമുകളുടെയും പ്രവര്‍ത്തനവും അറ്റകുറ്റപ്പണികളും തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പിനാണ്.

Mullaperiyar

2013 ഡിസംബര്‍ മുതല്‍ 2014 ജൂണ്‍ വരെയുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തി പുതുക്കിയ പട്ടികയാണ് പ്രസിദ്ധീരകരിച്ചിരിയ്ക്കുന്നത്. രജിസ്റ്ററില്‍ തമിഴ്‌നാടിന്റെ പട്ടികയില്‍ ഈ ഡാമുകള്‍ ചേര്‍ത്തിട്ടില്ല. രാജ്യത്തെ ഡാമുകളെപ്പറ്റിയുള്ള ആധികാരിക വിവരങ്ങളാണ് പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്.

ഡിസംബര്‍ 27 ന് ചേര്‍ന്ന യോഗത്തില്‍ തമിഴ്‌നാട് കേരളത്തിലെ നാല് ഡാമുകളില്‍ അവകാശവാദം ഉന്നയിച്ചിരുന്നു. കേരളത്തിന്റെ പ്രതിനിധി ഈ അവകാശവാദത്തെ എതിര്‍ക്കാതിരുന്നതിനാല്‍ ഡാമുകള്‍ കേരളത്തിന് നഷ്ടമായെന്നാണ് കണക്കാക്കിയത്. നിയമ സഭ സമ്മേളനത്തില്‍ ഇക്കാര്യം ഉന്നയിക്കുകയും തുടര്‍ന്ന് സര്‍ക്കാര്‍ പ്രതിരോധത്തിലാവുകയും ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+