കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാന ഹജ് കമ്മിറ്റി അപേക്ഷ സ്വീകരിച്ചു തുടങ്ങി: ആദ്യ ദിനം ലഭിച്ചത് 13എണ്ണം

  • By Desk
Google Oneindia Malayalam News

മലപ്പുറം:സംസ്ഥാന ഹജ്ജ് കമ്മറ്റിക്ക് കീഴില്‍ ഹജ്ജ് തീര്‍ഥാടനത്തിന് പോകാന്‍ അപേക്ഷ സ്വീകരണത്തിന്റെ ആദ്യ ദിനമായ ഇന്നലെ(ബുധന്‍)ലഭിച്ചത് ഏഴ് കവറുകളിലായി 13 അപേക്ഷകള്‍.ആദ്യ ദിനത്തില്‍ മുഴുവന്‍ അപേക്ഷകളും ഓണ്‍ലൈന്‍ വഴിയാണ് ലഭിച്ചത്.നേരിട്ട് അവസരം ലഭിക്കുന്ന 70 വയസ്സുകാരുടെ അപേക്ഷ ആദ്യദിനത്തില്‍ ലഭിച്ചിട്ടില്ല.മുഴുവന്‍ അപേക്ഷകളും ജനറല്‍ കാറ്റഗറി വിഭാഗത്തിലായിരുന്നു.

ദൃശ്യം മോഡല്‍ കൊല; മൃതദേഹം തറയില്‍, ഞെട്ടിത്തരിച്ച് തൊഴിലാളികള്‍!! പോലീസ് നിഗമനം ഇങ്ങനെദൃശ്യം മോഡല്‍ കൊല; മൃതദേഹം തറയില്‍, ഞെട്ടിത്തരിച്ച് തൊഴിലാളികള്‍!! പോലീസ് നിഗമനം ഇങ്ങനെ

അപേക്ഷ സ്വീകരിക്കുന്ന നടപടികള്‍ക്ക് കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയത്.ഓരോ കാറ്റഗറിയിലും ഓണ്‍ലൈന്‍ ആയി അപേക്ഷിച്ച അപേക്ഷകരുടെ പ്രിന്റ് ഫോം സ്വീകരിച്ച് കവര്‍ നമ്പര്‍ നല്‍കുകയാണ് ചെയ്യുന്നത്.ടോക്കണ്‍ സൗകര്യവും, ഓണ്‍ലൈന്‍ അപേക്ഷകര്‍ക്ക് അപ്പോള്‍ തന്നെ കവര്‍ നമ്പര്‍നല്‍കുന്നതിനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

hujj
ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റും അനുബന്ധ രേഖകളും ഹജ്ജ്. അസി.സെക്രട്ടറി ടി.കെ.അബ്ദുറഹിമാന്‍ ഏറ്റുവാങ്ങുന്നു

മലപ്പുറം മങ്കട സ്വദേശി മുഹമ്മദ് സലീം ആണ് ഈ വര്‍ഷത്തെ ആദ്യ ഹജ് അപേക്ഷ സമര്‍പ്പിച്ചത്.ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റും അനുബന്ധ രേഖകളുമായി ഹജ്ജ് ഹൗസില്‍ എത്തി സലീം ഹജ്ജ്. അസി.സെക്രട്ടറി ടി.കെ.അബ്ദുറഹിമാന് അപേക്ഷ കൈമാറി.ഇന്നലെ ലഭിച്ച മുഴുവന്‍ ഓണ്‍ലൈന്‍ അപേക്ഷകളും കുറ്റമറ്റ രീതിയിലാണ് ലഭിച്ചതെന്ന് അസി.സെക്രട്ടറി പറഞ്ഞു.അക്ഷയ കേന്ദ്രങ്ങളിലും ഹജ്ജ് കമ്മിറ്റി ട്രെയിനര്‍മാര്‍ ഏര്‍പ്പെടുത്തിയ ഹജ്ജ് ഹെല്‍പ് ഡസ്‌കുകളിലുമെത്തിയാണ് ഹജ് അപേക്ഷകര്‍ ഓണ്‍ലൈന്‍ ആയി സമര്‍പ്പിച്ചത്.എല്ലാ അപേക്ഷകരും ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാന്‍ ശ്രമിക്കണമെന്ന് ഹജ്ജ് കമ്മറ്റി അറിയിച്ചു.

ഹജ് അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിനായി വിപുലമായി സൗകര്യങ്ങളാണ് സംസ്ഥാനത്ത് ഒരുക്കിയിട്ടുള്ളത്.ഇതിനായി എല്ലാ അക്ഷയ സംരഭകര്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട് പരിശീലനം ഹജ്ജ് കമ്മറ്റി നല്‍കിയിട്ടുണ്ട്.അക്ഷയ ഡയറക്ടര്‍ക്ക് ഹജ്കാര്യ വകുപ്പ് മന്ത്രി ഡോ.കെ.ടി.ജലീല്‍ നിര്‍ദ്ദേശം നല്‍കിയതിനെ തുടര്‍ന്നാണിത്.സംസ്ഥാനത്തെ മുഴുവന്‍ നിയോജക മണ്ഡലങ്ങളിലും,താലൂക്ക് തലങ്ങളിലും ഹജ്ജ് കമ്മിറ്റി ട്രെയിനര്‍മാരുടെ ഹെല്‍പ് ഡെസ്‌ക്കുകള്‍ ഒരുക്കിയിട്ടുണ്ട്. അടുത്ത മാസം 7 വരെയാണ് ഹജ്ജിന് അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം.ഹജ് അപേക്ഷയുമായി ബന്ധപ്പെട്ട വിശദ വിവരങ്ങള്‍ക്കും ഹജ് ട്രെയിനര്‍മാരുടെ ഫോണ്‍ നമ്പറുകള്‍ക്കും സംസ്ഥാന ഹജ് കമ്മിറ്റിയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടെന്ന് സംസ്ഥാന ഹജ്ജ് കമ്മറ്റി ഓഫീസ് അറിയിച്ചു.

English summary
state hujj commitee invites apllications; first day 13 applications
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X